India, world's most dangerous country , women,survey, high risk of sexual violence ,slave labour,Afghanistan , Syria ,Thomson Reuters Foundation survey
in ,

സ്ത്രീ സുരക്ഷ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്

ലണ്ടന്‍: സ്ത്രീകള്‍ ഏറ്റവുമധികം അക്രമങ്ങൾക്ക് ഇരയാകുന്ന രാജ്യം ഇന്ത്യയെന്ന് ( India ) പുതിയ സർവ്വേ റിപ്പോർട്ട്. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ, അടിമ വേല എന്നിവയിൽ ഇന്ത്യ മുന്നിലാണെന്ന് റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേ ഫലത്തിൽ പറയുന്നു.

സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദ്ധർക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വേ ഫലമാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന വാർത്ത പുറത്തു വിട്ടത്.

ഇന്ത്യൻ വനിതകളുടെ ജീവിതം തീരെ സുരക്ഷിതമല്ലെന്നും അത് വളരെയേറെ അപകടം നിറഞ്ഞതാണെന്നും ഇന്ന് പുറത്തിറക്കിയ സര്‍വ്വേ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇന്ത്യയില്‍ സ്ത്രീകൾക്കെതിരെ ദിനംപ്രതി പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വന്നത്. സർവ്വേയെ പറ്റി വനിതാ ശിശു ക്ഷേമ വകുപ്പ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

India, world's most dangerous country , women,survey, high risk of sexual violence ,slave labour,Afghanistan , Syria ,Thomson Reuters Foundation survey

സ്ത്രീ സുരക്ഷ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ യുദ്ധമേഖലകളായ അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.

സൊമാലിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ വികസിത രാഷ്ട്രമായ അമേരിക്ക മൂന്നാം സ്ഥാനത്താണ്.

ഈ പട്ടികയിലെ ആദ്യത്തെ പത്ത് രാഷ്ട്രങ്ങളിൽ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക.

2011-ല്‍ സമാനമായ സര്‍വ്വേ നടത്തിയപ്പോൾ സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഘാനിസ്ഥാനാണ് ഒന്നാം സ്ഥാനത്തെത്തിയിരുന്നത്.

India, world's most dangerous country , women,survey, high risk of sexual violence ,slave labour,Afghanistan , Syria ,Thomson Reuters Foundation survey

ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യ അന്ന് നാലാം സ്ഥാനത്തായിരുന്നു. അന്ന് ഇന്ത്യയ്ക്ക് പിന്നിലായിരുന്നു സൊമാലിയയുടെ സ്ഥാനം.

ഡൽഹിയിലെ നിർഭയ, കത്വ സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ പോലും വിവാദമായ സാഹചര്യത്തിലാണ് ഇന്ത്യ ഇപ്പോൾ അപമാനകരമായ സ്ഥാനത്തെത്തിയതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

2007 നും 2016 നും മദ്ധ്യേ ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 83 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ മണിക്കൂറും കുറഞ്ഞത് നാല് ലൈംഗികാതിക്രമക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അടിമപ്പണി, ബാല വിവാഹം പോലുള്ള ദുരാചാരങ്ങളും ഇന്ത്യയിൽ ഇപ്പോഴും തുടരുകയാണ്. കൂടാതെ സ്ത്രീകൾക്കെതിരെ ആസിഡ് ആക്രമണങ്ങളും ഇന്ത്യയിൽ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Formalin , fish, Kerala, health issues, food items, masala, fruits, vegetables, medicines, chemicals,

വിഷഭക്ഷ്യക്കടത്ത് തുടരുന്നു; മലയാളികൾ ആശങ്കയിൽ

Enid Blyton , characters, newly discovered spider species , Sri Lanka, Tiggy, Bom, Snippy, Snooky and Tumpy , Chippy, scientists,

സുപ്രസിദ്ധ സാഹിത്യകാരി എനിഡ് ബ്ലൈറ്റണും ചിലന്തികളും തമ്മിലെന്ത്?