in , , ,

ഐഎഫ്എഫ്കെ അരങ്ങൊഴിഞ്ഞു; വാജിബിന് സുവര്‍ണ ചകോരം

തിരുവനന്തപുരം: എട്ട് രാപ്പകലുകളെ ദൃശ്യസമ്പന്നമാക്കിയ ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) കൊടിയിറങ്ങി. മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത പാലസ്തീനിയന്‍ ചിത്രം ‘വാജിബി’ന് (Wajib) ലഭിച്ചു.

നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങുകളോടെയാണ്  മേളയ്ക്ക് തിരശ്ശീല വീണത്. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് മലയാളിയായ സഞ്ജു സുരേന്ദ്രന്‍ അര്‍ഹനായി.

‘ഏദന്‍’ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജതചകോരം പുരസ്‌കാരത്തിന് ‘മലില-ദ ഫെയര്‍വെല്‍ ഫ്‌ളവര്‍’ എന്ന തായ് ചിത്രം സംവിധാനം ചെയ്ത അനൂച ബൂന്യവതന അര്‍ഹയായി.

ജോണി ഹെന്റിക്‌സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം ‘കാന്‍ഡലേറിയ’ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്‌കാരങ്ങള്‍ ‘ന്യൂട്ടൺ’ എന്ന ഇന്ത്യന്‍ ചിത്രം കരസ്ഥമാക്കി. അമിത് മസൂര്‍ക്കറാണ് ന്യൂട്ടണിന്റെ സംവിധായകൻ.

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ മലയാള ചലച്ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരത്തിന് അര്‍ഹമായി.

അൾജീരിയൻ സംവിധായിക റെയ്ഹാനയുടെ ‘ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്’ മികച്ച ചിത്രമായി പ്രേക്ഷകർ തിരഞ്ഞെടുത്തു. 15 ലക്ഷം രൂപയാണ് സുവർണ ചകോരത്തിന് ലഭിക്കുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST Global ,ETL Test Automation firm ,QuerySurge, partners, New York ,data testing , validation, software firm, partnership , A.S. Watson, UST Global ,partnership,Development Partner , International health and beauty retailer ,Digital Solutions, AI, Machine Learning,Automation,customer, IT,

എ. എസ്.വാട്സൺ ഗ്രൂപ്പും യു എസ് ടി ഗ്ലോബലും തമ്മിൽ ധാരണയായി

banned pesticides, Kerala, paddy, farmers, Palakkad, Kuttanadu, paddy fields, diseases, deadly pesticides, recommended, ban, ignorance, committee, stockholm convention

കേരളത്തിലെ നെല്ലറകളിലും നിരോധിത കീടനാശിനികൾ