CBSE, class 10, exam results, announced, websites, students, registered, exams, CBSE board exams , Thiruvananthapuram , top region , 99.60 per cent, qualified candidates, ICSE, Class 10, ISC ,Class 12, exam, results ,declared, Swayam Das, students, class 10, topper, India, Thiruvananthapuram, exam, marks, score,
in ,

ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പ്ലസ്ടു പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു; മലയാളി വിദ്യാർത്ഥികൾ തിളങ്ങി

ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ( ICSE ) പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 98.5ഉം പ്ലസ്ടുവില്‍ 96.21 ശതമാനവുമാണ് ഇത്തവണത്തെ വിജയ ശതമാനം.

ഐസിഎസ്ഇ പത്താം ക്ലാസിൽ മുംബൈയിലെ സ്വയം ദാസ് 99.4 ശതമാനം മാർക്കോടെ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. പ്ലസ്ടു തലത്തില്‍ 99.5 ശതമാനം മാര്‍ക്ക് നേടിയ ഏഴു പേര്‍ ഒന്നാം സ്ഥാനം പങ്കിട്ടു.

ദേശീയതലത്തിൽ, പന്ത്രണ്ടാം ക്ലാസിൽ കോട്ടയം, മാന്നാനത്തെ കെഇ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ആദിത്യകൃഷ്ണൻ (99.25%) രണ്ടാം സ്ഥാനത്തെത്തി. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ ലക്ഷ്മി എസ്.സുനിൽ (99%) മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സിഐഎസ്‌സിഇ നടത്തിയ പരീക്ഷകളിൽ ഇത്തവണയും പെൺകുട്ടികൾ ആൺകുട്ടികളെ കടത്തിവെട്ടി. www.cisce.org എന്ന വെബ്‌സൈറ്റില്‍ നിന്ന് പരീക്ഷാ ഫലം ലഭ്യമാകും.

പരീക്ഷാ കൗണ്‍സിലിന്റെ വെബ്സൈറ്റിന് പുറമെ എസ്എംഎസ് വഴിയും ഫലം ലഭ്യമാണ്. എസ്.എം.എസ്. വഴി ഫലമറിയാന്‍ ഐ.എസ്.എസ്.ഇ. അല്ലെങ്കില്‍ ഐ.എസ്.സി. എന്ന് ടൈപ്പുചെയ്ത് ഏഴക്ക ഐ.ഡി. കോഡ് 09248082883 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതിയാകും.

ഈ വർഷം മുതൽ പത്താം ക്ലാസ് ജയിക്കാൻ 33 ശതമാനവും പന്ത്രണ്ടാം ക്ലാസ് പാസാകാൻ 35 ശതമാനവും മാർക്ക് മതിയായിരുന്നു. നേരത്തേ ഇതു യഥാക്രമം 35 ശതമാനവും 40 ശതമാനവും ആയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Shashi Tharoor ,Sunanda Pushkar,charge sheet, Ramesh Chennithala, accused, death, abetting, wife, Delhi police, 

സുനന്ദയുടെ ദുരൂഹ മരണം: തരൂരിനെതിരായ കുറ്റപത്രത്തിനെതിരെ കോൺഗ്രസ് നേതാക്കൾ

Prithviraj , fan, reply, 9, vishnudeva , Supriya, motion poster, Instagram, dubmash Prithviraj Sukumaran, prithvi

ആരാധകനെ ഞെട്ടിച്ച് പൃഥ്വിരാജിന്റെ പ്രതികരണം