iffk, adoor gopalakrishnan, book release,cinema,
in , ,

അടൂർ ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ചലച്ചിത്രത്തെ ദൃശ്യ-ശ്രവ്യ കലയുടെ മേഖലയിൽ നിന്ന് നിരൂപണം ചെയ്തിരിക്കുന്ന ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ (Reading Cinema: Theories and techniques) എന്ന ആധികാരിക പുസ്തകം 22-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFK) ഓപ്പൺ ഫോറത്തിൽ വച്ച് അടൂർ (Adoor) ഇന്നലെ പ്രകാശനം ചെയ്തു.

പ്രസാധകരായ ബ്ലൂംസ്ബറി പുറത്തിറക്കിയ പുസ്തത്തിന്റെ ഒരു പകർപ്പ് സർവ്വകലാശാലാ അധ്യാപികയായ ഡോ ജി എസ് ജയശ്രീയ്ക്ക് കൈമാറിക്കൊണ്ടാണ്പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഔദ്യോഗികമായി നിർവ്വഹിച്ചത്.

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപികയായ ആര്യ അയ്യപ്പനും , ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ (EFLU) പിഎച്ച്ഡി വിദ്യാർത്ഥിനിയായ രാജരാജേശ്വരി അശോകും ചേർന്ന്‌ രചിച്ച ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ സാംസ്കാരിക പഠനത്തിന്റെ കാഴ്ച്ചപ്പാടിലാണ് ചലച്ചിത്രത്തെ നോക്കികാണുന്നത്.iffk, adoor gopalakrishnan, book release,cinema,

ചലച്ചിത്രത്തെ ആഴത്തിൽ മനസ്സിലാക്കുവാൻ സഹായിക്കുന്ന ഈ പുസ്തകം അനുബന്ധ ഉദാഹരണങ്ങളാൽ വായനാ സൗഹൃദമാകുന്നു. ചലച്ചിത്രത്തെ ദൃശ്യ-ശ്രവ്യ മാതൃകയിൽ അറിയാൻ ശ്രമിക്കുന്ന എല്ലാവരിലേക്കും എത്തിച്ചേരാൻ ഈ കൃതിക്ക് സാധിക്കുമെന്നതിൽ സംശയമില്ല.

കൂടാതെ, ചരിത്രത്തെയും സാങ്കേതിക വികസനങ്ങളെയും സംയോജിപ്പിച്ച് വായനക്കാരന് സമഗ്രമായ ചലച്ചിത്ര വീക്ഷണം സമ്മാനിക്കുന്നതിലും ഈ പുസ്തകം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rohit Sharma, India, second ODI, Mohali, Sri Lanka, runs, half century, Dhoni, Rohit, Dhawan, third double hundred, cricket, second captain, Indian captain, Shikhar Dhawan, Shreyas Iyer,

രോഹിത് ശര്‍മയ്ക്ക് മൂന്നാം ഡബിള്‍ സെഞ്ചുറി; ഇന്ത്യ നാലിന് 392

ockhi, dead bodies, found, today, fishermen, search, Kozhikode, rescue teams, ships, boats, information, DNA test, unidentified bodies, Kozhikode Medical  College, relatives, police,

ഓഖി: മരണസംഖ്യ ഉയരുന്നു; കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെത്തി