happiest countries , India ,happiness index, ranked ,133rd ,UN,International Day of Happiness,March 20, Pak, Nepal, Bengladesh, The annual World Happiness Report,UN report r,South Asian Association for Regional Cooperation ,SAARCnations,  Afghanistan,
in , ,

സന്തോഷ സൂചിക; ഇന്ത്യയുടെ സ്ഥാനം പാകിനും, ഭൂട്ടാനും നേപ്പാളിനും പിന്നിൽ

ന്യൂയോർക്: സന്തോഷത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാർ അയൽരാജ്യങ്ങളായ പാകിസ്ഥാനും ഭൂട്ടാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ സന്തോഷ സൂചിക ( Happiness index ) പഠന റിപ്പോർട്ട്. ഏറ്റവും സന്തുഷ്ടമായ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ 133-മത്തെ സ്ഥാനമാണ് നേടിയത്. 

അന്താരാഷ്ട്ര ആഹ്ളാദ ദിനമായ മാർച്ച് 20-ന് മുന്നോടിയായി പുറത്തിറക്കിയ വാർഷിക ലോക സന്തുഷ്ട പഠന റിപ്പോർട്ടിലാണ് നമ്മെ ഒരേ സമയം നിരാശപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ ചേർക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ റാങ്കിനേക്കാൾ 11 സ്ഥാനം പിന്നിലേക്കാണ് ഇത്തവണ ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നത്.

സന്തോഷകരമായ ജീവിതത്തെക്കുറിച്ചുള്ള ഓരോ ഇന്ത്യക്കാരന്റെയും ചിന്തകളെ പുനർ വിചാരണ ചെയ്യുകയാണ് ലോക രാഷ്ട്രങ്ങളുടെ സന്തോഷത്തെക്കുറിച്ച് പുറത്ത് വന്നിരിക്കുന്ന പുതിയ പഠന റിപ്പോർട്ട്.

സന്തോഷം എന്നത് സാമ്പത്തികമായ പുരോഗതിയിൽ നിന്ന് മാത്രം ലഭിക്കുന്നതല്ല എന്ന ആശയം ഏറെ പ്രസക്തമാക്കുന്ന ഒരു പഠന ഫലമാണ് ഇത്തവണ നമുക്ക് മുന്നിലെത്തിയിരിക്കുന്നത്.

സന്തോഷകരമായ രാഷ്ട്രങ്ങളുടെ ആഗോള പട്ടികയിൽ ഇന്ത്യ 133 സ്ഥാനത്തെത്തിയപ്പോൾ ഭീകരതയുടെ കേന്ദ്രമെന്ന് മുദ്ര കുത്തപ്പെട്ട പാകിസ്ഥാൻ പട്ടികയിൽ 75-മത്തെ സ്ഥാനം കൈക്കലാക്കി.

ശാന്തിയിൽ സമാധാനിക്കുന്ന ഭൂട്ടാൻ 97-മത്തെ സ്ഥാനം നേടിയപ്പോൾ ഇന്ത്യയെ പോലെ സാമ്പത്തിക ഭദ്രത കൈവരിക്കാൻ കഴിയാത്ത മറ്റൊരു സമീപ രാഷ്ട്രമായ നേപ്പാളിന്റെ സ്ഥാന ലബ്‌ധിയും ഇന്ത്യയെ ഞെട്ടിച്ചിരിക്കുകയാണ്. പട്ടികയിൽ 101-മത്തെ സ്ഥാനമാണ് നേപ്പാൾ നേടിയത്.

ബംഗ്ലാദേശ് 115-മത്തെ സ്ഥാനം നേടിയപ്പോൾ ശ്രീലങ്ക 116-മത്തെ സ്ഥാനമാണ് കരസ്ഥമാക്കിയത്. അതേസമയം ഭീകരത നടമാടുന്ന അഫ്ഗാനിസ്ഥാൻ പട്ടികയിൽ 145-മത്തെ സ്ഥാനത്താണ്. എന്നാൽ ആഹ്ളാദ രാഷ്ട്രങ്ങളുടെ പട്ടികയിൽ മാലി ദ്വീപിന് ഇടം കണ്ടെത്താനായില്ല.

