iffk-meet-the-directors-rayhana-dileesh-pothan
in , ,

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമെന്ന് റെയ്ഹാന

തിരുവനന്തപുരം: സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന (Rayhana) ആരോപിച്ചു. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത് എല്ലായിടത്തും സത്രീയുടെ അവസ്ഥ ഒന്നു തന്നെയാണെന്നും ടാഗോറില്‍ നടന്ന മീറ്റ് ദ ഡയക്ടേഴ്‌സില്‍ പങ്കെടുത്ത് റെയ്ഹാന അഭിപ്രായപ്പെട്ടു.

മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രം ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്കി’നെ സ്വീകരിച്ച മേളയിലെ പ്രേക്ഷകര്‍ക്ക് റെയ്ഹാന നന്ദി അറിയിച്ചു. സംവിധായകരായ ദിലീഷ് പോത്തന് പുറമെ ഇല്ഗര്‍ നജാഫ്, ശ്രീകൃഷ്ണന്‍ കെ പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

‘മലയാള സിനിമയിലെ മാറുന്ന ഉള്ളടക്കവും ഘടനയുമെന്ന’ വിഷയത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം നടന്നു. ചലച്ചിത്ര നിരൂപകന്‍ സി.എസ് വെങ്കിടേശ്വരന്‍ മോഡറേറ്ററായിരുന്നു.

ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമാനിര്‍മ്മാണത്തില്‍ വലിയ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍ ഓപ്പണ്‍ ഫോറത്തിൽ അഭിപ്രായപ്പെട്ടു.

തന്റെ സിനിമകളെ മികച്ചതാക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ‘മഹേഷിന്റെ പ്രതികാരത്തിന്’ ലഭിച്ച സ്വീകാര്യതയാണ് അടുത്ത ചിത്രമൊരുക്കാന്‍ തനിക്ക് ധൈര്യം നല്‍കിയതെന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി.

എന്നാല്‍ ഉള്ളടക്കത്തിലും ഘടനയിലും മലയാള സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ സംഭവിക്കുമ്പോഴും ദൃശ്യഭാഷയൊരുക്കുന്ന തിരക്കഥാകൃത്തുക്കള്‍ നമുക്കുണ്ടാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നതിലൂടെ പുതിയ തലമുറ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മാണം എളുപ്പമാകുന്നുണ്ടെന്ന് സംവിധായകന്‍ മധുപാല്‍ വ്യക്തമാക്കി. തിരക്കഥക്ക് പ്രാധാന്യം നല്‍കാതെ സിനിമയൊരുക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും വെല്ലുവിളിയായി മാറുന്നുവെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ameer Ul Islam, law student, death sentence,Perumbavoor, guilty, murder case,

അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചു

INS Kalvari,scorpene-class submarine, PM, commissioned, Narendra Modi ,dedicates , nation,India, Navy, Mumbai ,partnership ,France,PM Modi ,submarine ,

ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു