Idukki Perinchamkutti, tribal people, CM, meeting
in ,

പെരിഞ്ചാംകുട്ടി: ആദിവാസികളെ പുന:രധിവസിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഇടുക്കി (Idukki) ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍ (Perinchamkutti) നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 161 ആദിവാസി കുടുംബങ്ങളെ അതേ സ്ഥലത്തു തന്നെ പുന:രധിവസിപ്പിക്കാന്‍ തീരുമാനം. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുളള പെരിഞ്ചാംകുട്ടിയില്‍ ഓരോ കുടുംബങ്ങള്‍ക്കും ഒരു ഏക്കര്‍ വീതം ഭൂമി നല്‍കാനും തീരുമാനമായി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആദിവാസി കുടുംബങ്ങളെ അതേ സ്ഥലത്തു തന്നെ പുന:രധിവസിപ്പിക്കാന്‍ തീരുമാനിച്ചത്.

യോഗത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, പട്ടികജാതിപട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ കെ ബാലന്‍, വനം മന്ത്രി കെ രാജു, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച്‌ കുര്യന്‍, വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോ-ഓര്‍ഡിനേഷന്‍) വി എസ് സെന്തില്‍ എന്നിവര്‍ പങ്കെടുത്തു.

കുടിയൊഴിപ്പിക്കപ്പെട്ട ഭൂമിയില്‍ തന്നെ പുന:രധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ ദീര്‍ഘകാലമായി ഇടുക്കിയില്‍ സമരം നടത്തി വരികയാണ്. 1978-ല്‍ പെരിഞ്ചാംകുട്ടിയില്‍ തേക്ക് വച്ചു പിടിപ്പിച്ചിരുന്നു.

ഈ ഭൂമി ഇപ്പോഴും റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലായനാല്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നിയമപരമായ തടസ്സങ്ങളില്ല. എന്നാല്‍ തേക്ക് മരങ്ങള്‍ വനം വകുപ്പിന്റെ ഉടമസ്ഥതയിലായിരിക്കും. തേക്ക് മരങ്ങള്‍ക്ക് പ്രായമെത്തുമ്പോള്‍ വനംവകുപ്പിന് അതു മുറിച്ചു ലേലത്തിൽ വിൽക്കുന്നതിൽ തടസ്സമുണ്ടാകില്ലെന്നാണ് സൂചന.

പെരിഞ്ചാംകുട്ടിയില്‍ വനംവകുപ്പിന്റെ ഭൂമിയിൽ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ കയ്യേറിയ ഭൂമി പോലീസിന്റെ സഹായത്തോടെ റവന്യൂ ജീവനക്കാർ നേരത്തെ ഒഴിപ്പിച്ചിരുന്നു.

വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷനില്‍ ഭൂമി കയ്യേറ്റം നടന്നതിനെ തുടർന്ന് നൂറുകണക്കിന്‌ ആദിവാസികളെ പോലീസ്‌ നേരത്തെ അറസ്റ്റ്‌ ചെയ്‌തിരുന്നു. പുതിയ തീരുമാനത്തോടെ വർഷങ്ങളായി തുടരുന്ന സമരത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Grazia, scooter, booking,Honda,

ഹോണ്ടയുടെ ഗ്രാസിയ; നാളെ മുതൽ ബുക്കിങ് ആരംഭിക്കും

ഇലക്‌ട്രോണിക്‌സ് ഉല്‍പാദനത്തില്‍ കുതിപ്പിനൊരുങ്ങി കേരളം