IFFK,Madhabi Mukherjee, Bengali actress, Internatinal Film Festival of Kerala, Thiruvananthapuram, Trivandrum, capital city, 22nd Internatinal film festival of Kerala, delegate, registration, Pather Panchali, Satyajit Ray, Bibhutibhushan Bandyopadhyay, cinema, Bengali films, Nationalfilm award, best actress, Dibratrir Kabya, Madhabi Chakraborty, Madhabi Mukhopadhyay, Madhuri
in , , ,

ഐഎഫ്എഫ്കെ: ബംഗാളി അഭിനേത്രി മാധവി മുഖർജി മുഖ്യാതിഥി

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFK) മുഖ്യാതിഥിയായി എത്തുന്നത് ബംഗാളി സിനിമാ (Bengali Cinema) ലോകത്തെ എക്കാലത്തേയും മികച്ച അഭിനേത്രി മാധവി മുഖർജി (Madhabi Mukherjee). ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനായി കണക്കാക്കപ്പെടുന്ന സത്യജിത് റേയുടെ ക്ലാസിക് ചിത്രമായ ‘ചാരുലത’യിലെ ‘ചാരു’ എന്ന സുന്ദരിയായ നായിക.

‘പഥേർ പാഞ്ജലി’യുൾപ്പെടെയുള്ള അപുത്രയത്തെ വെല്ലുന്ന ചിത്രമായും റേയുടെ തന്നെ മാസ്റ്റർ പീസ് രചനയായും ചാരുലതയെ കാണുന്നവരുണ്ട്. ഗൊദാർദും ബെർഗ്മാനും പോലെ ലോകസിനിമയിലെ അതികായന്മാർ അസാമാന്യ സൃഷ്ടിയായി വിലയിരുത്തിയ ചിത്രത്തിൽ ടൈറ്റിൽ റോളിലായിരുന്നു മാധവി മുഖർജി.

ഒരു പത്രപ്രവർത്തകന്റെ ഏകാകിയും സുന്ദരിയും ബുദ്ധിമതിയുമായ ഭാര്യയായാണ് അവർ വേഷമിട്ടത്. ചാരുലതയ്ക്കു ശേഷം ഒറ്റച്ചിത്രത്തിൽ പോലും അഭിനയിച്ചില്ലെങ്കിലും
എക്കാലത്തേയും മികച്ച ബംഗാളി നടികളിൽ ഒരാളായി അവർ ചരിത്രത്തിൽ ഇടം നേടിയെന്ന് അക്കാലത്തെ പ്രമുഖ നിരൂപകരെല്ലാം വിലയിരുത്തി.

IFFK,Madhabi Mukherjee, Bengali actress,അരനൂറ്റാണ്ടിനിപ്പുറവും ചാരുലതയുടെ സ്ഥാനത്തിന് പ്രേക്ഷക ഹൃദയങ്ങളിൽ ഇളക്കം തട്ടിയിട്ടില്ല. സത്യജിത് റേയുടേതടക്കം ഒട്ടേറെ ചിത്രങ്ങളിൽ അവർ പിന്നീടും വേഷമിട്ടിട്ടുണ്ട്. ഘട്ടക്കിന്റെ സുബർണരേഖയും കോമൾ ഗാന്ധാറും മേഘ ഥാക്കേ താരയും റേയുടെ തന്നെ മഹാനഗറും കാപുരുഷുമൊക്കെ അക്കൂട്ടത്തിലുണ്ട്.

മൃണാൾ സെൻ, ഋതുപർണഘോഷ്, തപൻ സിൻഹ ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ചാരുലത, റേയുടേതെന്ന പോലെ മാധവി മുഖർജിയുടേയും മാസ്റ്റർ പീസാണെന്നു പറയാം.

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു വരുന്നതിന് മുമ്പ് അവർ നാടക രംഗത്തെത്തിയിരുന്നു. ചെറുപ്രായത്തിൽ തന്നെ നാടകങ്ങളിൽ മുഖ്യ വേഷങ്ങളിൽ തിളങ്ങി. ബംഗാളി നാടകരംഗത്തെ അതികായന്മാരായ സിസിർ ബാദുരിയുടെയും അഹിന്ദ്ര ചൗധരിയുടെയും എണ്ണം പറഞ്ഞ നാടകങ്ങളിൽ മാധവി മുഖർജി പ്രത്യക്ഷപ്പെട്ടു.
ചബ്ബി ബിശ്വാസും നിർമലേന്ദു ലാഹിരിയുമെല്ലാം മുഖർജിയുടെ പ്രതിഭയെ നന്നായി ഉപയോഗപ്പെടുത്തി.

മൃണാൾ സെന്നിന്റെ ബൈഷേ ശ്രാവണിലൂടെയാണ് (വിവാഹ ദിനം) മാധുരി എന്നും പേരുള്ള മാധവി സിനിമയിൽ ശ്രദ്ധേയയാവുന്നത്. ഒരു പതിനാറുകാരി പെൺകുട്ടി മധ്യവയസ്കനായ ഒരാളെ വിവാഹം ചെയ്യാൻ നിർബന്ധിതയാവുന്നതാണ് സെൻ ചിത്രത്തിന്റെ പ്രമേയം.

ചാരുലതയോടെ അവർ ചലച്ചിത്ര മേഖലയിൽ സജീവമായി. അറുപതുകളിലും എഴുപതുകളുടെ ആദ്യ പകുതിയിലും അവർ ബംഗാളി സിനിമയിൽ നിറഞ്ഞു നിന്നു.

1970-ലെ ബിമൽ ഭൗമിക്ക്, നാരായൺ ചക്രവർത്തി കൂട്ടുകെട്ടിന്റെ
‘ദിബ്രാദിർ കഭിയ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാധവി മുഖർജി ദേശീയ അവാർഡ് നേടുന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അങ്ങിനെ ആദ്യമായി അവരിലൂടെ ബംഗാളിയിൽ എത്തി.

ഡിസംബർ 8-ന് വൈകുന്നേരം നിശാഗന്ധിയിൽ നടക്കുന്ന ഐ.എഫ്.എഫ്.കെ 2017-ന്റെ ഉദ്ഘാടനച്ചടങ്ങിൽ മാധവി മുഖർജി മുഖ്യാതിഥിയായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

solar report, tabled, solar scam, assembly, CM,

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു

ആശുപത്രി മാനേജ്മെന്റിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി