IFFK, women directors , films Let the Sunshine In , Bright Sunshine In, French film ,directed ,Claire Denis. The 22nd International Film Festival, Kerala , female directors ,Algerian filmmaker ,Rayhana, ‘I Still Hide to Smoke’., Virna Molina and Ernesto Ardito, ‘Symphony for Ana, novel , Gyabi Mek. Wajib’, Palestinian director ,Annemarie Jacir,
in , ,

ചലച്ചിത്രമേളയില്‍ നിറയുന്ന പെണ്‍ ആഖ്യാനങ്ങള്‍

തിരുവനന്തപുരം: ചലച്ചിത്രപ്രേമികൾ കാത്തിരുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (IFFK) ഇന്ന് തിരി തെളിഞ്ഞു. സിനിമയില്‍ തങ്ങളുടേതായ ഇടം സൃഷ്ടിച്ച സംവിധായികമാരുടെ (women directors) സാന്നിധ്യത്താൽ ഈ മേള ശ്രദ്ധേയമാകും. വിവിധ വിഭാഗങ്ങളിലായി 35 സംവിധായികമാരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

സ്ത്രീ എന്ന നിലനില്‍പ്പിന്റെ അപ്രകാശിതമായ വികാരങ്ങളിലേക്കും തീക്ഷ്ണമായ അനുഭവയാഥാര്‍ഥ്യങ്ങളിലേക്കും കാമറ തിരിക്കുന്ന ഈ ആവിഷ്‌കാരങ്ങള്‍ മേളയുടെ തിളക്കം കൂട്ടുന്നു.

14 ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന മത്സരവിഭാഗത്തിലെ നാല് ചിത്രങ്ങളുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സ്ത്രീകളാണ്. അള്‍ജീരയിലെ സമകാലിക പെണ്‍ജീവിതത്തിലേക്ക് കണ്ണുതുറക്കുന്ന ചിത്രമാണ് റയ്ഹാന സംവിധാനം ചെയ്ത ‘ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക്’.

തായ്‌ലാന്‍ഡിലെ പരമ്പരാഗത ബായ് ശ്രീ കലാരൂപത്തിന്റെ അകമ്പടിയോടെ ബുദ്ധദര്‍ശനവും സ്വവര്‍ഗ്ഗപ്രണയവും പ്രമേയമാക്കുന്ന ‘മലില-ദ ഫെയര്‍വെല്‍  ഫ്‌ളവർ’ എന്ന ചിത്രം സംവിധാനം ചെയ്തത് അനുച ബൂന്യവതനയാണ്.

വിര്‍ന മൊലിന, ഏണെസ്‌റ്റൊ ആര്‍ഡിറ്റോയുമായി ചേര്‍ന്ന് സംവിധാനം ചെയ്ത ‘സിംഫണി ഫോര്‍ അന’ എന്ന ചിത്രം ഗ്യാബി മേക്ക് എഴുതിയ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ്. പലസ്തീനിയന്‍ സംവിധായിക ആന്‍മരിയ ജസിറിന്റെ വാജിബ്, വ്യത്യസ്ത ജീവിത രീതികള്‍ പിന്തുടരുന്ന അച്ഛന്റെയും മകന്റെയും കഥ പറയുന്നു.

ഇരുപത്തിനാല് സംവിധായികമാരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് ലോകസിനിമാ വിഭാഗം. അനാരിറ്റ സംബ്രോണ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രമാണ് ‘ആഫ്റ്റര്‍ ദ വാര്‍’. കാനിലെ അണ്‍ സെര്‍ട്ടണ്‍ റിഗാര്‍ഡ് വിഭാഗത്തില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ഈ ചിത്രം ഇറ്റലിയിലെ സങ്കീര്‍ണ്ണമായ സാമൂഹികരാഷ്ട്രീയാന്തരീക്ഷം ചര്‍ച്ച ചെയ്യുന്നു.

ജൊവാന കോസ് ക്രൗസ്, ക്രിസ്‌റ്റോഫ് ക്രൗസിനോടൊപ്പം സംവിധാനം ചെയ്ത ചിത്രമായ ബേര്‍ഡ്‌സ് ആര്‍ സിംഗിങ് ഇന്‍ കിഗാലി റുവാണ്ടയില്‍ നടന്ന വംശഹത്യയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചതാണ്.

കുടുംബ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ചിത്രീകരിച്ച സിനിമയാണ് തെരേസ വില്ലവേര്‍ദയുടെ കോളോ. നിഗൂഢതകള്‍ നിറഞ്ഞ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ജൂലിയാന റോജസിന്റെ ഗുഡ് മാനേഴ്‌സ്.

സമകാലിക ലോക സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ ക്ലെയര്‍ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലെറ്റ് ദ സണ്‍ഷൈന്‍ ഇന്‍’. കാനില്‍ പ്രദര്‍ശിപ്പിച്ച ‘ഐ ആം നോട്ട് എ വിച്ച്’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റുന്‍ഗാനോ നയോനിയാണ്.

