ഐജിടിവിയുമായി ഇൻസ്റ്റാഗ്രാം; മത്സരം യൂട്യൂബിനോട്

IGTV , Instagram , expands , long videos, compete , YouTube ,social network, Instagram Chief Executive Kevin Systrom ,Facebook, Alphabet,

സാൻഫ്രാൻസിസ്കോ: ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ ഇൻസ്റ്റാഗ്രാം ( Instagram ) പുതിയ വീഡിയോ ഫീച്ചറും പ്രത്യേക ആപ്പും അവതരിപ്പിച്ചു.

ഫേസ്ബുക്കിലൂടെയാണ് മാർക്ക് സുക്കർബർഗ് ഇൻസ്റ്റാഗ്രാം പുതുമകളെ സംബന്ധിച്ചുള്ള വിവരം ലോകത്തോട് പങ്കുവച്ചത്.

ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള വീഡിയോകൾ ഇനി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാനാവും.

വീഡിയോ സ്ട്രീമിങ് മേഖലയിലെ അതികായരായ യൂട്യൂബുമായി ശക്തമായ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്.

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ തന്നെ ഉടമസ്ഥതയിലുള്ളതാണ് യൂട്യൂബും.

ഐജി ടിവി എന്നാണ് തങ്ങളുടെ പുതിയ സേവനത്തിന് ഇൻസ്റ്റാഗ്രാം നൽകിയിട്ടുള്ള പേര്.

ലക്ഷക്കണക്കിന് അനുയായികളുള്ള ഇന്റർനെറ്റിലെ സൂപ്പർസ്റ്റാറുകളുടെയും സെലിബ്രിറ്റികളുടെയും മറ്റും തകർപ്പൻ വീഡിയോകൾ കാണാനും പങ്കു വയ്ക്കുവാനുമുള്ള അവസരമാണ് പുതിയ ഫീച്ചറിലൂടെ ഇൻസ്റ്റാഗ്രാം ഒരുക്കുന്നത്.

അഞ്ചു കൊല്ലം മുമ്പുള്ളതിന്റെ 40 ശതമാനം കുറവ് സമയമാണ് പുതിയ തലമുറ ടി വി ക്കു മുൻപിൽ ചിലവഴിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം സിഇഒ കെവിൻ സിസ്ട്രോം ഐ ജി ടി വി ലോഞ്ചിങിനിടെ അഭിപ്രായപ്പെട്ടു.

” ഈ സ്ഥിതിക്ക് മാറ്റം വരണം. യുവത്വത്തെ ആകർഷിക്കുന്ന പുതുമയുള്ള മാറ്റങ്ങൾ ടി വി കാഴ്ചയിൽ കൊണ്ടു വരേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.

യൂട്യൂബിലേതു പോലെയുള്ള റവന്യു ഷെയറിങ് സംവിധാനം തൽക്കാലം ഇല്ലെന്നും ഭാവിയിൽ ഉണ്ടാകാം എന്നും സിസ്ട്രോം സൂചിപ്പിച്ചു.

ഐജി ടിവി സേവനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതോടെ ഫേസ്ബുക്ക് ഓഹരികളുടെ മൂല്യം 2.3 ശതമാനം വർധിച്ച് ഇതാദ്യമായി 200 ഡോളർ കടന്നു.

2010-ൽ തുടക്കമിട്ട ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിന്റെ ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യൺ കഴിഞ്ഞതായും ചടങ്ങിനിടെ സിസ്ട്രോം വെളിപ്പെടുത്തി.

ഫേസ്ബുക്കും മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ യൂട്യൂബും സ്നാപ്പ് ചാറ്റുമെല്ലാം കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് വീഡിയോ സ്ട്രീമിങ്ങിൽ ഇറക്കുന്നത്.

ഉപയോക്താക്കളെയും കോർപ്പറേറ്റ് പരസ്യങ്ങളെയും ലക്‌ഷ്യം വച്ചുകൊണ്ടുള്ള കടുത്ത മത്സരമാണ് ഇപ്പോഴുള്ളത്.

യൂട്യൂബിൽ 25 മില്യൺ ഫോളോവേഴ്സ് ഉള്ള ലെലെ പോൺസിനെപ്പോലുള്ള ഇന്റർനെറ്റ് സെലിബ്രിറ്റികളെയാണ് ഐജി ടിവി ആദ്യ ഘട്ടത്തിൽ രംഗത്തിറക്കുന്നത്.

ഇതിനുള്ള കരാർ ഒപ്പിട്ടു കഴിഞ്ഞതായി ഐജി ടിവി വെളിപ്പെടുത്തി.

അതേസമയം താൻ പക്ഷം പിടിക്കാനില്ലെന്നും ഇൻസ്റ്റാഗ്രാമിനൊപ്പം യൂട്യൂബിലും തന്റെ സാന്നിധ്യം തുടരുമെന്നും ലെലെ പോൺസ് വെളിപ്പെടുത്തി.

ഇൻസ്റ്റാഗ്രാം ആപ്പിനൊപ്പവും പ്രത്യേക ആപ്പായും പ്‌ളേ സ്റ്റോറിൽ നിന്ന് ഐജി ടിവി ഡൗൺലോഡ് ചെയ്യാം.

2012-ലാണ് ഒരു ബില്യൺ ഡോളറിന് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാമിനെ ഏറ്റെടുത്തത്.

മെസ്സേജിങ്, ചെറിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം എന്നിവ പിന്നീട് കൂട്ടിച്ചേർത്തു.

സ്നാപ്പ് ചാറ്റിൽ ഹിറ്റായ ‘സ്റ്റോറീസ്’ പോലെ സ്ലൈഡ് ഷോകൾ ഇൻസ്റ്റാഗ്രാമിൽ കൊണ്ടുവരുന്നത് 2016-ലാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്വവസതികളിലെ പരിശോധനയ്ക്ക് ഫീസ്; നഗരസഭയുടെ നീക്കത്തിനെതിരെ ഡോക്ടർമാർ

Ecologically fragile land , act-plantation-excluded

പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കി; ആക്ഷേപം വ്യാപകം