iffk ,Surabhi Lakshmi ,delegate pass, Beena Paul Artistic Director Bina Paul ,gave,  IFFK pass ,actress Surabhi , Kerala State Chalachitra Academy Vice Chair Person ,Alexander Sokurov , Conversation ,International Film Festival of Kerala, KP Kumaran
in ,

പരിഭവം മാറി; സുരഭി ചലച്ചിത്രമേളക്കെത്തി

തിരുവനന്തപുരം: ചലച്ചിത്രതാരം സുരഭി ലക്ഷ്മി (Surabhi Lakshmi) സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ചലച്ചിത്രമേളയിലെത്തി. ദേശീയ പുരസ്‌കാരം നേടിയ താരത്തിന് ഫെസ്റ്റിവല്‍ ഓഫീസിൽ വച്ച് അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോൾ പാസ് നൽകി.

മേളയുടെ പേരില്‍ വിവാദങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ‘മിന്നാമിനുങ്ങ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹമുണ്ടെന്നും സുരഭി അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വാശിയില്ലെന്നും കാരണം കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണല്ലോ എന്നും സുരഭി പ്രതികരിച്ചു.

മേളയില്‍ മികച്ച സിനിമകളുണ്ടെന്നും അത്തരം സിനിമകള്‍ കാണാന്‍ അവസരമൊത്താല്‍ അത് ആസ്വദിക്കുമെന്നും എന്നാൽ മുന്‍കൂര്‍ തീരുമാനിച്ച പരിപാടിയില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും സുരഭി വ്യക്തമാക്കി. വരുംകാലങ്ങളില്‍ മലയാള സിനിമയില്‍ യശസ്സുയര്‍ത്തിയ സിനിമയെ പ്രദര്‍ശിപ്പിക്കാനുള്ള ഒരിടം ചലച്ചിത്രമേളയിലുണ്ടാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
എളുപ്പവഴിയില്‍ പണമുണ്ടാക്കാന്‍ പുതുതലമുറ സിനിമ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് നല്ല സിനിമകള്‍ക്ക് വെല്ലുവിളിയാണെന്ന് ഹോളിവുഡ് സംവിധായകന്‍ അയൂബ് ഖനെയ്ര്‍ അഭിപ്രായപ്പെട്ടു. സിനിമയെ ഒരു വ്യവസായം എന്ന നിലയില്‍ മാത്രം സമീപിക്കുന്നവരാണ് പുതുതലമുറക്കാരെന്നും ഇത്തരക്കാര്‍ യഥാര്‍ത്ഥ ജീവിത ചിത്രങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ടാഗോറില്‍ നടന്ന മീറ്റ് ദ ഡയറക്ടേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രമായ ‘ദ വേള്‍ഡ് ഓഫ് വിച്ച് വി ഡ്രീം ഡ്‌സ് നോട്ട് എക്‌സിസ്റ്റിന്’ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകരായ അനൂപ് സിംഗ്, സതീഷ് ബാബു സേനന്‍, സന്തോഷ് ബാബു സേനന്‍, നിഖില്‍ അലുഖ്, പ്രേം ശങ്കര്‍, സെമിഹ് കപ്ലനോഗ്ലു, നടി നീന ചക്രവര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു.

സാങ്കേതികവിദ്യ സംവിധായകരെ അടിമകളാക്കുകയല്ല, സ്വതന്ത്രരാക്കുകയാണ് ചെയ്യേണ്ടതെന്ന് ചലച്ചിത്ര നിരൂപകന്‍ അമൃത് ഗംഗാര്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളയോടനുബന്ധിച്ചു നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച കലാകാരന്മാര്‍ക്ക് സിനിമയെടുക്കാന്‍ പണം തടസമല്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ‘ബാഹുബലി’ പോലെയുള്ള ചിത്രങ്ങളെ മാതൃകയാക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചര്‍ക്കയിലൂടെയും ഉപ്പിലൂടെയും ഒരു രാജ്യത്തെ ജനതയെ കൈപിടിച്ചുയര്‍ത്തിയ ഗാന്ധിയെയാണ് പുതുതലമുറ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇന്ത്യന്‍ സിനിമ – ഇന്നലെ, ഇന്ന്’ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ മോഡറേറ്റര്‍ ആയിരുന്നു അമൃത് ഗംഗാര്‍. മുതിര്‍ന്ന സംവിധായകന്‍ കെ.പി കുമാരന്‍, സെമിഹ് കപ്‌ളനെഗ്ലു, പി.ടി കുഞ്ഞുമുഹമ്മദ്, സഞ്ജു സുരേന്ദ്രന്‍ എന്നിവര്‍ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുത്തു.

കെ.പി കുമാരനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചടങ്ങില്‍ ആദരിച്ചു. സെമിഹ് കപ്‌ളനെഗ്ലു അദ്ദേഹത്തിന് ഉപഹാരം സമര്‍പ്പിച്ചു. ഓരോ വ്യക്തിയെയും പോലെ തന്നെ ഓരോ സിനിമയും വ്യത്യസ്തമാണെന്ന് കെ.പി കുമാരന്‍ അഭിപ്രായപ്പെട്ടു.

ഓരോ സിനിമക്ക് പിന്നിലും അസാധാരണമായ കഠിനാദ്ധ്വാനവും പ്രയാസങ്ങളും അനുഭവിക്കുന്നവരുണ്ടെന്നും അതിനാൽ മോശം സിനിമകളോട് പോലും സഹിഷ്ണുതയുള്ളവരായിരിക്കണം സിനിമാസ്വാദകര്‍ എന്നും അദ്ദേഹം ഉപദേശിച്ചു.

സത്യജിത് റേയുടെ സിനിമകള്‍ അക്കാലത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ അന്തസത്തയെ ഉള്‍ക്കൊണ്ടിരുന്നവയായിരുന്നുവെന്നും സമൂഹത്തിന്റെ താഴേക്കിടയില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ചിത്രങ്ങള്‍ എടുത്തിരുന്നതെന്നും സെമിഹ് കപ്ലനെഗ്ലു അഭിപ്രായപ്പെട്ടു. അത്തരം സിനിമകള്‍ എല്ലാകാലത്തും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. വേദിയില്‍ മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും

Rohit Sharma, India, second ODI, Mohali, Sri Lanka, runs, half century, Dhoni, Rohit, Dhawan, third double hundred, cricket, second captain, Indian captain, Shikhar Dhawan, Shreyas Iyer,

രോഹിത് ശര്‍മയ്ക്ക് മൂന്നാം ഡബിള്‍ സെഞ്ചുറി; ഇന്ത്യ നാലിന് 392