IFFK, Lino Brocka, Retrospectives of films,master filmmaker, 22nd edition ,International Film Festival of Kerala ,Philippine director,K P Kumaran ,India, Catalino "Lino" Ortiz Brocka , Filipino film directo,Filipino filmmakers,Philippine, cinema, Awards, FAMAS Award for Best Director, Sutherland Trophy, Insiang, Fight for us, This is my country, Manila in the Claws of Light,
in , ,

ഐഎഫ്എഫ്കെയിൽ സംവിധായകൻ ലിനോ ബ്രോക്കയ്ക്ക് ആദരം

“കലാകാരൻ വെറും കാഴ്ച്ചക്കാരൻ മാത്രമല്ല. സത്യം അന്വേഷിക്കാനും കണ്ടെത്താനും വസ്തുതകളോട് പ്രതികരിക്കാനും അതിൽ ഇടപെടാനും അയാൾക്ക് ബാധ്യതയുണ്ട്. തടയാനും മറച്ചുവയ്ക്കാനും ശ്രമിച്ചാലും സത്യത്തിനു പിറകേ സഞ്ചരിക്കാതിരിക്കാൻ അയാൾക്കാവില്ല. വാസ്തവത്തിൽ നിരന്തരമായ സത്യാന്വേഷണം തന്നെയാണ് കല” – പറയുന്നത് മറ്റാരുമല്ല, ചലച്ചിത്രകാരനും ആക്ടിവിസ്റ്റും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന വിഖ്യാത ഫിലിപ്പിനോ സംവിധായകൻ (Philippine director) ലിനോ ബ്രോക്ക (Lino Brocka).

22-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (International Film Festival of Kerala), കാറ്റലിനോ ഓർട്ടിസ് ബ്രോക്ക എന്ന ലിനോ ബ്രോക്കയുടെ റെട്രോസ്‌പെക്റ്റിവ് ഉൾപ്പെടുത്തുമ്പോൾ ചലച്ചിത്രകാരനൊപ്പം ഒരു കമിറ്റഡ് സോഷ്യൽ ആക്ടിവിസ്റ്റ് എന്ന നിലയിലുള്ള ബ്രോക്ക ഓർമ്മകളെയാണ് വാസ്തവത്തിൽ IFFK പുനരാനയിക്കുന്നത്.

ഒരു സാധാരണ മത്സ്യത്തൊഴിലാളിയായിരുന്നു ബ്രോക്കയുടെ പിതാവ്, അമ്മയൊരു സ്കൂൾ ടീച്ചറും. ഫിലിപ്പൈൻസ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ബ്രോക്ക ഒരു നാടക നടനാവാൻ മോഹിച്ചു. എന്നാൽ പഠനം ഇടക്ക് വച്ച് നിർത്തി അദ്ദേഹം മിഷനറി പ്രവർത്തനത്തിലേക്ക് കടന്നു .

അതിനിടയിൽ ബ്രോക്ക ചലച്ചിത്ര രചനയിലേക്ക് തിരിഞ്ഞു. ദാരിദ്ര്യവും അടിച്ചമർത്തലും അഴിമതിയും പോലെ മുഖ്യധാരാ സിനിമാക്കാർ തീർത്തും അവഗണിച്ചിരുന്ന വിഷയങ്ങളാണ് സിനിമയെടുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്.

1970-ൽ മനില ചലച്ചിത്രോത്സവത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ‘എ പെർഫെക്റ്റ് മദർ’ ആയിരുന്നു ബ്രോക്കയുടെ ആദ്യ ചിത്രം. പിന്നീടുള്ള വർഷങ്ങളിൽ ‘ദിസ് ഈസ് മൈ കൺട്രി’, ‘ഡയറക്ടർ’, ‘മാച്ചോ ഡാൻസർ’, ‘ഇൻസിയാങ്’, ‘സ്റ്റാർഡം’, ‘ഹോട്ട് പ്രോപ്പർട്ടി’, ‘കെയിൻ അറ്റ് ആബേൽ’ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ സിനിമകൾ ചെയ്തു.

