IFFK,women in cinema, workshop, empowering women, screening, Aruna Raje, fund collection , cinema, digital world, Geethu Mohandas, Vidhu Vincent,
in , ,

ഐഎഫ്എഫ്കെ: ശില്പശാലയും പ്രദർശനങ്ങളും ശ്രദ്ധേയം

തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് (IFFK) സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള (women in cinema) ശില്‍പശാലയ്ക്ക് (workshop) തുടക്കമായി. ഇന്ന് രാവിലെ 10-ന് അപ്പോളോ ഡിമോറയില്‍ പ്രമുഖ സംവിധായിക അരുണാ രാജെ ഉദ്ഘാടനം ചെയ്തു.

തിരക്കഥാ രചന, ഫണ്ട് ശേഖരണം, സിനിമയിലെ ഡിജിറ്റല്‍ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളാണ് ശില്പശാല ചര്‍ച്ച ചെയ്യുന്നത്. ഡോക്യുമെന്ററി സംവിധായക ഉര്‍മി ജവേക്കര്‍, ജൂഡി ഗ്ലാഡ്സ്റ്റണ്‍, മലയാളി സംവിധായകരായ ഗീതു മോഹന്‍ദാസ്, വിധു വിന്‍സന്റ്, സഞ്ജയ് റാം, അന്‍ഷുലിത ദുബെ, അപൂര്‍വ്വ തുടങ്ങിയവര്‍ ശില്‍പശാലയിൽ പങ്കെടുത്തു.

ശില്‍പശാലയുടെ രണ്ടാം ദിവസമായ ഡിസംബര്‍ 12-ന് സംവിധായിക അനൂപ് സിംഗ്, അമിത് മസുര്‍ക്കര്‍, അലസാണ്ട്ര സ്‌പെഷാലെ, ജൂറി ചെയര്‍മാന്‍ മാര്‍കോ മുള്ളര്‍, റിമ ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ശില്‍പശാലയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

അതേസമയം മൂന്നാം ലോകരാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രങ്ങളുമായി ചലച്ചിത്രമേള നാലാം ദിവസത്തിലേക്ക് കടന്നു. റിട്ടേണി, മലില – ദ ഫെയര്‍വെല്‍ ഫ്‌ളവര്‍, ദ വേള്‍ഡ് ഓഫ് വിച്ച് വീ ഡ്രീം ഡസിന്റ് എക്‌സിസറ്റ്, കട്‌വി ഹവ, കാന്‍ഡിലേറിയ, വാജിബ് എന്നിവയാണ് മേളയിലെ മത്സര ചിത്രങ്ങള്‍. ഇതില്‍ കാന്‍ഡിലേറിയ, വാജിബ്, കട്‌വി ഹവ എന്നീ ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനമാണ് നടക്കുന്നത്.

യുദ്ധത്തിന്റെ യാതനകളില്‍ നിന്നും മോചനം തേടി അഫ്ഗാനിലേക്ക് കുടിയേറിയ കുടുംബം ഖസാക്കിസ്ഥാനിലേക്കു തിരിച്ചെത്തുന്നതാണ് സബിത് കുര്‍മാന്‍ബെകോവ് ചിത്രം റിട്ടേണിയുടെ പ്രമേയം. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരുടെ ജീവിതം പ്രമേയമാക്കിയ അനുച ബുന്യവദനയുടെ ‘മലില – ദ ഫെയര്‍വെല്‍ ഫ്‌ളവര്‍’ പ്രണയ ചിത്രമാണ്.

ബുസാന്‍, സിംഗപ്പൂര്‍ മേളകളുടെ മത്സരവിഭാഗത്തിലേക്കും ഈ ചിത്രം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അയൂബ് ക്വാനിര്‍ ചിത്രം ദ വേള്‍ഡ് ഓഫ് വിച്ച് വീ ഡ്രീം ഡഡിന്റ് എക്‌സിസ്‌റ് തലമുറകളിലൂടെയുള്ള സഞ്ചാരമാണ്. ഓരോ ചെറിയ കാര്യവും എങ്ങനെ ഭൂതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിത്രം ചര്‍ച്ച ചെയ്യുന്നു. മൂന്നു ചിത്രങ്ങളുടെയും ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ് ഐഎഫ്എഫ്കെയിൽ നടക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kunchako Boban, shooting site, arrest, Alapuzha, attack, police, custody, shooting location, ‘Kuttanadan Marpappa, Salim Kumar, Kainagiri, gang, injured, Sunday,

കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് സെറ്റില്‍ ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

Ockhi, Pope, March, Raj Bhavan, dead bodies, Pope Francis, Ockhi tragedy,cyclone,Kerala, Tamilnadu, fishermen, died, search,

ഓഖി ദുരന്തം: മാര്‍പാപ്പ അനുശോചിച്ചു