in ,

പ്രളയദുരിതാശ്വാസ വരുമാനം കണ്ടെത്താൻ പുകയില ഉല്പന്നങ്ങളുടെ സെസ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം 

തിരുവനന്തപുരം: കേരളത്തിന് പ്രളയദുരിതാശ്വാസത്തിനുള്ള വരുമാനം കണ്ടെത്താന്‍ പുകയില ഉല്പന്നങ്ങളുടെ നികുതി സെസ് വര്‍ദ്ധിപ്പിക്കണമെന്ന് ജിഎസ്ടി കൗൺസിലിലെ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് (ജിഒഎം)-നോട് പൊതുജനാരോഗ്യ മേഖലയിലെ സംഘടനകളും ഡോക്ടര്‍മാരും സാമ്പത്തികവിദഗ്ധരും ആവശ്യപ്പെട്ടു.

പ്രളയത്തില്‍ കുടുങ്ങിയവരെ പുനരധിവസിപ്പിക്കാന്‍ ജിഎസ്ടി കൗൺസില്‍ കേരളത്തെ സഹായിക്കുതിന് കാണിച്ച നേതൃപാടവും കാഴ്ചപ്പാടും മികച്ചതാണെ് ഇവര്‍ പറഞ്ഞു. അതേസമയം തന്നെ പുകയില ഉല്പങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തി  ഈ പരിശ്രമത്തിന് ശക്തി പകരാം. രാജ്യത്ത് പുകയില ഉപയോഗം കുറച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്ന് മാത്രമല്ല, ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാനും കഴിയും. നികുതി കൂട്ടി പുകയില ഉപയോഗം കുറയ്ക്കാമെും സര്‍ക്കാരുകളുടെ വരുമാനം കൂട്ടാമെന്നും ആഗോളാടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പുകയില ഉല്പന്നങ്ങള്‍ക്ക് ഒരേ നിരക്കില്‍ നികുതി ചുമത്തുന്നതിലൂടെ വിലവ്യത്യാസം ഇല്ലാതാകുമെന്നും ഇവയുടെ കടത്ത് തടയുപ്പെടുമെന്നും പുകയില സെസ് വര്‍ധനവില്‍ നിന്ന്  ലഭിക്കുന്ന വരുമാനം പൊതുജനാരോഗ്യം, ദുരിതാശ്വാസം, പുനരധിവാസം എന്നീ മേഖലകളില്‍ വിനിയോഗിക്കാമെന്നും അവര്‍ പറഞ്ഞു. 
ബീഡി ഉള്‍പ്പെടെയുള്ള പുകയില ഉല്പന്നങ്ങള്‍ക്ക് നികുതി സെസ് ഏര്‍പ്പെടുത്തിയാല്‍ ഈ ദുശ്ശീലത്തില്‍നിന്ന്  മോചനം നേടാന്‍ യുവജനങ്ങളടക്കം പ്രേരിപ്പിക്കപ്പെടുമെന്ന് വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടിവ് ഭാവനാ ബി മുഖോപാധ്യായ പറഞ്ഞു.
പുകയില ഉല്പന്നങ്ങള്‍ക്ക് ചില്ലറ വില്പന വിലയുടെ 75 ശതമാനം നികുതി ചുമത്തണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ദക്ഷിണേഷ്യയിലടക്കം ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ഈ നികുതി വളരെ കുറവാണ്. പുകയില വ്യവസായികള്‍ മറിച്ചു പറയുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ജിഎസ്ടി നിലവില്‍ വന്നതിനുശേഷം പുകയിലയുടെ നികുതിഭാരത്തില്‍ വലിയ മാറ്റമുണ്ടായില്ല. സിഗററ്റുകളടക്കം ഇപ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭിക്കും. ജിഎസ്ടി നിലവില്‍ വന്ന ശേഷം പുകയില്ലാത്ത ഉല്പന്നങ്ങള്‍ക്ക് 60 ശതമാനം, സിഗററ്റിന് 53 ശതമാനം, ബീഡിക്ക് 22 ശതമാനം എിങ്ങനെയാണ് നികുതി. ഇതെല്ലാം ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ച നിരക്കുകളെക്കാള്‍ കുറവാണ്.
