in ,

ഐഎഫ്എഫ്കെ: മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ

തിരുവനന്തപുരം: ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന 22-മത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ( 22nd IFFK ) മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി.

മത്സര വിഭാഗത്തിലേക്ക് രണ്ടു ചിത്രങ്ങളും ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് ഏഴു ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രേംശങ്കർ സംവിധാനം ചെയ്ത ‘രണ്ടു പേർ’, സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’, ദിലീഷ് പോത്തന്റെ ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ സലിം കുമാർ സംവിധാനം ചെയ്ത ‘കറുത്ത ജൂതൻ’ തെരഞ്ഞെടുക്കപ്പെട്ടു.

ഈ ചിത്രങ്ങൾക്ക് പുറമെ സനൽകുമാർ ശശിധരന്റെ ‘ സെക്സി ദുർഗ’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’, സതീഷ് ബാബുസേനൻ , സന്തോഷ് ബാബുസേനൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘മറവി’, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ അതിശയങ്ങളുടെ വേനൽ ‘ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു ചെയർമാനും ചെലവൂർ വേണു, എം ജി ശശി, ജുദാജിത്ത് സർക്കാർ, വീണാ ഹരിഹരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

മാത്തൂര്‍ ഭൂമി കയ്യേറ്റം: തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

self-finance colleges-SC-medical admission, SC

400 മെഡിക്കൽ അഡ്മിഷനുകൾ സുപ്രീം കോടതി അംഗീകരിച്ചു