Movie prime

ഐഐഐടിഎം-കെ വിദ്യാര്‍ത്ഥികള്‍ക്ക് വമ്പന്‍ ഐടി കമ്പനികളില്‍ തൊഴില്‍ വാഗ്ദാനം

തിരുവനന്തപുരം: കേരള സര്ക്കാരിന്റെ ഐടി ഉന്നതപഠന ഗവേഷണ സ്ഥാപനമായ ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫര്മേഷന് ടെക്നോളജി ആന്ഡ് മാനേജ്മെന്റ്-കേരളയിലെ (ഐഐഐടിഎം-കെ) വിദ്യാര്ത്ഥികള്ക്ക് വമ്പന് ഐടി സ്ഥാപനങ്ങളില് നിന്നും തൊഴില് വാഗ്ദാനം. കംപ്യൂട്ടര് സയന്സ് വിഭാഗങ്ങളിലെ എംഎസ്സി വിദ്യാര്ത്ഥികളാണ് ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ തൊഴില് വാഗ്ദാനങ്ങളും ഇന്റേണ്ഷിപ്പിനുള്ള അവസരങ്ങളും കരസ്ഥമാക്കിയത്. തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില് ഇന്റേണ്ഷിപ്പിന് തെരെഞ്ഞെടുക്കുന്ന സ്ഥലം അനുസരിച്ച് 25000 രൂപ വരെയാണ് സ്റ്റൈപന്റ്. എട്ടു ലക്ഷം വരെ വാര്ഷികശമ്പളം ലഭിക്കും. മെഷീന് More
 

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഐടി ഉന്നതപഠന ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്-കേരളയിലെ (ഐഐഐടിഎം-കെ) വിദ്യാര്‍ത്ഥികള്‍ക്ക് വമ്പന്‍ ഐടി സ്ഥാപനങ്ങളില്‍ നിന്നും തൊഴില്‍ വാഗ്ദാനം.

കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലെ എംഎസ്സി വിദ്യാര്‍ത്ഥികളാണ് ക്യാംപസ് റിക്രൂട്ട്മെന്‍റിലൂടെ തൊഴില്‍ വാഗ്ദാനങ്ങളും ഇന്‍റേണ്‍ഷിപ്പിനുള്ള അവസരങ്ങളും കരസ്ഥമാക്കിയത്.

തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ ഇന്‍റേണ്‍ഷിപ്പിന് തെരെഞ്ഞെടുക്കുന്ന സ്ഥലം അനുസരിച്ച് 25000 രൂപ വരെയാണ് സ്റ്റൈപന്‍റ്. എട്ടു ലക്ഷം വരെ വാര്‍ഷികശമ്പളം ലഭിക്കും.

മെഷീന്‍ ഇന്‍റലിജന്‍സ്, നിര്‍മ്മിത ബുദ്ധി, ഡാറ്റാ അനലറ്റിക്സ്, ഡാറ്റാ മൈനിംഗ്, ഡാറ്റാ എന്‍ജിനീയറിംഗ്, സൈബര്‍ സുരക്ഷ, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ക്ലൗഡ്, ബ്ലോക്ചെയിന്‍, സോഫ്റ്റ് വെയര്‍ വികസനം, പ്രോഗ്രാമിങ്, ജിയോസ്പേഷ്യല്‍ അനലറ്റിക്സ്, നാച്വറല്‍ ലാംഗ്വേജ് പ്രോസസിംഗ് എന്നിവയില്‍ നൈപുണ്യം നേടിയവരാണ് വിദ്യാര്‍ത്ഥികള്‍.

മെഷീന്‍ ഇന്‍റലിജന്‍സ്, ഡാറ്റാ അനലറ്റിക്സ്, ജിയോസ്പേഷ്യല്‍ അനലറ്റിക്സ്, സൈബര്‍ സുരക്ഷ എന്നിവയില്‍ വൈദഗ്ധ്യം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സിസ്റ്റം എന്‍ജിനീയര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ബിഗ് ഡാറ്റാ & അനലറ്റിക്സ് ഇന്‍റേണ്‍, ഡാറ്റാ അനലിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്‍ജിനീയര്‍, സെക്യൂരിറ്റി അനലിസ്റ്റ് എന്നീ തസ്തികകളാണ് വിവിധ കമ്പനികളില്‍ ലഭിച്ചിരിക്കുന്നത്.

സിഡാക്, ഐസിഫോസ്, കെബിഎ, ഐഎസ്ആര്‍ഒ, ഐഐടികള്‍, കിന്‍ഫ്രാ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് എന്നീ ദേശീയ, സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളിലാണ് ഇന്‍റേണ്‍ഷിപ്പിന് അവസരം ലഭിച്ചിരിക്കുന്നത്.

കോഴ്സുകളുടെ ആദ്യ സെമസ്റ്ററിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുമാസത്തെ വേനല്‍ക്കാല ഇന്‍റേണ്‍ഷിപ്പിനായി പ്രോത്സാഹനം നല്‍കുന്നുണ്ട്. നാലാം സെമസ്റ്ററിലാണ് മുഖ്യ ഇന്‍റേണ്‍ഷിപ്പ്.

ഉന്നത ഐടി പഠന, ശാസ്ത്ര, കൈകാര്യ കോഴ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത, അഭിരുചി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുള്ള കേരള സര്‍ക്കാരിന്‍റെ പ്രഥമ സ്വയംഭരണാധികാര സ്ഥാപനമാണ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐഐഐടിഎം-കെ.