ഐ.എഫ്.എഫ്.കെ: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു.

നവംബര്‍ ഒമ്പത് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നല്‍കി രജിസ്റ്റര്‍ ചെയ്തതോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടക്കമായി. മന്ത്രി എ.കെ ബാലന്‍ ഡെലിഗേറ്റ് ഫീസ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് കൈമാറി രണ്ടാമത്തെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് ആയി രജിസ്റ്റര്‍ ചെയ്തു.

ചടങ്ങില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, ജനറല്‍ കൗണ്‍സില്‍ അംഗം വി.കെ ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എച്ച്.ഷാജി, എന്‍.പി സജീഷ് എന്നിവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്ന ഈ ഫെസ്റ്റിവലില്‍ ഒരു വിഭാഗത്തിലും സൗജന്യപാസുകള്‍ അനുവദിക്കുന്നതല്ല.

ഇത്തവണ പൊതുവിഭാഗം, സിനിമ-ടി.വി പ്രൊഫഷനലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്‍െറയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരുമിച്ചായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസില്‍ ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുളള നീക്കം പുനഃപരിശോധിക്കണം: മുഖ്യമന്ത്രി

കടുത്ത സമ്മർദം: റിസർവ്വ് ബാങ്ക് ഗവർണർ രാജിക്കൊരുങ്ങുന്നു