ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും 

ലണ്ടൻ: ലോകത്ത് ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യയും. അമ്പത് രാജ്യങ്ങളുള്ള പട്ടികയിൽ പത്താം സ്ഥാനത്താണ് ഇന്ത്യയുള്ളത്. കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യയുടെ സ്ഥാനം ഉയർന്നുയർന്ന് വരികയാണെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവെയ്ക്കുന്നുണ്ട്. 2014 ൽ 28 ആം സ്ഥാനത്തായിരുന്നു രാജ്യം.

ലണ്ടൻ ആസ്ഥാനമായ ഓപ്പൺ സോഴ്സ് എന്ന  സംഘടനയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

എഴുപത്തിയഞ്ച് രാജ്യങ്ങളിലാണ് ഇത് സംബന്ധിച്ച സർവേ നടന്നത്. സ്വകാര്യത, കുടുംബം, സമുദായം, ദേശീയത പള്ളി തുടങ്ങി അഞ്ചു വിഭാഗങ്ങളായി പഠനങ്ങൾ നടന്നു. നൂറിൽ എൺപത് സ്‌കോർ നേടിയ രാജ്യങ്ങളെ അങ്ങേയറ്റം അപകടകരമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ സ്‌കോർ 83 ആണെന്ന് റിപ്പോർട്ട് പറയുന്നു. ഇറാൻ ,സിറിയ എന്നീ രാജ്യങ്ങൾക്കിടയിലാണ് ഇന്ത്യയുടെ സ്ഥാനം.  ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ. 130 കോടി ജനങ്ങൾ അധിവസിക്കുന്ന രാജ്യത്ത് ക്രിസ്ത്യാനികളുടെ എണ്ണം അഞ്ചു ശതമാനത്തിൽ താഴെയാണ്. ഏതാണ്ട് 640 ലക്ഷം ക്രിസ്ത്യാനികളാണ് ഇന്ത്യയിലുള്ളത്.

ഹിന്ദുത്വ ആശയത്തിന്റെ ആധിപത്യത്തിനാണ്  രാജ്യം കഴിഞ്ഞ അഞ്ചുവർഷമായി സാക്ഷ്യം വഹിക്കുന്നത്. ആർ എസ് എസ്സിന്റെ മാത്രമല്ല രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഷയും അതിനനുസൃതമായി പരുവപ്പെട്ടിരിക്കുന്നു. രാംനാഥ്‌ കോവിന്ദിന്റേയും അശോക് സിംഗാളിന്റെയും ചില പ്രസ്താവനകൾ റിപ്പോർട്ടിൽ ഇടം  പിടിച്ചിട്ടുണ്ട്.  രാംനാഥ്‌ കോവിന്ദ് രാഷ്‌ട്രപതി പദവി കയ്യാളുന്നതിനു മുൻപ് ബി ജെ പി വക്താവായിരുന്നപ്പോൾ നടത്തിയ ഒരു പ്രസ്താവനയിൽ രാജ്യത്തെ  ക്രിസ്ത്യാനികളും മുസ്ലിമുകളും വിദേശികളാണ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ ഹിന്ദുക്കളുടേതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോകൾ സിംഗാൾ പ്രഖ്യാപിച്ചത് 2020 ഓടെ ഇന്ത്യ ഹിന്ദുരാജ്യമാകും എന്നാണ്. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാക്കളുടെ ഇത്തരത്തിലുള്ള  വികാരപ്രകടനങ്ങൾ സമൂഹത്തിന്റെ അടിത്തട്ട് വരെ കിനിഞ്ഞിറങ്ങുന്നുണ്ട്. അതാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കും സാമൂഹ്യ ബഹിഷ്കരണങ്ങൾക്കും കാരണമാകുന്നത്. രാജ്യത്ത് ഹിന്ദുവല്ലാത്തവരുടെയെല്ലാം അസ്തിത്വം ചോദ്യം ചെയ്യപ്പെടുകയാണ്.

മഹാരാഷ്ട്രയിലെ ഗഡ്‌ചെറോളി മേഖലയിലെ അഞ്ചോളം ഗ്രാമങ്ങളിൽ ക്രിസ്ത്യാനികൾ നേരിടുന്ന അക്രമങ്ങളെയും വിവേചനങ്ങളെയും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. അരുണാചൽ പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങളിൽ മതപരിവർത്തനത്തിനെതിരെ പ്രാബല്യത്തിലുള്ള നിയമങ്ങൾ അങ്ങേയറ്റം വിവേചനപരമാണ്.

വിവാഹച്ചടങ്ങുകളിലും പ്രാർത്ഥനായോഗങ്ങളിലും പങ്കെടുക്കുന്ന പുരോഹിതർ വരെ അവിടങ്ങളിൽ  ആക്രമിക്കപ്പെടുന്നു. മതപരിവർത്തന യോഗങ്ങളായി അവ ചിത്രീകരിക്കപ്പെടുന്നു. രാജ്യത്തെ ക്രിസ്ത്യാനികൾ ഇരട്ടവിവേചനം നേരിടുകയാണ്. ഒന്നാമത്തേത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള  വിവേചനം തന്നെ. രണ്ടാമത്തേത് ദളിതുകൾ എന്ന വിവേചനമാണ്. ക്രിസ്ത്യാനികളിൽ എഴുപതു ശതമാനവും ദളിതുകളായതിനാൽ അതിന്റെ പേരിലുള്ള അടിച്ചമർത്തലും അവർക്കു നേരിടേണ്ടിവരുന്നു.

ദളിത് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ പട്ടികജാതി പട്ടികവർഗ പീഡന വിരുദ്ധ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം എന്നും ദുർവ്യാഖ്യാനവും ദുരുപയോഗവും തടയാനായി രാജ്യത്തെ മതസ്വാതന്ത്ര്യ നിയമം പുനഃപരിശോധിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

കടപ്പാട്: ദി വയർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തീപ്പൊരി ആക്ഷൻ രംഗങ്ങളുമായി മധുരരാജയുടെ മോഷൻ പോസ്റ്റർ

വനിതാ ഫുട്ബോള്‍ അക്കാദമി രൂപീകരിക്കും: മന്ത്രി ഇ.പി. ജയരാജന്‍