immunity, tips, boost, health experts, immune system,  total health, simple diet, exercise, warn, sniffling, cold and fever, precautions, medicines, 
in , ,

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതാ ചില ലളിത മാർഗ്ഗങ്ങൾ

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ( immunity ) ആശ്രയിച്ചാണ് രോഗങ്ങളോട് ശരീരം പ്രതികരിക്കുക. രോഗപ്രതിരോധ ശേഷി കുറയുന്നതിനനുസരിച്ച് ശരീരത്തിൽ രോഗങ്ങളുടെ കടന്നു വരവ് കൂടുമെന്ന് നാമേവർക്കും അറിവുള്ളതാണല്ലോ. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ചില ലളിത മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പകര്‍ച്ചവ്യാധികൾ, രോഗാണുക്കൾ എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിൽ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പ്രധാന പങ്ക് വഹിക്കുന്നു. ചർമ്മമാണ് പരിസ്ഥിതിയിലെ ദോഷകരമായ വിഷവസ്തുക്കളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നത് . അതേസമയം, ശരീരത്തിനുള്ളിൽ കടക്കുന്ന അണുക്കളെ കോശങ്ങൾ ഇല്ലാതാക്കുന്നു.

രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും വേഗം സുഖപ്പെടുത്തുന്നതിനും വേണ്ടി വളരെ സമർത്ഥമായ രോഗപ്രതിരോധ സംവിധാനമാണ് നമ്മുടെ ശരീരത്തിൽ ഉള്ളതെന്ന് പോഷകാഹാര വിദഗ്ധനും PureNutrition.me യുടെ സ്ഥാപകനുമായ ലൂക്ക് കൌട്ടിൻഹോ പറയുന്നു.

നമ്മെ ആക്രമിക്കുന്ന അപകടകാരികളായ അണുക്കളെ എതിർത്ത് തോൽപ്പിക്കാനുള്ള കഴിവ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിനുണ്ട്. ശരീരത്തിൽ വളരെ ശക്തമായ രോഗപ്രതിരോധ സംവിധാനം നമ്മെ ആക്രമിക്കുന്ന രോഗാണുക്കളെ നേരിടുമെന്ന് ന്യൂട്രിഷനിസ്റ്റും സൈക്കോളജിസ്റ്റുമായ റിതേഷ് ബാവരി വ്യക്തമാക്കി.

രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ത്?

ദൈനംദിന ജീവിതത്തിൽ നമ്മൾ അവഗണിക്കുന്ന പല കാര്യങ്ങളും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ സാരമായി ബാധിക്കാറുണ്ട്. വ്യായാമ കുറവ്, ഉറക്കമില്ലായ്‌മ, പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ ഘടകങ്ങൾ ഒക്കെ നമ്മുടെ പ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കുന്നു.

“രോഗപ്രതിരോധ വ്യവസ്ഥ നിയന്ത്രിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഉറക്കം. നല്ല ഉറക്കത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തിൽ നിന്ന് വിഷാംശത്തെ അകറ്റി വിഷമുക്തമാക്കുന്നത്തിന്റെ അളവ് നിർണ്ണയിക്കുന്നത്.

ഉറങ്ങുന്ന സമയത്ത് ശരീരം സൈറ്റോകിൻസ് പുറത്തുവിടുന്നു. ഇത് സാംക്രമിക രോഗത്തെ നേരിടുന്നതിന് സഹായകമാണ്. ഇതുകൊണ്ടാണ് ഉറക്കമില്ലായ്‌മ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് കൌട്ടിൻഹോ അഭിപ്രായപ്പെടുന്നു.

അതുപോലെ, വ്യായാമത്തിന്റെ അഭാവം സാംക്രമിക രോഗങ്ങളോട് പൊരുതുന്ന ശരീരത്തിലെ വെളുത്ത രക്തകോശങ്ങളുടെ രക്തചംക്രമണം കുറയ്ക്കുന്നു. ഉദാസീനമായ ജീവിതശൈലിയിലൂടെ ശരീരത്തിൽ നിന്ന്കൂടുതൽ സ്ട്രെസ് ഹോർമോണുകൾ പുറംതള്ളുന്നു.
ഭക്ഷണങ്ങളിൽ അടങ്ങിരിക്കുന്ന ഉയർന്ന അളവിലെ പഞ്ചസാര പ്രതിരോധ സംവിധാനത്തെ തടസ്സപ്പെടുത്തുന്നു. മോശമായ ഭക്ഷണ ശീലങ്ങൾ പോഷകാഹാരം കുറവിലേയ്ക്ക് നയിക്കുന്നു.

