in ,

പൊതുവിഭാഗത്തിന് 1000 പാസുകള്‍ കൂടി

തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്.

പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഡിസംബര്‍ 4 തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ രജിസ്‌ട്രേഷന്‍ നടത്താം. സംസ്ഥാനത്തെ 2700 ലേറെ വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഈ വര്‍ഷം രജിസ്‌ട്രേഷന്റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയും അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം. ഡെലിഗേറ്റ് ഫീ അടയ്ക്കുന്നതോടെ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ.

ഡെലിഗേറ്റ് പാസ് വിതരണവും ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും 4 ന്

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസ്സ് വിതരണവും ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും ഡിസംബര്‍ 4 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആദ്യ ഡെലിഗേറ്റ് പാസ്സ് ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന് നല്‍കും.

ഫെസ്റ്റിവല്‍ ഓഫീസിന്റെ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
ചലച്ചിത്ര അക്കാദമിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടായ ‘സ്മരണിക 2016 17’ ചെയര്‍മാന്‍ കമല്‍ മന്ത്രി എ.കെ ബാലന് നല്‍കി പ്രകാശനം ചെയ്യും.

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ വി കെ ജോസഫ്, സജിത മഠത്തില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.

ഉത്സവത്തിന് നിശാഗന്ധി ഒരുങ്ങുന്നു

satan's slave04തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തെ വരവേല്‍ക്കാന്‍ നിശാഗന്ധിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ലോകോത്തര നിലവാരത്തിലുള്ള തുറന്ന വേദിയില്‍ ഇത്തവണ ഡെലിഗേറ്റുകള്‍ക്ക് സിനിമകള്‍ ആസ്വദിക്കാനാകും. 2500 പേര്‍ക്കുള്ള ഇരിപ്പിടങ്ങാളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.

ബാര്‍ക്കോ ഇലക്ട്രോണിക്സിന്റെ നൂതനമായ ലേസര്‍ ഫോസ്ഫര്‍ ഡിജിറ്റല്‍ പ്രോജക്ടറാണ് ഇത്തവണ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. അതേ ഗുണനിലവാരമുള്ള പുതിയ സ്‌ക്രീനും ഉപയോഗിക്കും.
മേളയിലെ ജനപ്രിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് നിശാഗന്ധി പ്രയോജനപ്പെടുത്തുക. ദിവസേന മൂന്ന് പ്രദര്‍ശനം ഉണ്ടായിരിക്കും.

മേളയുടെ ചരിത്രത്തിലാദ്യമായി അര്‍ദ്ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്തോനേഷ്യന്‍ ഹൊറര്‍ ചിത്രം ‘സാത്താന്‍സ് സ്ലേവും നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് .

മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുക. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ നടക്കുന്നതും നിശാഗന്ധിയിലാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK,delegate passes,distribution, Tagore theatre Delegates, pass, International Film Fest of Kerala ,participating ,IFFK 2017,International Competition +,Registration, Additional Delegate Pass ,start, December,IFFK,facilities,physically challenged, special arrangements ,physically challenged delegates , International Film Festival of Kerala, December 8, ramps, arranged, movie halls,differently abled delegates,enter ,halls,queues,Special parking facilities, provided ,screens, theatres,accommodate ,delegates, IFFK, jury members, films, screen, Marco Muller,Jury Chairman, International Film Festival of Kerala,audience, members, jury, Galilee , Palestinian film-maker, T V Chandran, direction, screen writer, actor,Mary Stephen

ഐഎഫ്എഫ്കെയിൽ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍

മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും, രണ്ടുപേരും