IFFK, Animation film, The Tale of Princess Kaguya,
in , ,

അനിമേഷന്‍ ചിത്രം ദ ടെയില്‍ ഓഫ് ദ പ്രിന്‍സസ് കഗ്ഗുയായുടെ പ്രദര്‍ശനം ഇന്ന്

തിരുവനന്തപുരം: പാരമ്പര്യത്തെയും ചരിത്രത്തെയും ഭ്രമാത്മകതകളില്‍ ഇഴചേര്‍ത്തെടുക്കുന്ന ജാപ്പനീസ് അനിമേഷന്‍ ചിത്രമായ ഇസ തക്കഹാതയുടെ ‘ദ ടെയില്‍ ഓഫ് ദ പ്രിന്‍സസ് കഗ്ഗുയാ’യുടെ (The Tale of Princess Kaguya) പ്രദർശനം ഇന്ന് ഐഎഫ്എഫ്കെയിൽ (IFFK) നടക്കും. ജപ്പാന്റെ പാരമ്പര്യത്തിലൂന്നിയ മാന്ത്രികസ്പര്‍ശമുള്ള കഥ പറയുന്ന ചിത്രമാണിത്.

പ്രായംചെന്ന ഒരു മുളവെട്ടുകാരന് മുളക്കകത്തു നിന്ന് അതിവേഗം വളരുന്ന ഒരു പെണ്‍കുട്ടിയെ കിട്ടുന്നതും തുടര്‍ന്നുണ്ടാവുന്ന രസകരവും വിചിത്രവുമായ സംഭവങ്ങളാണ് ഈ അനിമേഷന്‍ ചിത്രം പങ്കുവയ്ക്കുന്നത്.

2017-ല്‍ പാം ഡി ഓര്‍ പുരസ്‌കാരം ലഭിച്ച റൂബെന്‍ ഓസ്ലന്‍ഡിന്റെ ‘ദ സ്‌ക്വയര്‍’ എന്ന ചിത്രവും ഇന്ന് പ്രദര്‍ശനത്തിനുണ്ട്. സമകാലിക ആര്‍ട് മ്യൂസിയത്തിലെ ക്യൂറേറ്ററുടെ കഥ പറയുന്ന ചിത്രമാണിത്.

ട്രാന്‍സ് വുമനായ മരീനയുടെ ലൈംഗിക സ്വത്വത്തെ വൈകൃതവും പ്രകൃതിവിരുദ്ധവുമായി ചിത്രീകരിക്കുന്ന ഒരു കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് സെബാസ്റ്റിയന്‍ ലെലിയോയുടെ ‘എ ഫന്റാസ്റ്റിക് വുമണ്‍’. ഐ ആം നോട്ട് എ വിച്ച്, വുഡ്പെക്കര്‍സ് , ദി യങ് കാള്‍ മാര്‍ക്‌സ്, ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, ലവ് ലെസ്സ്, ഫൗസ്റ്റ്, പൊറോറൊക്ക എന്നിവ നാളെ പ്രദര്‍ശിപ്പിക്കും.

ജോണി ഹെന്‍ഡ്രിക്‌സിന്റെ കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയയും അമിത് വി മസുര്‍ക്കറുടെ ഇന്ത്യന്‍ ചിത്രം ന്യൂട്ടണും ചലച്ചിത്രമേളയുടെ മൂന്നാം ദിനം കൈയ്യടക്കി. ഇരു ചിത്രങ്ങള്‍ക്കും പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ചു.

വൃദ്ധ ദമ്പതിമാരുടെ ജീവിതമാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘കാന്‍ഡലേറിയ’യുടെ ഇതിവൃത്തം. കളഞ്ഞുകിട്ടിയ ക്യാമറയിലൂടെ ജീവിത മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തി അവര്‍ ജീവിതം ആസ്വദിക്കുന്നു.

കാട്ടിനുള്ളിലെ തിരഞ്ഞെടുപ്പു ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ന്യൂട്ടണ്‍ കുമാര്‍ എന്ന യുവാവിന്റെ കഥയാണ് ന്യൂട്ടന്റെ പ്രമേയം. അപകടകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്ന ചെറുപ്പക്കാരന്റെ ജീവിതപോരാട്ടത്തെ നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

മലയാളി സംവിധായകനായ സഞ്ജു സുരേന്ദ്രന്റെ ‘ഏദന്‍’ എന്ന ചിത്രത്തെ വരവേല്‍ക്കാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. കഥയ്ക്കുള്ളില്‍ നിന്ന് പുതിയ കഥ വിരിയുന്ന ആഖ്യാനരീതി സ്വീകരിച്ച ഏദന്റെ ആദ്യ പ്രദര്‍ശനമാണ് നടന്നത്.

റെട്രോസ്‌പെക്ടീവില്‍ പ്രദര്‍ശിപ്പിച്ച അലക്‌സാണ്ടര്‍ സുഖറോവിന്റെ ‘ദ വോയ്‌സ് ഓഥ് സുഖറോവ്’, ലോകസിനിമാ വിഭാഗത്തിലെ തായ്‌ലന്റ് ചിത്രം ‘സമൂയ് സോങ്’ എന്നീ ചിത്രങ്ങളും മേളയിൽ മികച്ച പ്രതികരണം നേടി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ockhi, Pope, March, Raj Bhavan, dead bodies, Pope Francis, Ockhi tragedy,cyclone,Kerala, Tamilnadu, fishermen, died, search,

ഓഖി ദുരന്തം: മാര്‍പാപ്പ അനുശോചിച്ചു

IFFK, comments, allegations, open forum, WCC,famous personalities, movies,audience, workshop, Women in Cinema Collective ,WCC, opinion, Rima, Parvathy, State Chalachitra Academy Chairman, Kamal ,

ഐഎഫ്എഫ്കെ: ആരോപണങ്ങളും അഭിപ്രായങ്ങളുമായി പ്രമുഖർ