IFFK, Aparna Sen ,G. Aravindan ,lecture, Bengali filmmaker,13th G. Aravindan lecture ,International Film Festival of Kerala , organised, tribute ,versatile genius ,13th edition,Satyajit Ray,Teen Kanya , Bengali middle class , direction , Mrinal Sen,Sen,career ,filmmaking , film ,36 Chowringhee Lane , Parama , Sati , Yugant ,Paromitar Ek Din,Mr. and Mrs.Iyer , ItiMrinalini , Chotushkone,
in , ,

അരവിന്ദനെ അനുസ്മരിക്കാന്‍ അപര്‍ണ എത്തുന്നു

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സത്തില്‍ (IFFK) ജി അരവിന്ദന്‍ (G. Aravindan) സ്മാരക പ്രഭാഷണത്തിൽ പങ്കെടുക്കുവാനായി വിഖ്യാത ബംഗാളി ചലച്ചിത്രകാരി അപര്‍ണ സെന്‍ (Aparna Sen) എത്തിച്ചേരും. ഡിസംബര്‍ 10-ന് വൈകുന്നേരം 6-ന് നിള തീയേറ്ററില്‍ പ്രഭാഷണം നടക്കും.

2006-ല്‍ ചലച്ചിത്രകാരന്‍ മണി കൗള്‍ നടത്തിയ പ്രഭാഷണത്തോടെയാണ് അരവിന്ദന്‍ സ്മാരക പ്രഭാഷണത്തിന് ആരംഭമായത്. മലയാളത്തിലെ സമാന്തര ചലച്ചിത്രകാരന്മാരില്‍ പ്രധാനിയായിരുന്ന ജി അരവിന്ദന്‍ ഇന്ത്യന്‍ സിനിമയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കി.

ചലച്ചിത്ര മേഖലയില്‍ സജീവമാകുന്നതിന് മുൻപ് കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന അരവിന്ദന്‍ ഡോക്യുമെന്ററി രംഗത്തും നാടകരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990-ല്‍ പത്മശ്രീ നല്‍കി ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു.

മലയാള സിനിമയിലെ അതുല്യപ്രതിഭയായ ഗോവിന്ദന്‍ അരവിന്ദന് ആദരവായി നടത്തുന്ന പ്രഭാഷണ പരമ്പര ഈ വര്‍ഷം 13-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 1961-ല്‍ പുറത്തിറങ്ങിയ സത്യജിത് റേയുടെ ‘തീന്‍ കന്യാ’ എന്ന ബംഗാളി ചിത്രത്തിലൂടെ 16-ാം വയസ്സിലാണ് അപര്‍ണ സെന്‍ അരങ്ങേറ്റം കുറിച്ചത്.

അഭിനേത്രി എന്നതിലുപരി സംവിധായികയും തിരക്കഥാകൃത്തുമാണ് അപര്‍ണ സെൻ. 1981-ല്‍ ഇറങ്ങിയ അപര്‍ണയുടെ ആദ്യ ചിത്രമായ ’36 ചൗരങ്കി ലെയ്‌നിന്’ മികച്ച സംവിധായികയ്ക്കുള്ള രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,

ഓഖി; മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു; തിരച്ചിൽ ഊർജ്ജിതം

startup , incubator, startup mission, Kerala Startup Mission ,KSUM, provide ,started ,Business & Technology Accelerator ,promote, Technology Business Incubators, Kerala, associated, entrepreneurship, development , incubation

സ്റ്റാര്‍ട്ടപ്പുകൾക്ക് ഇന്‍കുബേഷന്‍ പദ്ധതിയുമായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