2015 മുതൽ 2017 വരെ മൂന്നു വർഷത്തെ ശരാശരി സാമ്പത്തികം, ആരോഗ്യം, പോളിങ് ടാറ്റ എന്നിവ പരിഗണിച്ച് സാമ്പത്തിക വിദഗ്ദ്ധർ തയ്യാറാക്കിയ പട്ടികയിൽ ഫിൻലൻഡ്‌ ഒന്നാം സ്ഥാനത്തെത്തി.

സുരക്ഷിതത്വം, വിദ്യാഭ്യാസം, സൗജന്യ ആരോഗ്യ പരിപാലനം, പ്രകൃതി സംരക്ഷണം എന്നിവ മികച്ച രീതിയിൽ പാലിക്കപ്പെടുന്നത് ഫിൻലൻഡിലാണെന്ന് അവർ അവകാശപ്പെടുന്നു.

ഗതാഗത സംവിധാനം മുതൽ സർവ്വകലാശാല വരെയുള്ള ഫിൻലൻഡിലെ സാമൂഹിക സാഹചര്യം ജനങ്ങളുടെ വിജയത്തിനായി സജ്ജീകരിച്ചിരിക്കുകയാണെന്ന് അമേരിക്കയിൽ നിന്നും ഫിൻലൻഡിലേക്ക് കുടിയേറിയ ബ്രയന്ന ഒവെൻസ് അഭിപ്രായപ്പെടുന്നു. 280000 ജനസംഖ്യയുള്ള ഫിൻലൻഡിലെ രണ്ടാമത്തെ വലിയ നഗരമായ എസ്‌പോയിൽ അധ്യാപകനാണ് ഇദ്ദേഹം.

കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്ത് നിന്ന ഫിൻലൻഡ്‌ നോർവേയെ പിന്തള്ളിയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫിൻലൻഡ്‌, നോർവേ, ഡെന്മാർക്, ഐസ് ലാൻഡ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്‌സ്‌, കാനഡ, ന്യൂസിലാൻഡ്, സ്വീഡൻ, ആസ്ട്രേലിയ എന്നീ രാഷ്ട്രങ്ങളാണ് ആദ്യ പത്ത് സ്ഥാനത്തെത്തിയത്.

സന്തോഷത്തെക്കുറിച്ച് പഠനം നടത്തുകയെന്ന് കേട്ടാൽ നിസ്സരമായി തോന്നാമെങ്കിലും ദീർഘകാലമായി ആളുകളുടെ വൈകാരിക ക്ഷേമത്തിനായുള്ള പഠനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രത്യേകിച്ചും അമേരിക്കയിൽ.

2013-ൽ ദേശീയ ശാസ്ത്ര അക്കാദമി, വരുമാനം, സമയം ചിലവ്, ആരോഗ്യം, താമസം എന്നിവയും മറ്റ് ചില ചോദ്യങ്ങളും ഉൾപ്പെടുത്തിയ സർവ്വേ നടത്താമെന്ന് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക കണക്കിലെടുത്താണ് ഇത്തരമൊരു മിതമായ പഠനം മുന്നോട്ട് വയ്ക്കപ്പെട്ടത്.

170 പേജ് അടങ്ങുന്ന റിപ്പോർട്ടിൽ ഒരു പേജിൽ അമിതവണ്ണം, വിഷാദം എന്നിങ്ങനെ ഉയർന്നുവരുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്. അമേരിക്കയിൽ ഇത്തരം പ്രശ്നങ്ങൾ ദ്രുത ഗതിയിൽ വർധിച്ചു വരുന്നതായും പഠനത്തിൽ പറയുന്നു.

happiest countries , India ,happiness index, ranked ,133rd ,UN,International Day of Happiness,March 20, Pak, Nepal, Bengladesh, The annual World Happiness Report,UN report r,South Asian Association for Regional Cooperation ,SAARCnations,  Afghanistan,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ambulance , govt medical college, registration, pre paid ambulance service, meeting, owners, principal, march 22, 

ഗവ മെഡിക്കൽ കോളേജിലെ പ്രീപെയ്ഡ് ആംബുലൻസ് സർവ്വീസ്: ഈ മാസം 22 വരെ രജിസ്റ്റർ ചെയ്യാം

നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനമിറക്കുന്നത് ഹൈക്കോടതി തടഞ്ഞു