ഇത്തവണത്തെ ഗ്ലോബൽ പീസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനമെന്ത്?

surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 

ലണ്ടൻ: ഇത്തവണത്തെ ഗ്ലോബൽ പീസ് ഇൻഡക്സ് ( Global Peace Index 2018 )  പുറത്തിറക്കി. സംഘർഷഭരിതമായ ഈ ലോകത്ത് തങ്ങളുടെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം ഉറപ്പു നൽകുന്ന രാജ്യം ഏതാണെന്നറിയുമോ? സംശയിക്കേണ്ട. അത് ഐസ് ലാൻഡ് തന്നെ.

കഴിഞ്ഞ പത്തു വർഷമായി ലോകത്തെ ഏറ്റവും സമാധാനപൂർണമായ രാജ്യം എന്ന പദവി സ്കാന്റിനേവിയൻ രാജ്യമായ ഐസ് ലാൻഡിനാണ്. ഈ വർഷവും ആ സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഈ നോർത്ത് അറ്റ്ലാന്റിക് രാജ്യം.

സിഡ്നി ആസ്ഥാനമായ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് & പീസ്’ എന്ന ആസ്‌ത്രേലിയൻ തിങ്ക് ടാങ്കിന്റെ കണക്കെടുപ്പിലാണ് സമാധാനത്തിന്റെ നാടായി ഐസ് ലാൻഡ് വീണ്ടും ലോകത്തിന്റെ ആദരവ് നേടുന്നത്.

2008 വരെ രാജ്യത്ത് നിലനിന്നിരുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും രാഷ്ട്രീയ അനിശ്ചിതത്വമെല്ലാം മറി കടന്നാണ് ഐസ് ലാൻഡ് പ്രശ്ന രഹിത ജീവിതം പൗരന്മാർക്ക് ഉറപ്പു നൽകുന്ന ലോകത്തെ ഒന്നാം നമ്പർ രാജ്യം എന്ന പദവി നേടുന്നത്.

മഹത്തായ സ്കാന്ഡിനേവിയൻ പാരമ്പര്യവും സംസ്കാരവും ഇക്കാര്യത്തിൽ ഐസ് ലാൻഡിന് മുതൽക്കൂട്ടായിട്ടുമുണ്ട്.

ഐസ് ലാൻഡിന് പുറകിലായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത് ന്യൂസിലാൻഡും ഓസ്ത്രിയയുമാണ്. തൊട്ടു പിറകിലായി പോർച്ചുഗലും ഡെന്മാർക്കും കൂടി അണി നിരക്കുന്നതോടെ ആദ്യ അഞ്ചു സ്ഥാനക്കാരായി.

ചോദ്യം ഇതാണ്. 163 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്? 137 എന്നാണ് ഉത്തരം. സമാധാനത്തിന്റെയും അഹിംസയുടെയും അപ്പോസ്തലനായ മഹാത്മാ ഗാന്ധിയുടെ നാട് പട്ടികയിൽ ഏറെ പിന്തള്ളപ്പെട്ടു.

മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും എന്നുവേണ്ട മനുഷ്യ വംശത്തെ പുരോഗതിയിലേക്കു നയിക്കും എന്ന് കരുതുന്ന ഒട്ടേറെ ഉന്നതമായ ആശയങ്ങൾ ഭരണഘടനയിൽ എഴുതി വച്ച ഇന്ത്യ ഇക്കാര്യത്തിൽ ഏറ്റവും പിന്നാക്കാവസ്ഥയിൽ തന്നെ.

അല്പമെങ്കിലും ആശ്വസിക്കാൻ വകയുള്ളത് കഴിഞ്ഞ വർഷത്തേക്കാൾ നാല് ചുവടു മുന്നേറാനായി എന്നതാണ്. പോയ വർഷം നമ്മുടെ രാജ്യത്തിൻറെ റാങ്ക് 141 ആയിരുന്നു.

കശ്‍മീരിലെ സംഘർഷങ്ങൾക്ക് കൈവന്ന അല്പമൊരു അയവും മറ്റുമാണ് ഇന്ത്യയുടെ നില അല്പമെങ്കിലും മെച്ചപ്പെടാൻ ഇടയാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഐസ് ലാൻഡ് ഏറ്റവും ശാന്തമായ രാജ്യം എന്ന പ്രസിദ്ധി നില നിർത്തുമ്പോൾ ‘ലോകത്തെ ഏറ്റവും പ്രശ്ന ഭരിതമായ നാട്’ എന്ന കുപ്രസിദ്ധി ഇത്തവണയും സിറിയക്ക് തന്നെയാണ്.

syria-blivenews.com

കഴിഞ്ഞ അഞ്ചു വർഷമായി സിറിയ ലോകത്ത് ഏറ്റവും ജീവിക്കാൻ കൊള്ളാത്ത സ്ഥലമായി മാറിയിട്ട്. തുടർച്ചയായ രാഷ്ട്രീയ സംഘർഷങ്ങളും കൂട്ടക്കൊലകളും രാജ്യത്തെ കരകയറാനാവാത്ത പ്രതിസന്ധികളിലേക്ക് നയിക്കുകയാണ്.

അഴിക്കും തോറും മുറുകുന്ന രാഷ്ട്രീയ പ്രതിസന്ധി സമാധാന പ്രതീക്ഷകളെ ആസ്ഥാനത്താക്കുന്നു.

സിറിയയ്ക്ക് തൊട്ടു പിറകിലായി അഫ്ഗാനിസ്ഥാനാണ്. ദക്ഷിണ സുഡാൻ, ഇറാഖ്, സോമാലിയ, യമൻ എന്നിവയാണ് മോശം റാങ്കിങ്ങിന്റെ കാര്യത്തിൽ അതേ നിലയിൽ തുടരുന്നത്.

ലോകസമാധാനത്തെക്കുറിച്ച് ഏറെക്കുറെ അർത്ഥവത്തായ ഒരു ചിത്രം അവതരിപ്പിക്കാനാണ് റിപ്പോർട്ടിലൂടെ ഐ ഇ പി ശ്രമിക്കുന്നത്.

അക്രമവും സംഘർഷങ്ങളും സൃഷ്ടിക്കാനും പിന്നീടതിന്റെ വ്യാപനം തടയാനുമായി ചിലവഴിക്കുന്ന അധ്വാനം, പണം, സമയം എന്നിവയുടെ ചെറിയൊരു അംശം പോലും ശാന്തവും സമാധാന പൂർണ്ണവുമായ അന്തരീക്ഷ നിർമിതിക്കായി രാജ്യങ്ങൾ ചിലവാക്കുന്നില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

അയൽ രാജ്യങ്ങളുമായി ഏറെക്കാലമായി ശത്രുതാപരമായ ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ലോകത്ത് സമാധാനത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് നിരന്തരമായി മങ്ങലേൽപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ ആരോപണമുണ്ട്.

ഈജിപ്റ്റ്, ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, തെക്കൻ കൊറിയ, സിറിയ തുടങ്ങിയ രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

global_poverty_south_sudan_water

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

The Bow,  Kim Ki-duk , film, directed, movie, very little dialogue, symbols, 60-year-old man , 16-year-old girl, marriage, man, music, ocean, 

ദ ബോ – പ്രണയത്തിന്റെ അമ്പെയ്ത്തുകൾ

Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 

ആലപ്പു‍ഴയില്‍ നിപയില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യവകുപ്പ് ഡയറക്ടര്‍