പല ചിത്രങ്ങളും രാജ്യത്തെ കർക്കശമായ സെൻസെർഷിപ്പിന്റെ പിടിയിൽ കുടുങ്ങിക്കിടന്നെങ്കിലും അന്താരാഷ്ട്ര തലത്തിൽ ‘ലിനോ’ ചിത്രങ്ങൾക്ക് ആരാധകരേറി. നല്ല ചിത്രങ്ങളുടെ നിർമ്മാണത്തിനായി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ‘സിനിമാലിയ’ എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയെങ്കിലും അത് അധിക കാലം തുടരാനായില്ല.

ഭരണകൂട ചെയ്തികളെ നിരന്തരം ചോദ്യം ചെയ്തതിനാൽ സ്വന്തം നാട്ടിൽ നിരവധി പ്രയാസങ്ങളെയും തടസ്സങ്ങളെയും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ബ്രോക്കയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ‘ഫ്രീ ദി ആർടിസ്റ്റ്സ്’ പ്രസ്ഥാനവും ‘കൺസേൺഡ് ആർട്ടിസ്റ്റ്സ് ഓഫ് ഫിലിപ്പൈൻസും’ (കേപ്) ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഭരണകൂടവുമായി നിരന്തരം കലഹത്തിലേർപ്പെട്ടു.

Lino Brocka,films, IFFKനിർഭയനായ കലാകാരനായിരുന്നു ലിനോ ബ്രോക്ക. ജനകീയമായ അഭിലാഷങ്ങളെ അടിച്ചമർത്തുന്ന അധികാര രൂപങ്ങൾക്കെതിരെ അദ്ദേഹം അവിശ്രമം പൊരുതി. ഉന്നതനായ ഒരു ചലച്ചിത്രകാരന് ആക്ടിവിസ്റ്റും ആകാം എന്ന സന്ദേശമാണ് അദ്ദേഹം തന്റെ സമകാലികർക്കു നൽകിയത്.

മാർക്കോസിന്റെ കാലത്തു മാത്രമല്ല കൊറാസോൺ അക്വിനോയുടെ കാലത്തും ഒരേ നിലപാടിലുറച്ചു നിന്നാണ് അദ്ദേഹം തന്റെ സിനിമകൾ ചെയ്തത്. മജീദി മജീദിയുടെയും മക്മൽബഫിന്റെയും അബ്ബാസ് കിരയസ്‌താമിയുടെയും ഇറാനിയൻ സിനിമകൾക്ക് മുൻപ്, ഒരുപക്ഷേ വിദേശങ്ങളിലേക്ക് ഒളിച്ചുകടത്തപ്പെട്ട ആദ്യത്തെ ആയുധങ്ങൾ ലിനോ ബ്രോക്ക സിനിമകളാവും.

സമഗ്ര സംഭാവനയ്ക്കുള്ള രമൺ മഗ്‌സസെയ് പുരസ്കാരം അദ്ദേഹത്തിന് ലഭിക്കുന്നത് 1987-ലാണ്. 1991-ൽ സംഭവ ബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണു. 1997-ൽ മരണാനന്തരം, പരമോന്നത ബഹുമതിയായ നാഷണൽ ആർട്ടിസ്റ്റ് ഓഫ് ഫിലിപ്പൈൻസ് പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഡിസംബർ 8 മുതൽ 15 വരെ നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലിനോ ബ്രോക്കയ്ക്കു പുറമെ ഇത്തവണ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കുന്ന അലക്സാണ്ടർ സൊഖുറോവിന്റെയും മലയാളി സംവിധായകൻ കെ.പി. കുമാരന്റെയും റെട്രോസ്പെക്ടീവുകളുമുണ്ട്. ഡിസംബർ 8-ന് വൈകുന്നേരം നിശാഗന്ധിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പിവി അന്‍വറിന്‍റെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ല

Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice

വ്യാജ വിലാസം: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്