Movie prime

ഡിസ്കോ ഡാൻസറിൽ എന്തു കൊണ്ട് മമ്മൂട്ടി? നാദിർഷ പറയുന്നു

മിമിക്രിയിലൂടെ മലയാള സിനിമയുടെ പടവുകള് കയറിവന്ന നാദീര്ഷ ഇന്ന്, ഒരു നടനെന്നതിലുപരി സംവിധായകന് എന്ന പേരിലാകും കൂടുതല് അറിയപ്പെടുന്നത്. അമര് അക്ബര് അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന് എന്നീ സൂപ്പര് ഹിറ്റുകള് മലയാളികള്ക്ക് സമ്മാനിച്ച നാദിര്ഷ വലിയൊരു പ്രോജക്റ്റിന്റെ തിരക്കിലാണിപ്പോള്. മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള് അദ്ദേഹം. ഐ ആം എ ഡിസ്കോ ഡാന്സര് എന്ന മമ്മൂട്ടി ചിത്രത്തിന്റേയും പുതിയ റിലീസായ മേരാ നാം ഷാജിയുടേയും വിശേഷങ്ങള് ബി ലൈവ് ന്യൂസിനോട് പങ്കുവയ്ക്കുകയാണ് നാദിര്ഷ. നാദിര്ഷയുടെ സംവിധാനത്തിലെത്തുന്ന More
 
ഡിസ്കോ ഡാൻസറിൽ എന്തു കൊണ്ട് മമ്മൂട്ടി? നാദിർഷ പറയുന്നു

മിമിക്രിയിലൂടെ മലയാള സിനിമയുടെ പടവുകള്‍ കയറിവന്ന നാദീര്‍ഷ ഇന്ന്, ഒരു നടനെന്നതിലുപരി സംവിധായകന്‍ എന്ന പേരിലാകും കൂടുതല്‍ അറിയപ്പെടുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നാദിര്‍ഷ വലിയൊരു പ്രോജക്റ്റിന്റെ തിരക്കിലാണിപ്പോള്‍. മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ അദ്ദേഹം. ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റേയും പുതിയ റിലീസായ മേരാ നാം ഷാജിയുടേയും വിശേഷങ്ങള്‍ ബി ലൈവ് ന്യൂസിനോട് പങ്കുവയ്ക്കുകയാണ് നാദിര്‍ഷ.

നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. വമ്പന്‍ താരനിരയാണ് ഇതില്‍ അണിനിരക്കുന്നത്. നാദിര്‍ഷയുടെ മറ്റ് രണ്ട് ചിത്രങ്ങള്‍ പോലെ ഇതും കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ശ്രീനിവാസനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും കോമഡിയ്ക്ക് കോപ്പ് കൂട്ടാന്‍ ഇവര്‍ക്കൊപ്പം എത്തുന്നുമുണ്ട്.

ഡിസ്കോ ഡാൻസറിൽ എന്തു കൊണ്ട് മമ്മൂട്ടി? നാദിർഷ പറയുന്നു

ഹാസ്യത്തിലൂടെ പ്രേക്ഷകരിലേയ്ക്ക് ഇറങ്ങിചെല്ലാനാണ് തനിക്കിഷ്ടമെന്ന് നാദിര്‍ഷ പറയുന്നു. പ്രേക്ഷകര്‍ തീയറ്ററില്‍ എത്തുന്നത് എന്‍ജോയ് ചെയ്യാനാണ്, അവരെ സന്തോഷിപ്പിക്കുന്ന സ്വാധീനിക്കുന്ന ചിത്രങ്ങളാവണം എന്നുമുണ്ടാകേണ്ടത്. ദേ മാവേലി കൊമ്പത്ത് എന്ന ഒറ്റ പരിപാടി കൊണ്ട് തന്നെ പ്രസിദ്ധനാവുകയും പിന്നിട് കോമഡിയിലൂടെ തന്നെ സിനിമയിലേയ്ക്ക് എത്തുകയും ചെയ്ത നാദിര്‍ഷയ്ക്ക് സിനിമയെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ഉണ്ട്.

