അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ ഐഎംഎ കര്‍മ്മ പദ്ധതികൾ

ambulance , patient, hospital, complaint, police, ambulance service , IMA, kerala police, Friday, inauguration,  CM, trauma care, Pinarayi, Behra, 

തിരുവനന്തപുരം; സംസ്ഥാനത്ത്  അവയവദാനം കാത്തു കഴിയുന്ന  ഡോക്ടര്‍മാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും അവയവദാന ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി അഞ്ച് ലക്ഷം രൂപ നല്‍കുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് അവയവദാനം കടുത്ത പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ് ആണ് ഐഎംഎയുടെ  ഈ സുപ്രധാന തീരുമാനം.

 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏതാണ്ട്  അയ്യായിരത്തോളം പേര്‍ സംസ്ഥാനത്ത് അവയവദാനം കാത്തുകഴിയുന്ന സ്ഥിതിവിശേഷം അത്യന്തം ഗുരുതരമാണെന്നും ഐഎംഎ വിലയിരുത്തി.  

 അവയവദാന പ്രക്രിയയെ തുരങ്കം വയ്ക്കുന്ന രീതിയില്‍  കുപ്രചരണങ്ങളും ദുര്‍വ്യാഖ്യാനങ്ങളും നടക്കുന്ന അവസ്ഥയില്‍ നിരവധി ജീവനുകളാണ്  ദിവസവും പൊലിഞ്ഞു പോകുന്നത്. ഈ അവസരത്തില്‍ ഇതിന് മാറ്റം വരുത്തുവാനാണ് ഐഎംഎയുടെ ശ്രമം.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ  ഹെല്‍ത്ത് സ്‌കീമില്‍ പങ്കാളികളാകുന്ന ഡോക്ടര്‍മാര്‍ക്കും  അവരുടെ അടുത്ത ബന്ധുക്കള്‍ക്കും 5 ലക്ഷം രൂപ വരെ പരിധി ഉയര്‍ത്തുവാന്‍ ആണ് കഴിഞ്ഞ ഞായറാഴ്ച കൂടിയ ഉന്നതതല യോഗം  തീരുമാനിച്ചത്.

സംഘടനാപരമായ ഫോര്‍മാലിറ്റീസ് എത്രയും വേഗം തീര്‍ത്തു ഇത്   ഉടന്‍ നടപ്പില്‍ വരുത്തുമെന്ന്    ഐഎംഎ സംസ്ഥാവന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും, സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവും അറിയിച്ചു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മോദി ലോകത്തിനു മുന്നിൽ വിഡ്‌ഢിത്തം വിളമ്പുന്നു: രമേശ് ചെന്നിത്തല

ഉയര്‍ന്ന യോഗ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരെ സാങ്കേതികമേഖലയില്‍ നിയോഗിക്കും