തൃശൂരിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാർച്ച് 1 ന് കൊടിയേറ്റം

IFFT , Thrissur international film festival , March 1, Joint Venture , Thrissur Chalachitra Kendram, Corporation of Thrissur , Thrissur Jilla Panchayath. Banerji Memorial Club KW Josephh Trust , classic cinema , audiences , film ,Corporation, Jilla Panchayat, Govt officials ,Business community,Directorate of film festivals,

തൃശൂർ: പതിമൂന്നാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ( IFFT ) മാർച്ച് ഒന്ന് മുതൽ ഏഴു വരെ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി അരങ്ങേറുന്നു. തൃശൂർ ശ്രീ തീയേറ്റർ, ബാനർജി മെമ്മോറിയൽ ക്ലബ്, സെന്റ് തോമസ് കോളേജിലെ മെഡ്‌ലിക്കോട്ട് ഹോൾ, തൃശൂർ പ്രസ് ക്ലബ് എന്നിവയാണ് പ്രധാന വേദികൾ.

ജില്ലയിൽ തൃപ്രയാർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, പഴയന്നൂർ, പാവറട്ടി, പൂമല, മാള, ഗുരുവായൂർ എന്നിവിടങ്ങളിലെ ഫിലിം സൊസൈറ്റികളുമായി സഹകരിച്ച് മൂന്നും നാലും ദിവസത്തെ പ്രാദേശിക മേളകളും ഇതോടൊപ്പം തൃശൂർ ചലച്ചിത്ര കേന്ദ്രം സംഘടിപ്പിക്കുന്നുണ്ട്.

ഗ്ലോബൽ സിനിമ, ഇന്ത്യൻ പനോരമ, സമകാലീന മലയാള സിനിമ, ആഫ്രിക്കൻ പാക്കേജ്, ജർമ്മൻ ഫോക്കസ്, മറാത്തി ഫോക്കസ്, മലയാള സിനിമയുടെ തൊണ്ണൂറു വർഷം, ഹോമേജ് എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ ചലച്ചിത്രങ്ങളും അഞ്ചാമത് നാഷണൽ ഡോക്യുമെന്ററി & ഷോർട് ഫിലിം ഫെസ്റ്റിവൽ ( NDSF ) മത്സരത്തിൽ പ്രദർശിപ്പിച്ച മികച്ച ഹ്രസ്വചിത്രങ്ങളും ഡോക്യൂമെന്ററികളും ഉൾപ്പെടെ എൺപത്തിലേറെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

ഗോവ IFFI, തിരുവനന്തപുരം IFFK എന്നിവയിൽ പ്രദർശിപ്പിച്ച മികച്ച ചലച്ചിത്രങ്ങളെല്ലാം മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. കേരള ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (FFSI) ഡയറക്ടറേറ്റ് ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ, ന്യൂ ഡൽഹി എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

സെമിനാറുകൾ, ഓപ്പൺ ഫോറം, പന്ത്രണ്ടാമത് പവിത്രൻ സ്മാരക പ്രഭാഷണം, ഡോ. ലത അനുസ്‌മരണം, ഓപ്പൺ ഫോറം എന്നിവയും മേളയുടെ ഭാഗമായുണ്ടാകും. എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ ഡോ. റോഷ്‌നി സ്വപ്നയാണ് ഫെസ്റ്റിവൽ ഡയറക്ടർ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

CPM , march,  kochi , traffic block , police, vyttila responsible, city, heavy traffic block, traffic police, vehicles, organised, travel, prevent, stopped, construction works, fly over,

സിപിഎം ജാഥ: കൊച്ചിയിലെ ഗതാഗതക്കുരുക്കിനെതിരെ രൂക്ഷ വിമർശനം