കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷവും സെമിനാർ കൊച്ചിയിൽ

കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെയും, കേരളത്തിലെ പ്രമുഖ അധ്യാപകരുടെയും, ടെക്നോളോജി വിദഗ്ദ്ധരുടെയും സംഘടനയായ ടാലന്റ് സ്പെയറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാലാവസ്ഥ വ്യതിയാനവും അത് ഭൗമോപരിതലത്തിലുണ്ടാക്കുന്ന മാറ്റത്തെപറ്റിയുമുള്ള സെമിനാർ ഒക്ടോബർ 26, 27 തീയതികളിൽ എളമക്കര ഭവൻസ് വിദ്യാഭവനിൽ നടക്കും.

10 മുതൽ 12 വരെയുള്ള ക്‌ളാസുകളിൽ പഠിക്കുന്നവിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ വിവിധ സ്കൂളുകളിൽ നിന്നായി 1200 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.

കാലാ കാലങ്ങളിൽ മനുഷ്യർ തന്നെ ഉണ്ടാക്കുന്ന കാരണങ്ങളാൽ അന്തരീക്ഷത്തിൽ  ഉണ്ടാകുന്ന മാറ്റവും അത് കാലാവസ്ഥയിൽ ഉണ്ടാക്കുന്ന പരിണാമത്താലും ഏറ്റവും കൂടുതൽ ബോധവാന്മാരാകേണ്ടത്  യുവാക്കളും  വിദ്യാർത്ഥികളുമാണെന്നും അവരിൽ ഉത്തരവാദിത്വ ബോധം ഉണർത്താനുള്ള ലക്‌ഷ്യം മുൻനിർത്തിയാണ് ഈ ഉദ്യമം എന്നും ടാലന്റ് സ്പെയർ സംഘടനയുടെ പ്രമോട്ടറായ മാത്യു ജോൺ പറഞ്ഞു. ആദ്യ ദിനമായ 26 ന് 10, 11 ക്‌ളാസുകളിലെ  വിദ്യാർത്ഥികളും രണ്ടാം ദിനം 11, 12 ക്‌ളാസുകളിലെ  വിദ്യാർതികളുമാണ് പങ്കെടുക്കുന്നത്. ഇതിനോടനുബന്ധിച്ചിട്ടുള്ള ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി പഠിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ്, ബാംഗ്ലൂരിന്റെ ഡിവേച്ച സെന്റെർ ഫോർ ക്‌ളൈമേറ്റ് ചെയിഞ്ചിന്റെ സ്ഥാപക ചെയർമാൻ  പ്രൊഫ  ജെ  ശ്രീനിവാസൻ, ചെയർമാൻ എസ്. കെ  സതീഷ് തുടങ്ങിയവർ ചർച്ചകൾ നയിക്കും. കുസാറ്റ് മറൈൻ ബയോളജി പ്രഫസറായ മുഹമ്മദ് ഹത്ത  ആദ്യദിനം ഇന്ത്യയുടെ ആർട്ടിക് പര്യവേഷണത്തെപ്പറ്റി വിദ്യാർതികളുമായി സംവദിക്കും.

കേരള മുഖ്യ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ട്ടാവും മുൻ ഐ. എസ്. ആർ. ഒ ഡയറക്ടറുമായ ആർ. സി. ദത്തൻ രണ്ടാം ദിവസമായ 27 ന് വിദ്യാർത്ഥികളുമായി ചർച്ചയിൽ പങ്കെടുക്കും. ആദ്യദിനത്തിലെ സെമിനാർ ഭാരതീയ വിദ്യാ ഭവൻ ചെയർമാൻ വേണുഗോപാൽ, സി. ഗോവിന്ദു൦, രണ്ടാം ദിനം കുസാറ്റ് പ്രൊഫസർ കെ. മോഹൻ കുമാറും ഉത്ഘാടനം ചെയ്യും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്റ്റാര്‍ട്ടപ്: ആശയങ്ങളുടെ മികവല്ല, എങ്ങനെ പ്രാവര്‍ത്തികമാകുമെന്നത് പ്രധാനം

കാട്ടാക്കടയ്ക്ക് ആവേശമായി പുഴനടത്തം