IHRD, VA Arun Kumar, acquitted, IHRD appointment case, Thiruvananthapuram special court, VS Achuthanandan, case, Assistant Director, vigilance, appintment, promotion, probe committee, report, vigilance court, 
in ,

ഐഎച്ച്‌ആര്‍ഡി നിയമനക്കേസ്: വിഎസിന്റെ മകൻ കുറ്റവിമുക്തന്‍

തിരുവനന്തപുരം: ഐഎച്ച്‌ആര്‍ഡി ( IHRD ) നിയമനക്കേസില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ ( VA Arun Kumar ) തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. അരുണ്‍കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

ഐഎച്ച്‌ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി വിഎസ് അച്യുതാനന്ദന്റെ മകൻ അരുണ്‍കുമാറിനെ നിയമിച്ചതിനും സ്ഥാനക്കയറ്റം നല്‍കിയതിനുമെതിരെയായിരുന്നു കേസ്.

അന്വേഷണം നടത്തിയ വിജിലന്‍സ് ഐഎച്ച്‌ആര്‍ഡിയിൽ അരുണ്‍കുമാറിന് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിച്ച്‌ വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

IHRD, VA Arun Kumar, acquitted, IHRD appointment case, Thiruvananthapuram special court, VS Achuthanandan, case, Assistant Director, vigilance, appintment, promotion, probe committee, report, vigilance court, നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് ഐഎച്ച്‌ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത്. എന്നാൽ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തിലാണ് നിയമനത്തിനെതിരെ ആരോപണം ഉയർന്നത്.

അരുണ്‍കുമാറിന് ആവശ്യമായ അധ്യാപന പരിചയമില്ലെന്ന് ആരോപണം ഉയർന്നിരുന്നു. തുടര്‍ന്ന് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ വിജിലൻസ് അരുൺകുമാറിന്റെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കൂടാതെ ഐഎച്ച്‌ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ രവീന്ദ്രൻ നായർക്കും വിജിലസ് റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഡിഎല്‍എഫ് ഫ്ലാറ്റ് പൊളിക്കേണ്ട; ഒരു കോടി രൂപ പിഴ: സുപ്രീം കോടതി

suresh gopi, anticipatory bail,granted, one month, bond, one lakh rupees, fake address, vehicle, car, registration , Kerala High court, Puducherry, crime branch, registration, Amala Paul, Fahad Fazil, Suresh Gopi MP, arrest, HC, forging documents, registration, vehicle, Pondicherry, MP, actor, luxury car, Pondicherry, state tax, Kerala, petition, bail, submitted, 

സുരേഷ് ഗോപി എംപിയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു