india,2nd-test,pujara,South Africa, won,2018,Lungi, Poojara,
in , ,

ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്‌ടമായി; ദക്ഷിണാഫ്രിക്ക വിജയിച്ചു

പ്രിട്ടോറിയ: ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയ്ക്ക് ( India ) ടെസ്റ്റ് പരമ്പര നഷ്‌ടമായി. രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിന് ഇന്ത്യയെ തകര്‍ത്ത ആതിഥേയരായ ദക്ഷിണാഫ്രിക്ക ( South Africa ) മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര സ്വന്തമാക്കി.

287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ചാംദിനത്തിലെ ആദ്യ സെഷനില്‍ തന്നെ 151 റണ്‍സിന് പുറത്തായി. സ്കോര്‍: ദക്ഷിണാഫ്രിക്ക 335, 258, ഇന്ത്യ 307, 151. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 72 റണ്‍സിന് വിജയിച്ചിരുന്നു.

ആറുവിക്കറ്റുകള്‍ വീഴ്ത്തിയ അരങ്ങേറ്റതാരം ലുംഗി എന്‍ഗിഡിയാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയത്. 12.2 ഓവറില്‍ വെറും 39 റണ്‍സ് വഴങ്ങിയ ലുംഗി ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി.

ക്യാപ്റ്റന്‍ വിരാട് കോലി നായകനായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര പരാജയമാണിത്. നേരത്തെ തുടര്‍ച്ചയായി ഒന്‍പത് ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു.

ഇന്ത്യൻ ബൗളര്‍മാര്‍ മികവ് തെളിയിച്ചെങ്കിലും ബാറ്റിംഗ് തകര്‍ന്നതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണം. രണ്ടാം ഇന്നിംഗ്സില്‍ രോഹിത് ശര്‍മ 46 റണ്‍സെടുത്തു.  രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കന്‍ പേസിനെതിരെ പിടിച്ചു നിന്നത്.

ഇന്ത്യന്‍ നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മുഹമ്മദ് ഷമി 24 റൺസെടുത്തപ്പോൾ പാര്‍ത്ഥീവ് പട്ടേൽ 19 റൺസ് നേടി.

മുരളി വിജയ് 9 റൺസ്, ലോകേഷ് രാഹുല്‍ 4 റൺസ്, പാണ്ഡ്യെ 6 റൺസ്, അശ്വിന്‍ 3 റൺസ് വീതം നേടി. ആദ്യ ഇന്നിംഗ്സിലെ സെഞ്ചൂറിയനായ ഇന്ത്യൻ നായകൻ വിരാട് കോലിക്കും ടീമിനെ രക്ഷിക്കാനായില്ല. വെറും 5 റൺസാണ് വിരാട് കോലിയുടെ സംഭാവന.

ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സിലും റണ്ണൗട്ടാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോർഡ് പൂജാരയുടെ പേരിലായി. ആദ്യ ഇന്നിംഗ്സില്‍ പൂജ്യനായ പൂജാര രണ്ടാം ഇന്നിംഗ്സില്‍ മൂന്നാമത്തെ റണ്ണിനായുള്ള ഓട്ടത്തിനിടെയാണ് റണ്ണൗട്ടായത്.

ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ട് ഇന്നിംഗ്സിലും റണ്ണൗട്ടാകുന്ന ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ പൂജാര 25-മത്തെ സ്ഥാനത്തായി. 2000-ല്‍ ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്ളെമിങ്ങാണ് ഏറ്റവും ഒടുവില്‍ രണ്ട് ഇന്നിംഗ്സിലും റണ്ണൗട്ടായത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അഭയ കേസ്: സിബിഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം

Doklam,China, satellite images, India, Bhutan, Full-Fledged Chinese Military Complex , Satellite Pics, December, indicate , infrastructure buildup, region, 81 metres, Indian post, Chinese ,constructed ,proper structures,helipads,

ഡോക്‌ലാമിലെ തർക്കമേഖലയിൽ ചൈനീസ് നിർമ്മാണം; തെളിവുമായി ഉപഗ്രഹചിത്രങ്ങൾ