പ്രളയക്കെടുതി: രാജ്യാന്തര ഡോക്ടര്‍മാരുടെ സേവനവുമായി ഐഎംഎ

തിരുവനന്തപുരം; സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ പ്രളയക്കെടുതില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ രാജ്യാന്തര ഡോക്ടര്‍മാരുടെ സേനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്.

പ്രളയക്കെടുതി ഉണ്ടായപ്പോള്‍ തന്നെ അയ്യാരിത്തോളം ഡോക്ടര്‍മാരുടെ സേവനവും 50 ലക്ഷത്തിലേറെ രൂപയുടെ മരുന്നുകളും വിതരണം ചെയ്ത ഐഎംഎ, പ്രളയത്തിന് ശേഷം കൂടുതല്‍ മാനസികമായി ബുദ്ധിമുട്ടുന്നവരേയും മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരേയും പുനരധിവസിപ്പിക്കുന്നതിന് വേണ്ടി വിപുലമായ കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായണ് രാജ്യാന്തര തലത്തില്‍ പ്രശസ്തരായ മലയാളി ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി മികച്ച സേവനം ഉറപ്പാക്കുന്നത്.

ഇതിനായി യു.എന്‍ രക്ഷാ സംഘത്തിലെ മുഖ്യ ആരോഗ്യ വിദഗ്ധനായ ഡോ. ലാല്‍ സദാശിവന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ ഇതിനകം ഐഎംഎയുമായി സഹകരിച്ചു തുടങ്ങിയതായി ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍ സുള്‍ഫി അറിയിച്ചു

പ്രളയത്തെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പഠിക്കാൻ ഐ, എം. എ റിസർച്ച് സെൽ കൂടുകയും അതിന്റെ വിവിധ തലങ്ങളെ കുറിച്ച് വിശദമായി പൊതുജനാരോഗ്യ വിദഗ്ധർ ചർച്ച നടത്തി വരുകയുമാണ്.

ഉടൻ തന്നെ ഡോക്ടർമാർക്കും, മറ്റ് ആരോഗ്യ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമുള്ള വിശദമായ ഗൈഡ് ലൈൻസ് ഐ, എം, എ പ്രഖ്യാപിക്കുമെന്നും ഡോ, എൻ.സുൾഫി അറിയിച്ചു.

കൂടാതെ ഇത്തരം പ്രളയ സ്ഥിതിയിൽ വൈദ്യശാസ്ത്രപരമായി എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന ധവളപത്രവും ഐ, എം, എ പുറത്തിറക്കും.

മെഡിക്കൽ ക്യാമ്പുകളും, മരുന്നുകളും നൽകുന്നതിന് പുറമെ നയപരമായ കാര്യങ്ങളിൽ വിദഗ്ദ നിർദേശം തുടർന്നും നൽകുമെന്നും ഐ.എം. എ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്നതിന് പ്രത്യേക സംവിധാനം

72 മണിക്കൂര്‍ മിഴി ചിമ്മാതെ മെഡിക്കല്‍ കോളേജിലെ ഫ്ലഡ് റിലീഫ് ക്യാമ്പ്