IFFK,Sokurov, films, Alexander Sokurov, Life Time Achievement,22nd International Film festival, TVPM, Kerala, Father and Son/,Russia ,Faust,
in , ,

ഐഎഫ്എഫ്കെയിൽ ജീവിത നേര്‍ക്കാഴ്ച്ചയുള്ള സൊഖുറോവ് ചിത്രങ്ങള്‍

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (IFFK) ‘സ്മൃതിപരമ്പര’ വിഭാഗത്തില്‍ പ്രശസ്ത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊഖുറോവിന്റെ (Alexander Sokurov) ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ ‘ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും അലക്‌സാണ്ടര്‍ സൊഖുറോവിനാണ്.

‘ഫാദര്‍ ആന്‍ഡ് സണ്‍’, ‘ഫോസ്റ്റ്’, ‘ഫ്രാന്‍കോഫോണിയ’, ‘മദര്‍ ആന്‍ഡ് സണ്‍’, ‘റഷ്യന്‍ ആര്‍ക്’ തുടങ്ങിയവയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. റഷ്യന്‍ സിനിമയെന്നാല്‍ കുളഷോവും പുഡോവ്കിനും ഐസന്‍സ്റ്റീനുമാണെന്ന സങ്കല്പത്തെ മറികടന്ന സംവിധായകനാണ് സൊഖുറോവ്.

റഷ്യന്‍ ചരിത്രവും രാഷ്ട്രീയവും പുതിയ കാഴ്ച്ചാനുഭവമായവതരിപ്പിച്ച അദ്ദേഹം ‘റഷ്യന്‍ ആര്‍ക്’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഒറ്റ ഷോട്ടില്‍ 90 മിനിറ്റുകള്‍ നീണ്ട ആ ചിത്രം വിസ്മയകരമായ ചലച്ചിത്രാനുഭവമാണ് കാഴ്ച്ചക്കാരന് സമ്മാനിക്കുന്നത്.

IFFK,Sokurov, films, Alexander Sokurov,  Life Time Achievement,22nd International Film festival, TVPM, Kerala,   Father and Son/,Russia ,Faust, സെര്‍ജി ഐസന്‍സ്റ്റീന്റെ മൊണ്ടാഷ് പദ്ധതിയുടെ എതിര്‍പാഠമായി പലപ്പോഴും വിലയിരുത്തപ്പെട്ട ചിത്രമായിരുന്നു സൊഖുറോവിന്റെ ‘റഷ്യന്‍ ആര്‍ക്’.

രാഷ്ട്രീയ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് യൂറോപ്യന്‍ സംസ്‌കാരത്തിലൂന്നി സിനിമകളെടുത്ത സൊഖുറോവ് കലാപരമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയിരുന്നില്ല.

നേരമ്പോക്കിനായി ഒത്തുകൂടുന്ന ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ചിത്രങ്ങളായിരുന്നില്ല സൊഖുറോവിന്റേത്. ആവര്‍ത്തന വിരസമായ ജീവിതം പ്രതിഫലിക്കുന്നതാവണം തന്റെ ചിത്രങ്ങളെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ അദ്ദേഹം തന്റെ ചിത്രങ്ങളിലുപയോഗിച്ചു. വസ്തുനിഷ്ഠം, ആത്മനിഷ്ഠം എന്നിവയുടെ അതിരുകളിലാണ് അദ്ദേഹം തന്റെ ചിത്രങ്ങളെ പ്രതിഷ്ഠിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ockhi, Nirmala Seetharaman, visit, Vizhinjam, Poonthura, warning, alert, cyclone, CM, Kadakampalli, Mercikuttiyamma, Kerala, ministers, CM, fishermen,

ഓഖി: നവംബർ 29-ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രതിരോധ മന്ത്രി

Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,

ഓഖി; മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നു; തിരച്ചിൽ ഊർജ്ജിതം