in ,

ഇവർ വിധികർത്താക്കൾ 

ഇരുപത്തി രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ [ #IFFK2017]  ജൂറിയാവുന്നത് [ IFFK Jury ] അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പ്രഗൽഭ വ്യക്തിത്വങ്ങൾ.  

ഇന്റർനാഷണൽ ജൂറി ചെയർമാൻ മാർക്കോ മുള്ളർ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകനും ചരിത്രകാരനുമാണ്. സ്വിറ്റ്സർലന്റ് സർവകലാശാലയിൽ ആർക്കിടെക്ച്ചർ അക്കാഡമി പ്രൊഫെസ്സറായ  മാർക്കോ മുള്ളർ  ട്യൂറിൻ, പെസാറോ, റോട്ടർഡാം, ലൊകാർണോ, വെനീസ്, റോം മേളകളിൽ ജൂറി ചെയർമാനായിരുന്നിട്ടുണ്ട്. പതിനാല്  ചലച്ചിത്രങ്ങളും  ഒട്ടേറെ ഡോക്യൂമെന്ററികളും ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള  മുള്ളറുടെ സ്വദേശം ഇറ്റലിയാണ്. 

കൊളംബിയൻ  നടൻ  മർലോൺ മൊറീനോ, മലയാളിയായ  ടി.വി  ചന്ദ്രൻ, മേരി സ്റ്റീഫൻ, അബൂബക്കർ സനോഗോ, എന്നിവരാണ് ഇന്റർനാഷണൽ ജൂറിയിലെ മറ്റംഗങ്ങൾ. 

1981 ൽ കൃഷ്ണൻകുട്ടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ ടി. വി. ചന്ദ്രൻ, പി. എ. ബക്കറിനും ജോൺ ഏബ്രഹാമിനുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ലൊക്കാർണോ അന്താരാഷട്ര ചലചിത്രോത്സവത്തിൽ ഗോൾഡൻ ലെപ്പേഡ് കരസ്ഥമാക്കിയ ആലീസിന്റെ അന്വേഷണം , പൊന്തൻമാട എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾ. ഗുജറാത്ത് കലാപത്തെ ആധാരമാക്കി ചെയ്ത  കഥാവശേഷൻ, വിലാപങ്ങൾക്കപ്പുറം, ഭൂമിയുടെ അവകാശികൾ, എന്നീ മൂന്നു ചിത്രങ്ങളും നിരൂപക പ്രശംസ നേടിയവയാണ് . 

jury

ഫ്രഞ്ച് ന്യൂ വേവ് ഡയറക്ടർ എറിക് റോമെർക്കൊപ്പം കാൽ നൂറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ചിട്ടുള്ള മേരി സ്റ്റീഫൻ ലോകമെമ്പാടും അറിയപ്പെടുന്ന  ഫിലിം  എഡിറ്ററാണ്.  ത്രൂഫൊ , ഗൊദാർദ് ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ ഏറെ ശ്രദ്ധേയയായ സെസിൽ ഡെക്യുജിസ് ആണ് മേരി സ്റ്റീഫന്റെ എഡിറ്റിംഗ് രംഗത്തെ  ഗുരു. 

jury31991 ൽ ചെയ്ത  ‘വിന്റേഴ്സ് റ്റെയ്ൽ’ മുതൽ എറിക് റോമെറുടെ ചീഫ് എഡിറ്റർ ആയ മേരി അദ്ദേഹത്തിന്റെ അവസാനചിത്രമായ  ‘ദി റൊമാൻസ് ഓഫ് ആസ്ട്രിയ ആൻഡ് സിലഡോൺ’ (2007 ) വരെ ഒപ്പമുണ്ടായിരുന്നു. ഹോങ്കോങ്ങിൽ ജനിച്ച, കനേഡിയൻ പൗരത്വമുള്ള മേരി, പാരീസിലാണ്  ഇപ്പോൾ താമസം. 

ജൂറിയിലെ മറ്റൊരംഗം അബൂബക്കർ സനോഗോയാണ്. കാനഡയിലെ കാർലിറ്റൻ  യൂണിവേഴ്സിറ്റിയിൽ  ചലച്ചിത്ര പഠന വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ സനോഗോ ലോകമെങ്ങും അറിയപ്പെടുന്ന ഫിലിം ക്യുറേറ്റർ കൂടിയാണ്.

ആഗോള  സിനിമയെക്കുറിച്ചുള്ള പഠനത്തിന് വേണ്ടി കാർലിറ്റൻ  യൂണിവേഴ്സിറ്റിയിൽ ഒരു ലോക സിനിമാ ഫോറത്തിന് അദ്ദേഹം  തുടക്കമിട്ടിട്ടുണ്ട്.

കൊളോണിയൽ കാലഘട്ടത്തിലെ ആഫ്രിക്കൻ ഡോക്യുമെന്ററി സിനിമാ ചരിത്രത്തെക്കുറിച്ചുള്ള  പഠനത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ളത്.  

ഫിപ്രെസ്ക്കി ( FIPRESCI), നെറ്റ്പാക് (NETPAC) ജൂറികളിൽ മൂന്ന് വീതം അംഗങ്ങളാണുള്ളത്. 

ഫിപ്രെസ്‌ക്കി  അംഗങ്ങളായ  ഹാരി റൊമ്പോറ്റി, സിനേം എയ്റ്റക്, മധു ഇറവങ്കര എന്നിവർ ചലച്ചിത്ര മേഖലയിൽ ഗണനീയമായ സംഭാവനകൾ നൽകിയവരാണ് . ഫിൻലാൻഡ് സ്വദേശമായ   ഫ്രീലാൻസ് ജേർണലിസ്റ്റാണ് ഹാരി റൊമ്പോറ്റി.

ചലച്ചിത്ര നിരൂപകൻ കൂടിയായ അദ്ദേഹം സ്റ്റോക്ഹോം ,ഇസ്താംബുൾ ഉൾപ്പെടെ നിരവധി  മേളകളിൽ  ജൂറിയായിരുന്നിട്ടുണ്ട് . തുർക്കിയിലെ അറിയപ്പെടുന്ന സിനിമാ നിരൂപകയാണ് സിനേം  എയ്റ്റക്. 

സിനിമയെക്കുറിച്ചുള്ള പുസ്തക രചനയ്ക്ക് രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ എഴുത്തുകാരൻ മധു ഇറവങ്കര മലയാളം സർവകലാശാലയിൽ ഫിലിം സ്റ്റഡീസ് വകുപ്പ് മേധാവി കൂടിയാണ്. മുംബൈ, ബ്രിസ്‌ബെയ്ൻ, തായ്‌പേയ്, ബുസാൻ തുടങ്ങി ഒട്ടേറെ മേളകളിൽ ജൂറിയായിരുന്നു.  നാഷണൽ ഫിലിം ആർകൈവ്സിൽ ഫെല്ലോ കൂടിയായ  മധു.

നെറ്റ്പാക് ജൂറി അംഗമായ മാക്സ് റ്റെസ്സിയർ അറിയപ്പെടുന്ന ഫ്രഞ്ച്  ഫിലിം ക്രിറ്റിക്കും പത്രപ്രവർത്തകനുമാണ്. ഏഷ്യൻ സിനിമയെപ്പറ്റി, പ്രത്യേകിച്ച് ജാപ്പനീസ് ചലച്ചിത്രങ്ങളെക്കുറിച്ച്, ഒട്ടേറെ പഠനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഏഷ്യൻ സിനിമയുടെ ഒരു റഫറൻസ് ഗ്രന്ഥമാണ്  മാക്സ് റ്റെസ്സിയർ എന്ന് പറയാം. 

jury2

മറ്റൊരു ജ്യുറി  അംഗമായ നന്ദിനി രാമനാഥ്‌, സ്ക്രോൾ.ഇന്നിലെ  ചലച്ചിത്ര രചനകളിലൂടെ ശ്രദ്ധേയയാണ്. മിന്റ് , ടൈം ഔട്ട് മുംബൈ, ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ   പത്രങ്ങളിലും ചലച്ചിത്ര – ഡോക്യുമെന്ററി മേഖ ലയെപ്പറ്റി നിരവധി ലേഖനങ്ങൾ അവരുടേതായി വന്നിട്ടുണ്ട് .

അതേ സമയം, ദക്ഷിണ കൊറിയയിൽ നിന്നുള്ള  ജി ഹൂൺ  ജൊ  പ്രശസ്തമായ വെബ് മാഗസിൻ ഡോക്കിങ്ങിൽ ചലച്ചിത്ര വിമർശ വിഭാഗം  എഡിറ്ററാണ് . ദക്ഷിണ കൊറിയയിലെ  പ്രസിദ്ധമായ മുജു ചലച്ചിത്രമേളയിൽ വൈസ് ഫെസ്റ്റിവൽ ഡയറക്ടറായ ഹൂൺ  വാഴ്‌സോ അന്താരാഷ്ട്ര  ചലച്ചിത്ര മേളയിൽ പ്രോഗ്രാം അഡ്വൈസർ കൂടിയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

illegal buildings, Kerala, Govt, amend, laws, regularise, cabinet meet, amendments, constructed, July 31, 2017

അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ നിയമഭേദഗതി

കന്നുകാലി കശാപ്പ് നിരോധനം പിൻവലിക്കുമെന്ന് സൂചന