impeachment , CJI, Dipak Misra, Venkaiah Naidu, rejected, notice, vice president, impeachment motion, Kapil Sibal , supreme court, 
in ,

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിക്കളഞ്ഞു

ന്യൂഡല്‍ഹി: ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് ( impeachment ) നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞു.

അറ്റോര്‍ണി ജനറല്‍ ഉള്‍പ്പെടെ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയത്. ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ചിരിക്കുന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് നോട്ടീസ് തള്ളിക്കൊണ്ട് വെങ്കയ്യ നായിഡു വ്യക്തമാക്കി.

അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം എന്നിവ ഉള്‍പ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏഴ് പ്രതിപക്ഷ പാര്‍ട്ടികൾ ഏപ്രില്‍ 20-ന് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നോട്ടീസ് നല്‍കിയത്.

സിബിഐ പ്രത്യേക ജഡ്ജി ബിഎച്ച്‌ ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണ്ടെന്ന ഉത്തരവ് ഏപ്രില്‍ 19-ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതോടെ ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കുകയായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തിയ ഉപരാഷ്ട്രപതി സന്ദര്‍ശനം വെട്ടിച്ചുരുക്കി അടിയന്തരമായി ഡൽഹിയിലെത്തി വിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു.

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി, ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍, മുന്‍ നിയമസെക്രട്ടറി പി കെ മല്‍ഹോത്ര, രാജ്യസഭാ സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായാണ് ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കാന്‍ രാജ്യസഭയില്‍ 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് പുറമെ ആര്‍ജെഡി, എന്‍സിപി, സിപിഐഎം, സിപിഐ, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളാണ് ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ഒപ്പു വച്ചത്.

പ്രതിപക്ഷത്തെ 71 എംപിമാര്‍ ഒപ്പു വച്ച നോട്ടീസില്‍ പത്തോളം പേര്‍ അടുത്തിടെ രാജ്യസഭയില്‍ നിന്ന് വിരമിച്ചവരാണ്. അവരുടെ ഒപ്പ് കണക്കിലെടുക്കേണ്ടെന്ന് അന്ന് തന്നെ നേതാക്കള്‍ ഉപരാഷ്ട്രപതിയോട് വ്യക്തമാക്കിയിരുന്നു. ഇവരെ ഒഴിവാക്കിയാലും അറുപതോളം അംഗങ്ങളുടെ പിന്തുണ ഇംപീച്ച്‌മെന്റ് നോട്ടീസിനുണ്ട്.

അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കോണ്‍ഗ്രസ് എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ വീണ്ടും രംഗത്തെത്തി. ആരോപണവിധേയനായ ദീപക് മിശ്ര മുന്‍പാകെ കേസുകള്‍ക്ക് ഹാജരാകില്ലെന്ന് കപില്‍ സിബല്‍ അറിയിച്ചു.

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാന്‍ വെങ്കയ്യ നായിഡുവിന് അധികാരമില്ലെന്നും 64 എം.പിമാര്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യ നായിഡു തള്ളിയതെങ്ങനെയെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

ദീപക് മിശ്രയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് വിധിപറയാന്‍ വൈസ് പ്രസിഡന്റിന് അധികാരമില്ലെന്നും മൂന്ന് ജഡ‌്‌ജിമാര്‍ അടങ്ങിയ പാനലാണ് ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമാനുസൃതം നോട്ടീസ് പരിഗണിക്കാന്‍ വേണ്ട 50 എം.പിമാരുടെ പിന്തുണയുണ്ടോ എന്ന് മാത്രമാണ് വൈസ് പ്രസിഡന്റ് പരിശോധിക്കേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉപരാഷ്ട്രപതിയുടെ തീരുമാനത്തില്‍ അത്ഭുതമില്ലെന്നും ഇത് പ്രതീക്ഷിച്ചത് തന്നെയാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പ്രതികരിച്ചു. എന്നാല്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തള്ളിയ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ കപില്‍ സിബലും ഒപ്പു വച്ചിരുന്നു. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയെങ്കിലും മാറി നില്‍ക്കില്ലെന്ന് ദീപക് മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസിനെതിരെ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുവാനായി നാല് സീനിയർ ജഡ്ജിമാര്‍ സുപ്രീം കോടതിയിലെ രണ്ട് കോടതികൾ നിർത്തി വച്ച് ജനുവരി 12-ന് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു.

ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായ കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ ഗുജറാത്തിലെ സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ് പൂരിലെ ഒരു ഹോട്ടലിലാണ് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗൂഢ ലക്ഷ്യങ്ങളോടു കൂടിയുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിക്കളഞ്ഞത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

death penalty , rape, Kamal Haasan, ordinance, girls, under 12 years, aged between 14 and 16, actor, politician, central govt, president, boys, families, kathua , central govt

ബാലപീഡകർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ കമൽ ഹാസൻ

Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

ശ്രീജിത്തിന്റെ മരണം: ചെന്നിത്തലയുടെ ഏകദിന ഉപവാസത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഉമ്മന്‍ ചാണ്ടി