ചലച്ചിത്ര മേള നവകേരള സൃഷ്ടിക്ക് കരുത്തുപകരും:  മന്ത്രി എ.കെ.ബാലന്‍  

തിരുവനന്തപുരം : നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്നതാകും ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയെന്ന് മന്ത്രി എ.കെ.ബാലന്‍. ആഘോഷങ്ങള്‍ സംഘടിപ്പിച്ച് ആശ്വാസം പകരുകയും അതിലൂടെ അതിജീവനത്തിന്റെ സന്ദേശം നല്‍കുകയുമാണ് ദുരന്തങ്ങള്‍ ഉണ്ടായ രാജ്യങ്ങള്‍ ചെയ്തത്. ആ മാതൃകയാണ് കേരളം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉള്ളടക്കത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ  ലളിതമായ രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ലാളിത്യം നടത്തിപ്പില്‍ മാത്രമാണെന്നും പ്രൗഢമായ ചലച്ചിത്രങ്ങളാണ് മേളയുടെ ആകര്‍ഷണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായം നല്‍കുന്നില്ലെങ്കിലും സര്‍ക്കാര്‍ അധീനതയിലുള്ള തിയേറ്ററുകളും അനുബന്ധ സൗകര്യങ്ങളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ തിയേറ്ററുകള്‍ ഇത്തവണ പകുതി വാടക മാത്രമാണ് ഈടാക്കുന്നത്. ഇതിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും സ്‌പോണ്‍സര്‍ഷിപ്പും ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ഈ മേള വന്‍വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മലയാളം മിഷന്‍ ഡയറക്ടര്‍ സുജാ സൂസന്‍ ജോര്‍ജ് ആദ്യ പാസ് ഏറ്റുവാങ്ങി. അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍, ഡെപ്യൂട്ടി ഡയറക്റ്റര്‍ എച്ച്. ഷാജി  നിര്‍മാതാവ് ബേബി  മാത്യു സോമതീരം എന്നിവര്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

റോജോ: ഒരു അര്‍ജന്റീനിയന്‍ മധുരപ്രതികാരം

വനിതകള്‍ക്ക് 40 കോടി രൂപയുടെ അധിക ലോണ്‍