illegal buildings, Kerala, Govt, amend, laws, regularise, cabinet meet, amendments, constructed, July 31, 2017
in ,

അനധികൃത കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കാന്‍ നിയമഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങള്‍ (illegal buildings) ക്രമവത്ക്കരിക്കാന്‍ മന്ത്രിസഭാ യോഗം (cabinet meet) തീരുമാനിച്ചു. 2017 ജുലൈ 31നോ അതിനു മുമ്പോ നിര്‍മ്മിച്ചവയായിരിക്കും ക്രമവത്ക്കരിക്കുക. ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭായോയോഗത്തില്‍ തീരുമാനമായി.

സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തും. ഇതിനായി പ്രത്യേകം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനരുദ്ധാരണം എന്നിവയും ക്രമവല്‍ക്കരണ പരിധിയില്‍ കൊണ്ടുവരും. അനധികൃത കെട്ടിടങ്ങള്‍ ക്രവല്‍ക്കരിക്കുന്നതിനുളള അധികാരം പഞ്ചായത്തിലാണെങ്കില്‍ ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിക്കായിരിക്കും.

നഗരങ്ങളില്‍ ഇതിനുളള അധികാരം ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിണല്‍ ജോയിന്റ് ഡയറക്ടര്‍ (അര്‍ബന്‍ അഫേയ്ഴ്സ്) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കായിരിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മതങ്ങൾ; ജനങ്ങൾ

ഇവർ വിധികർത്താക്കൾ