in ,

പോലീസ് വാഹനത്തിൽ മദ്യപാനം; ഐജിക്കും സസ്പെന്‍ഷന്‍

തിരുവനന്തപുരം: പോലീസ് വാഹനത്തില്‍ മദ്യപിച്ച നിലയിൽ കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഐ.ജി (crime branch IG) ഇ ജെ ജയരാജിനെ (EJ Jayarajan) സസ്‌പെന്‍ഡ് ചെയ്തു. ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ റിപ്പോര്‍ട്ട് പരിഗണിച്ച മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചു. ഒക്ടോബര്‍ 25-ന് അഞ്ചല്‍ തടിക്കാട് റോഡരികില്‍ നിര്‍ത്തിയിട്ട നിലയിൽ പോലീസിന്റെ ഔദ്യോഗിക വാഹനം കണ്ടെത്തിയിരുന്നു.

വാഹനം പരിശോധിച്ച പോലീസ് അമിതമായി മദ്യപിച്ച നിലയിൽ ഐജിയെയും ഡ്രൈവറെയും കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

അഞ്ചൽ പോലീസാണ് ഔദ്യോഗിക വാഹനം സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ഐ.ജിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ സന്തോഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഡ്രൈവറിനെതിരെ മാത്രം നടപടി സ്വീകരിച്ചതിനെതിരെ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് ഐ.ജിയെയും സസ്‌പെന്‍ഡ് ചെയ്തത്.

സംഭവം പോലീസിന് നാണക്കേടുണ്ടാക്കിയെന്നും ഐജിക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്പി നേരത്തെ ഡിജെ പി യ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

മുൻപ് തീവണ്ടിയിൽ യാത്ര ചെയ്യവെ ഐജി ജയരാജ് അമിതമായി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നതായി റിപ്പോർട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിദേശ മദ്യത്തിന്റെ വില വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ

Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

നികുതി വെട്ടിപ്പ്: അമലയ്ക്കും ഫാസിലിനുമൊപ്പം സുരേഷ് ഗോപിയും