“മമ്മൂട്ടിയ്ക്കൊപ്പം ഒരു ചിത്രമെന്നത് ഏതൊരാളുടേയും സ്വപ്നമാണ്. എന്റേയും വലിയൊരു സ്വപ്നമാണ് അദ്ദേഹത്തെ നായകനാക്കിയുള്ള ഒരു ചിത്രം. അങ്ങനെയാണ് ഐ ആം എ ഡിസ്‌കോ ഡാന്‍സറുമായി മമ്മൂക്കയെ സമീപിക്കുന്നത്. കഥ ഇഷ്ടപ്പെട്ട മമ്മൂക്ക അഭിനയിക്കാം എന്ന് ഉറപ്പു നല്‍കി. മമ്മൂക്കയെപ്പോലെ ഒരു പ്രതിഭയ്ക്കൊപ്പം സഹകരിക്കാന്‍ കിട്ടുന്ന അവസരം നല്ല രീതിയില്‍ ഉപയോഗിക്കേണ്ടതായുണ്ടെന്നും അതിനായുള്ള തയ്യാറെടുപ്പിലാണ്” താനെന്നും നാദിര്‍ഷ പറയുന്നു.

ഡിസ്കോ ഡാൻസറിൽ എന്തു കൊണ്ട് മമ്മൂട്ടി? നാദിർഷ പറയുന്നു

ഐ ആം എ ഡിസ്‌കോ ഡാന്‍സറും കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം തന്നെയാണ്. പ്രേക്ഷകരെ ഒരുപാട് കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുള്ള മമ്മൂട്ടിയെന്ന നടന്റെ ഇനിയും അറിയാത്ത കാര്യങ്ങള്‍ ഒക്കെ ഉപയോഗിച്ചുകൊണ്ടാകും ചിത്രം തയ്യാറാക്കുകയെന്നും നാദിര്‍ഷ പറഞ്ഞു.

ഇതിനിടെ മമ്മൂക്ക ചിത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ ഒരു പ്രശ്നത്തിന് പിന്നാലെയാണിപ്പോള്‍ നാദിര്‍ഷ. നാദിര്‍ഷയുടെ അടുത്ത ചിത്രത്തിലേയ്ക്ക് ആറ് കോടി മുതല്‍ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാക്കളെ തേടുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഇത് വ്യാജമാണെന്ന് നാദിര്‍ഷ പറയുന്നു. നിരവധി വ്യാജവാര്‍ത്തകളാണ് ദൈനംദിനം പുറത്തുവരുന്നതെന്നും ഇതൊന്നും ആരും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരിലുള്ള തട്ടിപ്പിനെതിരെ പോലീസ് കേസ് കൊടുത്തിരിക്കുയാണിപ്പോള്‍ നാദിര്‍ഷ. ഫേസ്ബുക്കിലൂടെയും താന്‍ ഇതിനെതിരെ പ്രതികരിച്ചുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷുവിനോട് അനുബന്ധിച്ച് മേരാ നാം ഷാജി റിലീസ് ചെയ്യുമെന്ന് പറഞ്ഞ നാദിര്‍ഷ, ഒരു മുഴുനീള കോമഡിചിത്രം തന്നെയാണിതെന്നും വ്യക്തമാക്കി. ചിത്രത്തിലെ ഗാനങ്ങളൊക്കെ ഇപ്പോള്‍ തന്നെ ഹിറ്റ് ചാര്‍ട്ടിലുണ്ട്. സംവിധാനം മാത്രമല്ല സംഗീതസംവിധാനവും ഗാനരചനയുമെല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളാണ് നാദിര്‍ഷ. കൈനിറയെ പാട്ടുകളുണ്ട് നാദിര്‍ഷയ്ക്ക് ഇപ്പോള്‍.

ഡിസ്കോ ഡാൻസറിൽ എന്തു കൊണ്ട് മമ്മൂട്ടി? നാദിർഷ പറയുന്നു

ദുല്‍ഖര്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥ, ദിലീപിന്റെ ഡിങ്കന്‍, ഹരിശ്രീ അശോകനും കലാഭവന്‍ ഷാജോണും സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലും എല്ലാം നാദിര്‍ഷ ഈണമിട്ട ഗാനങ്ങളുണ്ട്. വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലൂടെ അഭിനയത്തിലേയ്ക്കും താന്‍ തിരിച്ചെത്തുകയാണെന്നും നാദിര്‍ഷ പറഞ്ഞു. കലാഭവന്‍ മണി നായകനായി എത്തിയ ബെന്‍ ജോണ്‍സണിലാണ് അവസാനമായി ഞാന്‍ അഭിനയിച്ചത്. കാര്യമിതൊക്കെയാണെങ്കിലും ക്യാമറയ്ക്ക് പുറത്താണ് താന്‍ കൂടുതല്‍ പെര്‍ഫെക്ട് ആകുന്നതെന്ന് നാദിര്‍ഷ.

മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം ദിലീപിനെ നായകനാക്കിയുള്ള കേശു ഈ വീടിന്റെ നാഥനും ഒരുക്കാനുള്ള തിരക്കിലാണ് നാദിര്‍ഷ.