Movie prime

ഗുജ്‌റാളിന്റെ ഉപദേശം നരസിംഹറാവു കേട്ടിരുന്നെങ്കിൽ 1984 ലെ കലാപം ഒഴിവാക്കാനാവുമായിരുന്നെന്ന് മൻമോഹൻ സിംഗ്

1984-ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും അക്കാര്യത്തിൽ ആഭ്യന്തരമന്ത്രി നരസിംഹറാവു മുതിർന്ന നേതാവ് ഐ കെ ഗുജ്റാളിന്റെ ഉപദേശം അവഗണിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണമായതെന്നും മുൻപ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്. മുൻപ്രധാനമന്ത്രി ഐ കെ ഗുജ്റാളിനെ അനുസ്മരിക്കുന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് മൻമോഹൻ സിംഗ് വിവാദ പ്രസ്താവന നടത്തിയിട്ടുള്ളത്. ” 1984 -ലെ ദുഖകരമായ സംഭവം നടന്ന ദിവസം ഗുജ്റാൾ ആഭ്യന്തര മന്ത്രി നരസിംഹ റാവുവിന്റെ വസതിയിലെത്തിയിരുന്നു. സൈന്യത്തെ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗുജ്റാൾ റാവുവിനെ ധരിപ്പിച്ചു. എത്രയും More
 
ഗുജ്‌റാളിന്റെ ഉപദേശം നരസിംഹറാവു കേട്ടിരുന്നെങ്കിൽ 1984 ലെ കലാപം ഒഴിവാക്കാനാവുമായിരുന്നെന്ന് മൻമോഹൻ സിംഗ്

1984-ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും അക്കാര്യത്തിൽ ആഭ്യന്തരമന്ത്രി നരസിംഹറാവു മുതിർന്ന നേതാവ് ഐ കെ ഗുജ്‌റാളിന്റെ ഉപദേശം അവഗണിച്ചതാണ്‌ കുഴപ്പങ്ങൾക്ക് കാരണമായതെന്നും മുൻപ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്. മുൻപ്രധാനമന്ത്രി ഐ കെ ഗുജ്റാളിനെ അനുസ്മരിക്കുന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് മൻമോഹൻ സിംഗ് വിവാദ പ്രസ്താവന നടത്തിയിട്ടുള്ളത്. ” 1984 -ലെ ദുഖകരമായ സംഭവം നടന്ന ദിവസം ഗുജ്റാൾ ആഭ്യന്തര മന്ത്രി നരസിംഹ റാവുവിന്റെ വസതിയിലെത്തിയിരുന്നു. സൈന്യത്തെ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗുജ്റാൾ റാവുവിനെ ധരിപ്പിച്ചു. എത്രയും വേഗം സൈന്യത്തിന്റെ സഹായം തേടണം എന്ന് ആവശ്യപ്പെട്ടു. ഗുജ്‌റാളിന്റെ ആ ഉപദേശപ്രകാരം പ്രവർത്തിച്ചിരുന്നെങ്കിൽ 1984 -ലെ കൂട്ടക്കൊല ഒഴിവാക്കാൻ കഴിയുമായിരുന്നു”- മൻമോഹൻ സിംഗ് പറഞ്ഞു.

അടിയന്തരാവസ്ഥക്ക് ശേഷമുള്ള കാലഘട്ടത്തിൽ ഗുജ്റാളുമായുള്ള ബന്ധം ശക്തിപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. അടിയന്തരാവസ്ഥയെ നേരിടുന്നത് സംബന്ധിച്ച് വാർത്താ വിനിമയ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഗുജ്‌റാളിന് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതേത്തുടർന്നാണ് അദ്ദേഹം ആസൂത്രണ കമ്മീഷനിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി പോകുന്നത്. താൻ അന്ന് ധനകാര്യമന്ത്രാലയത്തിൽ ഉപദേഷ്ടാവായിരുന്നു. അങ്ങിനെയാണ് ഗുജ്റാളുമായുള്ള ബന്ധം ശക്തിപ്പെടുന്നത്.

1997 ഏപ്രിലിനും 1998 മാർച്ചിനും ഇടയ്ക്കുള്ള പതിനൊന്നു മാസക്കാലം ഐ കെ ഗുജ്റാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ‘ഗുജ്റാൾ ഡോക്ട്രിൻ’ നയതന്ത്ര രംഗത്ത് ഏറെ ചർച്ചചെയ്യപ്പെട്ടതാണ്.

അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള വാർത്താവിനിമയ മന്ത്രി ഗുജ്‌റാളിന്റെ അഭിപ്രായവ്യത്യാസങ്ങൾ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത സെൻസർഷിപ്പിനെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഇതേ കാരണം കൊണ്ടാണ് 1976 -1980 കാലഘട്ടത്തിൽ അദ്ദേഹം റഷ്യൻ അംബാസിഡറായി പോകുന്നതും. 2012 നവംബർ 30 ന് തന്റെ തൊണ്ണൂറ്റി മൂന്നാം ജന്മദിനത്തിന് നാലുദിവസം മുൻപാണ് അദ്ദേഹം മരണപ്പെടുന്നത്.