Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar
in ,

വ്യാജരേഖ ചമച്ച്‌ ഭൂമി കയ്യേറി: എം പിയുടെ പട്ടയം റദ്ദാക്കി

മൂന്നാര്‍: വ്യാജരേഖ ചമച്ച്‌ സര്‍ക്കാരിന്‍റെ തരിശുഭൂമി കയ്യേറിയ ഇടുക്കി എം.പി (Idukki MP) ജോയ്സ് ജോര്‍ജിന്റെ (Joice George) പട്ടയം റദ്ദാക്കി. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലുള്ള 24 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്.

24 ഏക്കര്‍ ഭൂമി സര്‍ക്കാരിന്‍റെ തരിശുഭൂമിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവികുളം സബ്കളക്ടർ വി ആർ പ്രേംകുമാർ നടപടി സ്വീകരിച്ചത്. എംപി ജോയ്സ് ജോര്‍ജിന്റെ പട്ടയത്തിന് പുറമെ എംപിയുടെ ആറ് കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയിട്ടുണ്ട്.

റവന്യൂ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി 16/12/2015ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടിയുടെ ഭാഗമാണ് സബ് കളക്ടറുടെ നടപടി.

വ്യാജ രേഖകളിലൂടെയാണ് എം.പിയും കുടുംബാംഗങ്ങളും എട്ടേക്കര്‍ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. തുടര്‍ന്ന് ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

2015 ഡിസംബറില്‍ ഈ വില്ലേജുകളിലെ തണ്ടപ്പേര്‍ കണക്ക് പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ സബ് കളക്ടറായിരുന്നപ്പോള്‍ തണ്ടപ്പേര്‍ പരിശോധന തുടങ്ങിയെങ്കിലും മുന്നോട്ടു പോയില്ല.

ഭൂമി തട്ടിയെടുക്കാന്‍ വ്യജ രേഖ ചമച്ചു, ഒരു ദിവസം കൊണ്ട് പട്ടയങ്ങള്‍ നല്‍കി എന്നീ കാര്യങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എം.പിയുടെയും ഭാര്യയുടെയും പേരിൽ എട്ട് ഏക്കർ ഭൂമിയാണ് കൊട്ടാക്കമ്പൂരിലുള്ളത്.

കൊട്ടാക്കമ്പൂരിൽ സർക്കാർ പട്ടിക ജാതിക്കാർക്ക് വിതരണം ചെയ്ത ഭൂമി ഇന്ന് മറ്റു പലരുടെയും കൈവശമാണെന്ന പരാതിയെ തുടർന്ന് റവന്യൂ വകുപ്പിന്റെ പരിശോധന നടന്നിരുന്നു.

എം.പിയും കുടുംബാംഗങ്ങളുമുൾപ്പെടെ നിലവിൽ ഭൂമി കൈവശം വച്ചിട്ടുള്ള 33 പേരോട് രേഖകളുമായി ഹാജരാകാൻ ദേവികുളം സബ്കളക്ടർ നോട്ടീസ് അയച്ചിരുന്നു.

നവംബര്‍ ഏഴിന് ഓഫീസില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നുമാണ് അറിയിച്ചിരുന്നത്.

എന്നാൽ ജോയ്സ് ജോര്‍ജ് എം.പി നേരിട്ട് ഹാജരായില്ല. എം.പിയുടെ സഹോദരങ്ങളായ ജസ്റ്റിനും ജോർജി ജോർജും അഭിഭാഷകർക്കൊപ്പം കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂരേഖകളുമായി ഹാജരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Spice coast Marathon, Sachin,

സ്‌പൈസ്‌ കോസ്റ്റ് മാരത്തോണ്‍ സച്ചിന്‍ ഫ്ലാഗ് ഓഫ്‌ ചെയ്യും

Puducherry registration, Amala paul, crime branch,appeared, car registration case, luxury vehicle, Puducherry, headquarters, investigation agency, fake address, Fahad Fazil, Suresh Gopi, amala paul, luxury car,tax, kerala

ആഡംബര കാർ നികുതി കേരളത്തിൽ അടയ്ക്കില്ല: അമല പോൾ