in ,

സങ്കര വൈദ്യം പിൻവാതിലിലൂടെ കൊണ്ടുവന്നാൽ ശക്തമായി നേരിടും: ഐ എം എ

തിരുവനന്തപുരം: ആയുർവേദ ഹോമിയോ വിദ്യാർത്ഥികൾക്ക് ആധുനിക വൈദ്യശാസ്ത്ര ആശുപത്രികളിൽ പരിശീലനം നൽകുവാനുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു .

കഴിഞ്ഞ പതിറ്റാണ്ടുകളായി ആധുനിക വൈദ്യ ശാസ്ത്ര ശാഖയിൽ പിൻവാതിലൂടെയുള്ള  നുഴഞ്ഞു കയറ്റം നടത്തുവാൻ ശ്രമങ്ങൾ നടന്നു വരികയാണ് .ഇതു പൊതുജനരോഗ്യത്തോടുള്ള കടുത്ത വെല്ലുവിളി യാണ്. അടിസ്ഥാന യോഗ്യതായില്ലാത്ത ഡോക്ടർമാരെ സമൂഹഹത്തിലേക്കു തള്ളിവിടുവാനുള്ള തീരുമാനം തെറ്റാണ് . ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമ പ്രകാരം അടിസ്ഥാന യോഗ്യത ഇല്ലാത്തവരെ പരിശീലിക്കാൻ പാടില്ല.

ഹൈക്കോടതിയും സമാന നിലപാട് സ്വീകരിച്ചിട്ടുണ്ട് .അതിനാൽ വിവാദ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ഐ എം എ ആവശ്യപ്പെട്ടു. ആവശ്യം നിരാകരിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും ഐ എം എ  പ്രസ്താവനയിൽ അറിയിച്ചു

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റുകള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal,

ജനാധിപത്യത്തിന് നവജീവനേകി ഇന്ദ്രപ്രസ്ഥത്തിൽ നിന്നൊരു ശുഭവാർത്ത