in , ,

ഓഖി: ഐഎഫ്എഫ്കെയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി

തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് 22-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ഔപചാരികമായ ഉദ്ഘാടനച്ചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു.

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോര്‍ തീയേറ്ററില്‍ നടത്താനിരുന്ന സാംസ്‌കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ സിനിമകളുടെ പ്രദര്‍ശനം മുൻപ് നിശ്ചയിച്ചതുപ്രകാരം നടക്കും. ഡിസംബര്‍ എട്ടിന് വൈകുന്നേരം ഉദ്ഘാടന ചിത്രമായ ‘ഇന്‍സള്‍ട്ട്’ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും.

രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അധികമായി അനുവദിച്ച 1000 പാസുകള്‍ക്കു വേണ്ടിയുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 5 ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതല്‍ ആരംഭിക്കും. നേരത്തെ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

സംസ്ഥാനത്തെ 2700 ഓളം വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ പേയ്‌മെന്റിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെലിഗേറ്റ് പാസുകളുടെ വിതരണം ഡിസംബര്‍ 6 ബുധനാഴ്ച്ച രാവിലെ 11 മണി മുതല്‍ മുഖ്യവേദിയായ ടാഗോര്‍ തീയേറ്ററില്‍ ആരംഭിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK,delegate passes,distribution, Tagore theatre Delegates, pass, International Film Fest of Kerala ,participating ,IFFK 2017,International Competition +,Registration, Additional Delegate Pass ,start, December,IFFK,facilities,physically challenged, special arrangements ,physically challenged delegates , International Film Festival of Kerala, December 8, ramps, arranged, movie halls,differently abled delegates,enter ,halls,queues,Special parking facilities, provided ,screens, theatres,accommodate ,delegates, IFFK, jury members, films, screen, Marco Muller,Jury Chairman, International Film Festival of Kerala,audience, members, jury, Galilee , Palestinian film-maker, T V Chandran, direction, screen writer, actor,Mary Stephen

ഐഎഫ്എഫ്കെയിൽ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍

Ockhi, revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,

ഓഖി: മുന്നറിയിപ്പ്​ ലഭിച്ചില്ലെന്ന് റവന്യൂ വകുപ്പ്; തിരച്ചിൽ തുടരുന്നു