ഇതിലൂടെ പ്രതിരോധന സംവിധാനത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിനുകളായ ഇ, സി, ബീറ്റാ ഗ്ലൂക്കൻസ്, കാറ്റെഞ്ചിനുകൾ, ലയിക്കുന്ന നാരുകൾ തുടങ്ങിയവയുടെ അഭാവമുണ്ടാകുന്നു. ഇവയുടെ അപര്യാപ്തത രോഗങ്ങളെയും അണുബാധയെയും എതിർക്കുന്നതിനുള്ള രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്നുയെന്ന് ആരോഗ്യ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പ്രതിരോധ വ്യവസ്ഥ ദുർബലപ്പെടുത്തുന്നതിൽ മാനസിക പിരിമുറുക്കത്തിന് ഒരു പ്രധാന പങ്കുണ്ട്. മാനസിക സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ ഉല്പാദിപ്പിക്കുന്നു. കോർട്ടിസോളിന് ഊർജ്ജ സ്രോതസ് പകരുന്നത് പഞ്ചസാരയാണ്. അതുകൊണ്ട്, സമ്മർദ്ദം മൂലം ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നു. ഇതിന്റെ പരിണിതഫലമായി പ്രതിരോധ സംവിധാനം തകരാറിലാകുന്നു.

രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ

immune-boost

ശരിയായി കഴിക്കുക

ആൻറിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന മഞ്ഞൾ, പച്ച പച്ചക്കറികൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആരോഗ്യദായകമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിനോടൊപ്പമോ (നെയ്യ്), കുരുമുളകിനോടൊപ്പമോ മഞ്ഞൾ ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ കോശങ്ങളെ വരെ സുഖപ്പെടുത്താൻ സഹായിക്കും.

അതുപോലെ പച്ചക്കറികൾ ശരീരത്തിൽ ഇലക്ട്രോൺ ഉല്പാദിപ്പിക്കുന്നു. ഇത് ക്യാൻസർ ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുവാൻ സഹായിക്കുന്നുയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തൈര്, ഓട്സ്, വെളുത്തുളി, കൂൺ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഇതിലൂടെ രോഗപ്രതിരോധ സംവിധാനത്തിന് കരുത്ത് ലഭിക്കുന്നു. തൈര് ആരോഗ്യമുള്ള ബാക്ടീരിയകൾ അടങ്ങിയ മികച്ച പ്രോബയോട്ടിക്കാണ്. ഇത് നമ്മുടെ ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഓട്ട്സിലും ബാർലിയിലും ബീറ്റാ-ഗ്ലുക്യാൻസ് വളരെയധികം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. ആതുപോലെ വെളുത്തുള്ളിയിൽ അടങ്ങിരിക്കുന്ന അലിസിൻ ദോഷകരമായ ബാക്ടീരിയെയും അണുബാധകളെയും പ്രതിരോധിക്കുന്നു.

ദിനം തോറും വ്യായാമം

ഓടുകയും നീന്തുകയും നടക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നു. വ്യായാമത്തിലൂടെ ശരീരത്തിലെ കലോറി നിയന്ത്രിക്കാനും നല്ല ഹോർമോണുകൾ ഉത്പാദിപ്പിക്കാനും സാധിക്കും. വ്യായാമത്തിലൂടെ കോർട്ടിസോൾ എന്ന ഹോർമോൺ നല്ല രീതിയിൽ ഉത്പാദിപ്പിക്കുന്നു.

ഇത് പ്രതിരോധ പ്രതികരണം നിയന്ത്രിക്കുന്നതിന് വളരെ പ്രധാനമാണ്. ശരിയായ ഉറക്കവും വ്യായാമവുമാണ് കോർട്ടിസോൾ ഹോർമോണിനെ നിയന്ത്രിക്കുന്നത്. ദിവസവും 10 മുതൽ 15 മിനിറ്റ് വരെ നടക്കുന്നത്തിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാം.

ഭക്ഷണത്തിൽ കുറഞ്ഞ കാർബോഹൈഡ്രേറ്റും കൂടുതൽ പ്രോട്ടീനും

അമിതമായ കാർബോ ഹൈഡ്രേറ്റുകൾ കഴിക്കുന്നത് ശ്വേതാ രക്താണുക്കളുടെ അനുയോജ്യമായ പ്രവർത്തനത്തെ തടയുന്നു. കുറഞ്ഞ പ്രോട്ടീൻ കഴിക്കുന്നത് രോഗപ്രതിരോധശക്തിയെ ദുർബലപ്പെടുത്തുമെന്നതിനാൽ പ്രതിരോധ സംവിധാനങ്ങൾ മികച്ചതാക്കാൻ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തേണ്ടതാണ് .

ജലദോഷം പിടിപെടുന്നത് ഗുണമോ ദോഷമോ?

വർഷത്തിൽ ഒന്നോ രണ്ടോ തവണ ജലദോഷം പിടിപെടുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ വല്ലപ്പോഴും ജലദോഷം പിടിപെട്ടാൽ ഉടൻ തന്നെ മരുന്നുകൾ സേവിക്കാനായി അലയേണ്ടതില്ല എന്നാണ് പഠനഫലങ്ങൾ വെളിപ്പെടുത്തുന്നത്.

HPB - Building Strong Family Ties

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kim-Trump, summit, meeting, US, North Korean, leaders, Singapore, 

കിം-ട്രംപിൻറെ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിച്ചു

ഇരട്ട പദവി: ജോസ് കെ. മാണിയുടെ പത്രികക്കെതിരെ എല്‍ഡിഎഫിന്റെ പരാതി