impeachment petition , congress, Kapil ,withdraws, chief justice,  plea,Deepak Misra, Venkaiya Naidu, Vice president, 
in ,

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ഹർജി കോൺഗ്രസ് പിൻവലിച്ചു

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് ഹർജി ( impeachment petition ) കോൺഗ്രസ് പിൻവലിച്ചു. കോൺഗ്രസിന് വേണ്ടി കോടതിയിൽ ഹാജരായ കപിൽ സിബൽ ഹർജി പിൻവലിക്കുന്നതായി വ്യക്തമാക്കി.

ആരാണ് ഭരണഘടന ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമാക്കാത്തതിനാലാണ് ഈ തീരുമാനം കൈകൊണ്ടത്. ഇതിന് ജുഡീഷ്യൽ ഉത്തരവ് വേണമെന്ന് കപിൽ സിബൽ വ്യക്തമാക്കി.

ഭരണഘടനാ ബെഞ്ചിന് വിട്ട ഉത്തരവ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർജി പിൻവലിച്ചത്.

ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് ഹർജി കോൺഗ്രസ് പാർട്ടിയാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നത്.

എന്നാൽ ഭരണ ഘടനാ ബെഞ്ച് രൂപീകരിച്ചതിൽ അവ്യക്തത തുടരുന്നതിനാലാണ് പാർട്ടി ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.

ഹർജി മുൻപ് എങ്ങനെ ഭരണഘടനാ ബെഞ്ചിന് വിട്ടു എന്ന് കപിൽ സിബൽ ആരാഞ്ഞു. എന്നാൽ തൃപ്തികരമായ ഉത്തരം നല്കാൻ ഹർജി പരിഗണിച്ച ബെഞ്ച് തയ്യാറായില്ലെന്നാണ് ആരോപണം. തുടർന്നാണ് ഹർജി പിൻവലിക്കുന്നതായി കപിൽ സിബൽ അറിയിച്ചത്.

ജസ്റ്റിസുമാരായ എ.കെ സിക്രി, എസ്.എ ബോബ്‌ഡെ, എന്‍.വി രമാന, അരുണ്‍ മിശ്ര, എ.കെ ഗോയല്‍ എന്നിവരെയാണ് ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെടുത്തിയിരുന്നത്.

ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ തീരുമാനം ചോദ്യംചെയ്താണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mahi murder , AK Balan, minister, RSS, CPM, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, 

വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ; ആശങ്കയോടെ പൊതുജനം; ആരോപണവുമായി നേതാക്കൾ

Defence Minister , rape, dress, Nirmala Sitharaman, comment, not, reason,questioned , old women , toddlers, sexually abused, Kathua, girls, children, women

പീഡനവും വസ്​ത്രധാരണവും; വിഷയങ്ങളിൽ​ പ്രതികരണവുമായി നിര്‍മല സീതാരാമന്‍