India , Sri Lanka, 3rd Test, Day 3 ,356/9 ,runs Delhi, Visitors, stumps, Ajinkya Rahane,half-century ,Shikhar Dhawan ,lead ,tea , fourth day, third cricket Test against , Lanka ,second innings , Virat Kohli , Rohit Sharma,
India's players gather as they celebrate dismissal of Sri Lanka's Sadeera Samarawickrama during the third day of their third test cricket match in New Delhi, India, Monday, Dec. 4, 2017. (AP Photo/Altaf Qadri)
in ,

ഇന്ത്യ ഡിക്ലയര്‍ ചെയ്​തു; ശ്രീലങ്കക്ക്​ 410 റണ്‍സ്​ വിജയലക്ഷ്യം

ന്യൂഡല്‍ഹി: ഇന്ത്യ-ശ്രീലങ്ക (India vs Sri Lanka) അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സ് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. സ്കോര്‍ 246/5. ഡൽഹിയിലെ ഫിറോസ് ഷാ കോട് ലയില്‍ നടന്ന മത്സരത്തിൽ മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാന്‍മാര്‍ അര്‍ധ സെഞ്ച്വറി തികച്ചു.

നാലാം ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇന്ത്യന്‍ താരങ്ങള്‍ ലീഡ് ഉയര്‍ത്തുന്നതിൽ ലക്‌ഷ്യം കണ്ടു. ശിഖര്‍ ധവാന്‍ 67 റൺസെടുത്തു.

വിരാട് കോഹ്ലയും രോഹിത് ശര്‍മയും 50 റൺസ് വീതം നേടി. ഇതോടൊപ്പം ചേതേശ്വര്‍ പുജാരയുടെ 49 റണ്‍സും ചേര്‍ന്നതോടെ ഇന്ത്യയുടെ സ്കോര്‍ ഇരുന്നൂറ് കടന്നു.

നായകന്‍ വിരാട് കോഹ്ലിയെ തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയും (4) രോഹിത് ശര്‍മയും (50) പുറത്താവാതെ നിന്നു. ലങ്കയ്ക്ക് വേണ്ടി സുരങ്ക ലക്മല്‍, ലാഹിരു ഗാമേജ്, ദില്‍റുവാന്‍ പെരേര, ധനഞ്ജയ ഡിസില്‍വ, ലക്ഷന്‍ സന്‍ഡകന്‍ എന്നിവര്‍ ഒാരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.

നാലാം ദിനത്തിൽ 359-ന് 9 എന്ന നിലയിലാണ് ലങ്ക ബാറ്റിങ് പുന:രാരംഭിച്ചത്. ഇന്ത്യൻ ബൗളർമാർ ലങ്കന്‍ പോരാട്ടം 373-ന് അവസാനിപ്പിച്ചു.

വിരാട് കോഹ്ലിയുടെ ഇരട്ടസെഞ്ച്വറിക്കും മുരളി വിജയുടെ സെഞ്ച്വറിക്കും മറുപടിയായി ഒന്നാമിന്നിങ്സില്‍ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും (164) എയ്ഞ്ചലോ മാത്യൂസും (111) തിരിച്ചടിച്ചിരുന്നു. എന്നാല്‍, നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്ത 181 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ തളർത്തിയില്ല .

നാലിന് 316 എന്ന നിലയിലായിരുന്ന ശ്രീലങ്ക, 27 റണ്‍സിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെടുത്തി. നേരത്തെ ഇന്ത്യൻ നായകന്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും (243) രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും (155) മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ ഉയര്‍ത്തിയത്.

536-ന് ഏഴ് എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ടീം, മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0ന് മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Ockhi, found, 72 fishermen, DNA test , revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,Cyclone weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu

ഓഖി: തീരദേശസേന ഇന്ന് കണ്ടെത്തിയ 72 പേരിൽ 14 മലയാളികൾ

Kerala Blasters, Kochi, tickets, Priya, jayasurya, match, ISL, Chennaiyin , Stadium box office, Muthoot Fin Corp, online , bookmyshow , Captain , Oru Adaar Love, actress, actor, support, fans, Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management, Kerala Blasters, Bengaluru ,FC match,Dec 31, 2017,Police, Kerala Blasters-Bengaluru FC match,stadium, CK Vineeth, celebration, new year, striker, play, fans, security

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്