സിനിമക്കുള്ളിലെ സിനിമ ചിത്രീകരിക്കുന്ന ഷിറിന്‍ നെഷതിന്റെ ലുക്കിങ് ഫോര്‍ ഔം കുല്‍തും, ഒറ്റപ്പെട്ട ദ്വീപില്‍ ജീവിക്കുന്ന വിധവയുടെ കഥ തിരശ്ശീലയിലെത്തിക്കുന്ന മൗലി സൂര്യയുടെ മെര്‍ലീന ദ മര്‍ഡറര്‍ ഇന്‍ ഫോര്‍ ആക്ട്‌സ്, കാനില്‍ അണ്‍ സെര്‍ട്ടണ്‍ റിഗാര്‍ഡില്‍ പ്രദര്‍ശിപ്പിച്ച ലിയോണര്‍ സെറെയ്‌ലെയുടെ മോണ്ട്‌പെര്‍നാസെ ബീന്‍വെന്യൂ എന്നിവ പ്രദർശിപ്പിക്കും.

കൂടാതെ അമേരിക്ക-ജപ്പാന്‍ സംയുക്ത സംരംഭത്തില്‍ അത്‌സുകോ ഹിരയാനഗി സംവിധാനം ചെയ്ത ‘ഓ ലൂസി’, പ്രണയം ശരീരത്തിലും ആത്മാവിലും ഉളവാക്കുന്ന വൈരുധ്യങ്ങള്‍ ചിത്രീകരിക്കുന്ന ഇല്‍ദികോ എന്‍യെദിയുടെ ‘ഓണ്‍ ബോഡി ആന്‍ഡ് സോള്‍’, ക്രിസ്റ്റീന പിന്‍ഹെയ്‌റോയുടെ ‘മെനിന’ എന്നിവയും പ്രേക്ഷകർക്ക്‌ മുന്നിലെത്തും.

ഈ ചിത്രങ്ങൾക്കു പുറമെ അന്ന ഉര്‍ഷാദ്‌സെയുടെ ‘സ്‌കെയറി മദര്‍’, അഗ്‌നിയെസ്‌ക ഹൊളണ്ടിന്റെ ‘സ്പൂര്‍’, ക്ലാര സിമണിന്റെ ‘സമ്മര്‍ 199’3, മരിയ ഷാഡോസ്‌കെയുടെ ‘ദ ആര്‍ട് ഓഫ് ലവിങ്’, സെസിലിയ അറ്റനും വെലേറിയ പിവാറ്റോയും ചേര്‍ന്ന് സംവിധാനം ചെയ്ത ‘ദ കണ്‍ഫെഷന്‍ ദ ഡെസര്‍ട്ട് ബ്രൈഡ്’ തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍.

റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ അലക്‌സാണ്ടര്‍ സുഖറോവിന്റെ ജീവിതത്തെ ആസ്പദമാക്കി ലീന കില്‍പലെയ്‌നന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായ ‘ദ വോയ്‌സ് ഓഫ് സുഖറോവ്’ പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോക്കസ് ബ്രസീല്‍ എന്ന വിഭാഗത്തില്‍ മൂന്ന് സംവിധായികമാരാണുള്ളത്.

അനിറ്റ റോച്ച ഡെ സില്‍വെയ്‌റയുടെ ‘കില്‍ മി പ്ലീസ്’, ജൂലിയാന റോജസിന്റെ ‘നെക്രോപൊലിസ് സിംഫണി’, ഫെര്‍നാണ്ടോ പെസ്സോയുടെ ‘ദ സ്‌റ്റോറീസ് അവര്‍ സിനിമ ഡിഡ് (നോട്ട്) ടെല്‍’ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

ഇന്ത്യന്‍ സിനിമ നൗ എന്ന വിഭാഗത്തിലെ ഏക സ്ത്രീ സാന്നിധ്യമാണ് റിമ ദാസ്. റിമ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘വില്ലേജ് റോക്ക്സ്റ്റാര്‍’ ടൊറന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്. അപ്പ്‌റൂട്ടട് ഫിലിംസ് വിഭാഗത്തില്‍ ഗീതു മോഹന്‍ദാസിന്റെ ‘ലയേഴ്‌സ് ഡൈസ്’ പ്രദര്‍ശിപ്പിക്കും. ഇത്തവണത്തെ അരവിന്ദന്‍ സ്മാകര പ്രഭാഷണം നടത്തുന്ന അപര്‍ണ സെന്റെ സൊണാറ്റയും മേളയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.

https://www.youtube.com/watch?v=DbnJU8aZZ5w

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, IV Sasi, KR Mohanan, tribute, directors, died, film makers, films, 22nd International Film Festival of Kerala, P. V Gangadharan, T. V Chandran, K. P Kumaran, V. K Sreeraman, Satyan Anthikad,  Seema,Aaroodam’, ‘1921’, ‘Aalkkoottathil Thaniye’, ‘Mrugaya’, ‘Itha Ivide Vare’, ,‘Ashwathama’, ‘Purushartham’, ,Swaroopam’ ,screened,

ഐഎഫ്എഫ്കെയിൽ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

Ockhi,  found, fishermen, today, navy, Lakshadweep cyclone,TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 

ഓഖി: 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് കണ്ടെത്തി