Ilanchiyam
in ,

കുട്ടികള്‍ ഒത്തു പിടിച്ചു; തലക്കുളത്തിന് പുനര്‍ജന്മമായി

തിരുവനന്തപുരം: ഇലഞ്ചിയം (Ilanchiyam) ആദിവാസി ഊരിലെ ജലസ്രോതസ്സുകളുടെ പരിപോഷണത്തിന് ഉതകുന്ന തലക്കുളത്തിന് പുനര്‍ജന്മമേകി ഞാറനീലി അംബേദ്കര്‍ വിദ്യാനികേതന്‍ മോഡല്‍ സ്‌കൂളിലെ (Jnaaraneeli ambedkar vidhya nikethan model school) ചുണക്കുട്ടികള്‍. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന് തലക്കുളമായിരുന്ന ഇലഞ്ചിയം ചിറയ്ക്കാണ് പുനര്‍ജന്മായത്. മണ്ണിടിഞ്ഞും കാടുവളര്‍ന്നും കാണാതായ ചിറ വെറും ഒന്നര മണിക്കൂർ കൊണ്ടാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ ഈ അന്‍പതംഗ സംഘം വെട്ടിത്തെളിച്ച് വെടിപ്പാക്കിയത്.

ഗാന്ധി ജയന്തി വാരോഘോഷ സമാപന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ഇലഞ്ചിയത്ത് നടത്തിയ പരിപാടികളുടെ ഭാഗമായാണ് ചിറയുടെ പുനരുദ്ധാരണം നടന്നത്. സ്ഥലം സന്ദര്‍ശിച്ച ഡി കെ മുരളി എംഎല്‍എയും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രനും ചിറയുടെ ആഴം കൂട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.

പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി കെ. മുരളി എംഎല്‍എ വ്യക്തമാക്കി. ഞാറനീലി മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വാരാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വിപുലമായ മെഡിക്കല്‍ ക്യാമ്പും രക്തപരിശോധനാ ക്യാമ്പും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം ചെയ്തു. ഇത്തവണ ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ഥമായ പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിപുലമായ മെഡിക്കല്‍ ക്യാമ്പും ജലസ്രോതസ്സുകളുടെ ശുചീകരണവുമായി വനമേഖലയിലേയ്ക്ക് കടന്നുവന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നടപടി ഏറെ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രക്തപരിശോധനാ ക്യാമ്പിലും മെഡിക്കല്‍ ക്യാമ്പിലും 300 ഓളം പേര്‍ പങ്കെടുത്തു. അവശ്യമരുന്നുകളുടെ വിതരണവും ക്യാമ്പിനോടുനുബന്ധിച്ച് ഉണ്ടായിരുന്നു. പരിപാടിയോടനുബന്ധിച്ച് വംശീയ വൈദ്യന്മാരായ രവികുമാര്‍ കാണി, അപ്പുക്കുട്ടന്‍ കാണി, നാടന്‍പാട്ട് ഗായകനും രചയിതാവുമായ ഭുവനചന്ദ്രന്‍ കാണി എന്നിവരെ എംഎല്‍എ ആദരിച്ചു.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്‌റ് പി ചിത്രകുമാരി പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തംഗം എം എസ്. സിയാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോണ്‍ പി ഡിക്രൂസ്, ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസര്‍ എസ്.എസ്. സുധീര്‍, ഞാറനീലി വനാവകാശ കമ്മിറ്റി പ്രസിഡന്റ് കെ. സുന്ദരേശന്‍ കാണി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസി. എഡിറ്റര്‍ ജി. ബിന്‍സിലാല്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ഷിനു. എസ്, ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡോ. ജിത്തു, ഡോ. ശിവപ്രസാദ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിനും സുശീല്‍കുമാര്‍ ബോധവല്‍ക്കരണ ക്ലാസിനും നേതൃത്വം നല്‍കി. കൂടാതെ വിവിധ കലാപരിപാടികളും നടന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Hyderabad police, baby, smile,kidnapped,photo, viral

രക്ഷകരായ പോലീസിന് കുഞ്ഞിന്റെ പുഞ്ചിരി സമ്മാനം

Varanasi, Akhara , wrestling, Women,Diwali,

പാരമ്പര്യം വഴിമാറി; അഖാരയിലെ ഗോദയിൽ ഇനി സ്ത്രീകളും