ഇന്ത്യയിലേക്കുള്ള വിനോദ യാത്ര; മുന്നറിയിപ്പുമായി അമേരിക്ക

India, tourists, US, travel advisory, reconsider travel, US state department, India, citizens, great caustion, reconsider, travel plans, level 2 , militants, rape, village, security, tourism, Pakistan, tour, US Citizens, 

ന്യൂയോർക്ക്: ഇന്ത്യയിലേക്ക് ( India ) യാത്ര ചെയ്യുന്ന അമേരിക്കൻ  പൗരന്മാർ കൂടുതൽ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശത്തിൽ ( US travel advisory ) ഇന്ത്യൻ ട്രാവൽ ഏജൻസികൾ ആശങ്ക രേഖപ്പെടുത്തി.

യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങളിലാണ് അമേരിക്കൻ പൗരന്മാർക്കുള്ള ജാഗ്രതാ നിർദ്ദേശം ഉൾപ്പെടുത്തിയത്. തങ്ങളുടെ ബിസിനസ്സിനെ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ട്രാവൽ ഏജൻസികൾ.

ലോകത്തെവിടെയും സഞ്ചരിക്കുന്ന തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്ക വർഷാവർഷം ഇത്തരം യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം രാജ്യങ്ങൾക്കെല്ലാം വെവ്വേറെ അഡ്വൈസറികളുണ്ട്.

ഒന്ന് മുതൽ നാലു വരെയുള്ള സ്കെയിലുകൾ പുതിയ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലെവൽ ഒന്നിൽ ഉൾപ്പെട്ട രാജ്യങ്ങൾ സുരക്ഷിതമായി സഞ്ചരിക്കാവുന്നവയാണ്. ഈ ലെവലിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ സഞ്ചരിക്കാൻ സാധാരണ നിലയിലുള്ള മുൻകരുതലുകൾ മതിയാവും.

എന്നാൽ ലെവൽ രണ്ട് വർദ്ധിച്ച മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്നു. ലെവൽ മൂന്ന് യാത്ര ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കാനുള്ള നിർദ്ദേശമാണ് നൽകാറുള്ളത്. പാകിസ്ഥാനെ ലെവൽ മൂന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലെവൽ നാലിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ ഒരു കാരണവശാലും യാത്ര ചെയ്യരുത് എന്ന് കൃത്യമായി നിർദ്ദേശിക്കുന്നു. ചില രാജ്യങ്ങളിൽ വ്യത്യസ്ത പ്രദേശങ്ങൾക്ക് വ്യത്യസ്ത നമ്പറുകൾ അഥവാ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ലെവൽ 2 വിഭാഗത്തിലാണ് ഇന്ത്യ ഉൾപ്പെട്ടത്. സമീപകാലത്ത് ഇന്ത്യയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളും തീവ്രവാദവുമാണ് അതിനു കാരണമായി വിലയിരുത്തിയിട്ടുണ്ട്.

India, tourists, US, travel advisory, reconsider travel, US state department, India, citizens, great caustion, reconsider, travel plans, level 2 , militants, rape, village, security, tourism, Pakistan, tour, US Citizens, 

ഇന്ത്യയിൽ ബലാൽസംഗമുൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ സമീപകാലത്തായി വർധിച്ചു വരുന്നതും അമേരിക്കൻ സർക്കാർ സ്വന്തം പൗരന്മാർക്ക് വർദ്ധിപ്പിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നതിന് കാരണമായി.

ഇന്ത്യയിൽ ബലാൽസംഗ കേസുകൾ അപകടകരമായ വേഗതയിൽ വർധിക്കുകയാണെന്നും ടൂറിസ്റ്റു കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായും മുന്നറിയിപ്പുണ്ട്.

മധ്യേന്ത്യയിലും വടക്കേ ഇന്ത്യയിലും പ്രധാനമായും ഗ്രാമീണ മേഖലകളിൽ ആയുധധാരികളായ തീവ്രവാദികളുടെ സാന്നിധ്യം കാണാമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ബസ്-റെയിൽവേ സ്റ്റേഷനുകളിലും എയർപോർട്ടുകളിലും ഷോപ്പിംഗ് മാളുകളിലും മുന്നറിയിപ്പൊന്നുമില്ലാതെ തീവ്രവാദി ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതായി സർക്കാർ വിലയിരുത്തുന്നു എന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

India, tourists, US, travel advisory, reconsider travel, US state department, India, citizens, great caustion, reconsider, travel plans, level 2 , militants, rape, village, security, tourism, Pakistan, tour, US Citizens, 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ISRO ,100th Satellite, Launched, Successfully,,Cartosat , Lifts Off ,PSLV-C40 ,Sriharikota, PSLV,carries ,31 satellites , countries , India ,six other countrie,satellites ,ISRO's PSLV

ഉപഗ്രഹ വിക്ഷേപണത്തില്‍ ഐഎസ്‌ആര്‍ഒയ്ക്ക് സെഞ്ച്വറിത്തിളക്കം

Manhole, robot,  KSUM , KWA,MoU ,Genrobotics, Bandicoot Kerala Startup Mission ,signed , Kerala Water Authority , Kerala ,Water ,innovations, Chief Minister ,Pinarayi Vijayan , chamber,Attukal Pongala festival ,bucket system,cleaning, Wi-Fi ,bluetooth modules,

മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇനി മനുഷ്യന് പകരം റോബോട്ട്