in ,

നിപ വൈറസ്: കേരള മുഖ്യമന്ത്രിയ്ക്ക് ഐഎംഎ സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത്

IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

തിരുവനന്തപുരം: കേരളത്തിലെ രണ്ട് വടക്കൻ ജില്ലകളില്‍ അതീവ ഗുരുതരമായ നിപ വൈറസ് ബാധയുണ്ടായപ്പോള്‍ കേരളാ ഭരണകൂടം അതിശക്തമായി ഇടപെടുകയും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ, ചികിത്സ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തതിനെ പ്രകീർത്തിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ സംസ്ഥാന ഘടകം മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തയച്ചു.

മറ്റ് രാജ്യങ്ങളിൽ നിപ വൈറസ് കാരണം നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ശേഷമാണ് വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും എന്നാല്‍ കേരളത്തിൽ ദിവസങ്ങള്‍ക്കകം തന്നെ മരണ കാരണം നിപാ വൈറസാണ് എന്ന് കണ്ടെത്താന്‍ കഴിഞ്ഞതായും ഐഎംഎ സംസ്ഥാന ഘടകം കത്തിലൂടെ സൂചിപ്പിച്ചു.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സ മാര്‍ഗങ്ങളും തേടിയതും രോഗത്തെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കുവാന്‍ സഹായിച്ചതായും കത്തിൽ പറയുന്നു.

ഇനിയുള്ള ദിവസങ്ങളിലും കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പൊതു ജനങ്ങള്‍ക്ക് ആരോഗ്യ അവബോധം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളും തുടരുന്നതിലൂടെ രോഗം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാന്‍ സഹായിക്കുമെന്നും ഐഎംഎ സംസ്ഥാന ഘടകം വ്യക്തമാക്കി.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും വിവിധ തരത്തിലുള്ള പഠനങ്ങള്‍ നടത്തി കേരളത്തിലെ മുപ്പതിനായിത്തില്‍പരമുള്ള ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരേയും സജ്ജമാക്കുവാനായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും കത്തിൽ പറയുന്നു.

എന്നാൽ ലക്ഷ്യ ബോധമില്ലാതെ പൊതുജനങ്ങളെ വഴി തെറ്റിക്കുന്ന അപകടകരമായ പ്രവണതകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനാണ് തുറന്ന കത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ഐഎംഎ സംസ്ഥാന ഘടകം വ്യക്തമാക്കി.

ഇത്തരം അപകട സാഹചര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സാമൂഹ്യ രാഷ്ട്രീയരംഗത്തുള്ളവരും മാധ്യമ പ്രവര്‍ത്തകരും ഒത്തൊരുമയോടുകൂടി പ്രവര്‍ത്തിക്കേണ്ടത് അത്യന്ത്യാപേക്ഷിതമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിപ വൈറസ് ബാധക്കിടയില്‍ മറ്റ് മേഖലയിലേതു പോലെ മാധ്യമ രംഗത്ത് നിന്നും ഉണ്ടായിട്ടുള്ള വളരെ അനുകൂലമായ സമീപനം ഡോക്ടര്‍മാര്‍ക്ക് ആത്മ വിശ്വാസം നൽകുന്നതാണെന്നും കത്തിൽ പറയുന്നു.

നിപ വൈറസ് രോഗം പടർന്ന് പിടിക്കാതിരിക്കുന്നതിന് ശാസ്ത്രീയമായ മാർഗ നിർദ്ദേശങ്ങൾ നിലവിലിരിക്കെ അതിന് ഘടക വിരുദ്ധമായി പ്രതിരോധ തുള്ളി മരുന്നുകള്‍ ഉണ്ട് എന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നത് ഐഎംഎ യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.

അത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ വഴിതെറ്റിക്കുക മാത്രമല്ല, ശരിയായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യതിചലിക്കുന്നത്തിലൂടെ രോഗം അപകടകരമായ രീതിയിൽ പടര്‍ന്ന് പിടിക്കുമെന്നും തന്മൂലം മരണ നിരക്ക് വര്‍ദ്ധിക്കുമെന്നും കത്തിലൂടെ ഐഎംഎ സംസ്ഥാന ഘടകം വ്യക്തമാക്കുന്നുണ്ട്.

അതിനാല്‍ അശാസ്ത്രീയമായ രോഗ പ്രതിരോധ തുള്ളിമരുന്നുകളുടെ പ്രചരണം ഉടന്‍ നിര്‍ത്തി വച്ച് കേരള ജനതയെ സംരക്ഷിക്കുന്നതിനുള്ള നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് കത്തിലൂടെ ഐഎംഎ സംസ്ഥാന ഘടകം അഭ്യർത്ഥിച്ചു.

ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം നശിപ്പിക്കുന്ന രീതിയില്‍ അശാസ്ത്രീയമായി സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പടച്ച് വിടുന്ന വ്യജ വൈദ്യൻമാരുടെ പ്രവർത്തികളെ കുറിച്ച് സമുചിതമായി അന്വേഷിച്ച് കർശന നടപടി സ്വീകരിക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ . ഇ. കെ ഉമ്മറും, സെക്രട്ടറി ഡോ. എൻ സുൾഫിയും ആവശ്യപ്പെട്ടു.

 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thoothukudi, anti-sterlite protest, updates, Madras High court, stayhospital, police, death, Kamal Haasan , RajaniKanth, share market, Vedanta protest ,Five, dead, injured ,police firing,

തൂത്തുക്കുടി വെടിവയ്പ്പിനെ തുടർന്ന് നിർണ്ണായക സംഭവവികാസങ്ങൾ

Nipah, Mohanlal, Mohanan Vaidyar, bats, Thrissur, rumour,Vadakkanchery Jacob Vadakkanchery social media,

നിപ വൈറസ്: സമൂഹമാധ്യമങ്ങളിലെ ഊഹാപോഹങ്ങൾക്ക് ലാലിൻറെ മറുപടി