അജ്ഞതയും ദാരിദ്ര്യവും യഥാർത്ഥ രോഗകാരണങ്ങൾ

തിരുവനന്തപുരം : ആശുപത്രികളിലൂടെ ആരോഗ്യ സംരക്ഷണം സാധ്യമല്ലായെന്നും അജ്ഞതയും ദാരിദ്ര്യവും ആണ് യഥാർത്ഥ രോഗകാരണമെന്നും ഡോ. സിസ്റ്റർ എലൈസ കുപ്പോഴയ്ക്കൽ. മരുന്നുകൾ ഉപയോഗിക്കാതെയുള്ള സമഗ്രചികിത്സ, മറ്റ് രാജ്യങ്ങളിൽ പ്രചാരത്തിലുള്ള വിശിഷ്ട ചികിത്സാ സമ്പ്രദായങ്ങൾ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറിൽ ഓറിക്കുലാർ തെറാപ്പി എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ചങ്ങനാശ്ശേരി ആയുഷ്യ സ്ഥാപക ഡയറക്ടർ  ഡോ. സിസ്റ്റർ എലൈസ കുപ്പോഴയ്ക്കൽ.

ആചാര്യ വിനയകൃഷ്ണ, ഡോ. റൊസാരിയോ എലിസബത്ത്, അരുൺ സിജോ, ദാമോദരൻ ഹരിദാസ്, ടി.പി. വാസു വൈദ്യർ, വി.വി. ഹേനാ അജയ്, യോഗാചാര്യ ഡി. ശ്രീകണ്ഠൻ നായർ , ചിറ്റൂർ കേശവദേവ് , ഡോ. വി.വിജയ കുമാർ, പി.കെ.അബ്ദുൾ ജലീൽ ഗുരുക്കൾ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള 20ൽ പരം നാട്ടുവൈദ്യൻമാരും മരുന്നുകൾ ഉപയോഗിക്കാതെ  രോഗശാന്തി നൽകുന്ന മറ്റ് സമഗ്രചികിത്സാ സമ്പ്രദായങ്ങളുടെ വിദഗ്ദ്ധരും പങ്കെടുക്കുന്ന മെഗാചികിത്സാ ക്യാമ്പ് നൂറുകണക്കിന് രോഗികൾക്ക് സൗഖ്യം നൽകി ശ്രദ്ധേയമാകുന്നു.

സോറിയാസിസ്, മൂത്രാശയകല്ല്, മഞ്ഞപ്പിത്തം, തൈറോയിഡ്, കൊളസ്ട്രോൾ, മൈഗ്രേൻ, പോസ് സ്റ്റേറ്റ് തകരാറ്, പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ തുടങ്ങി ശാരീരവും മാനസികവുമായ വിവിധ രോഗങ്ങൾക്ക് വിജയകരമായ ചികിത്സ നൽകിവരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അനിത ദുബേ: ബിനാലെയുടെ ആദ്യ വനിതാ ക്യൂറേറ്റർ 

കേന്ദ്ര തോട്ട വിള ഗവേഷണ മേഖല കേന്ദ്രം കായംകുളത്ത് തുടരും