പുകയില പോലെ പാപനികുതി ചുമത്തേണ്ട ഉല്പന്നങ്ങളെ ജിഎസ്ടിയുടെ 28 ശതമാനം വിഭാഗത്തില്‍ നിലനിറുത്തേണ്ടത് അത്യാവശ്യമാണ്. ഈ ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പാപമാണെന്ന സന്ദേശം നല്കുക മാത്രമല്ല ഇത് ചെയ്യുന്നത്. മറ്റു മൂ് ജിഎസ്ടി വിഭാഗങ്ങളിലെ നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയ്ക്കുകയും വരുമാനത്തില്‍ തത്ഫലമായുണ്ടാകുന്ന കുറവ് പുകയില നികുതിയിലൂടെ നികത്തുകയും ചെയ്യാം. 
ഇത്തരത്തില്‍ നഷ്ടം നികത്തുതിനുവേണ്ടി പുകയിലയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കോംപന്‍സേഷന്‍ സെസ് പുതുക്കിയിട്ട്  ഒരു വര്‍ഷത്തിലേറെയായെന്ന് സാമ്പത്തിക വിദഗ്ധനും ആരോഗ്യനയ വിദഗ്ധനുമായ ഡോ. റിജോ ജോ പറഞ്ഞു. അതുകൊണ്ടുതതന്നെ ജിഎസ്ടി ഏര്‍പ്പെടുത്തിയ സമയത്തെ അപേക്ഷിച്ച് സിഗററ്റുകള്‍ ഇപ്പോള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗം എന്ന നിലയിലും സാധാരണക്കാര്‍ക്ക് സംതൃപ്തി നല്‍കുന്ന ഉല്പന്നമെന്ന നിലയിലുംബീഡിയുടെ നികുതി നിര്‍ഭാഗ്യവശാല്‍ കുറച്ചാണ് നിശ്ചയിച്ചിരിക്കുത്. പുകയില ശീലം കാരണം പ്രതിവര്‍ഷം പത്തു ലക്ഷം പേര്‍ മരിക്കുതില്‍ ഭൂരിപക്ഷവും ബീഡി ഉപയോഗിക്കുന്നവരാണ്.  പുകയില ശീലം മൂലമുണ്ടാകു രോഗങ്ങള്‍ ചികിത്സിക്കാന്‍ വന്‍തുകയാണ് ചെലവാക്കപ്പെടുന്നത്.
ബീഡി സംതൃപ്തിക്കുപകരം രോഗങ്ങളും മരണവുമാണ് നല്‍കുന്നത് എതിന് ധാരാളം തെളിവുകളുണ്ടെന്ന് മാക്‌സ് ഹെല്‍ത്ത് കെയറിലെ സര്‍ജിക്കല്‍ ഓൺകോളജി ചെയര്‍മാന്‍ ഡോ. ഹരിത് ചതുര്‍വേദി പറഞ്ഞു.
മുപ്പതു മുതല്‍ 69 വരെ പ്രായമുള്ളവരില്‍ ബീഡി ഉപയോഗം നിമിത്തമുള്ള മരണവും രോഗങ്ങളും കാരണം 80550 കോടി  രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. എന്നാല്‍ ബീഡിയില്‍നിന്നുള്ള വരുമാനം 420 കോടി മാത്രമാണ്. ചെലവിന്റെ അര ശതമാനം മാത്രം വരുമാനം ലഭിച്ചിട്ടും ബീഡിയെ പാപ ഉല്പന്നങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടില്ല. ബീഡിയ്ക്ക് കോംപന്‍സേഷന്‍ സെസ് ഏര്‍പ്പെടുത്തിയാല്‍ വന്‍തോതിലുള്ള വരുമാനമുണ്ടാകുമെന്നും ഉപയോഗം കുറയ്ക്കാനാവുമെും ഡോ. റിജോ ജോൺ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

നാസ സ്പേസ് ആപ് ചാലഞ്ച്: തിരുവനന്തപുരത്തെ ടീമുകള്‍ ആദ്യ സ്ഥാനങ്ങളില്‍

സി ബി ഐ യിലെ രണ്ടാമനെതിരെ അഴിമതിക്കേസെടുത്ത് സി ബി ഐ