Indian Bin Laden, arrested, terrorist, Qureshi, NIA, most wanted Terrorist, encounter, blasts, terrorism, SIMI, Vagamon, Kerala, India', serial blasts , Gujarat , 2008,  56 people , killed, Delhi Police , Monday,Abdul Subhan Qureshi,  software engineer, Ghazipur , police, Republic Day celebrations ,
in ,

ഇന്ത്യൻ ബിന്‍ ലാദനെന്ന കൊടുംഭീകരനെ ഡല്‍ഹി പോലീസ് പിടികൂടി

ന്യൂഡല്‍ഹി: രാജ്യത്തെ ഒട്ടേറെ തീവ്രവാദ കേസുകളിലെ പ്രതിയും കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കൊടും ഭീകരനുമായ അബ്ദുല്‍ സുബൈന്‍ ഖുറേഷിയെന്ന തൗഖീറിനെ ഡല്‍ഹി പോലീസ് പിടികൂടി. ‘ടെക്കി ബോംബര്‍’ എന്നും ‘ഇന്ത്യൻ ബിന്‍ ലാദന്‍’ ( Indian Bin Laden ) എന്നും അറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളിയായ ഇയാൾ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ടയാളാണ്.

എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന കൊടുംഭീകരൻ പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് പിടിയിലായത്. രഹസ്യവിവരം ലഭ്യമായതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാനായതെന്ന് സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.എസ്. കുഷ്വ അറിയിച്ചു.

കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഇന്ത്യന്‍ മുജാഹിദീന്റെ സഹ സ്ഥാപകനായ അബ്ദുല്‍ സുബൈന്‍ ഖുറേഷിയെന്ന തൗഖീറാണ്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന കൊടുംഭീകരനാണ് ഇയാള്‍.

മഹാരാഷ്ട്ര സ്വദേശിയായ ഖുറേഷി നിരവധി തീവ്രവാദ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. 2008-ലെ അഹമ്മദാബാദ് സ്ഫോടനക്കേസ് ഉള്‍പ്പെടെ രാജ്യത്തെ ഒട്ടേറെ തീവ്രവാദ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കര്‍ണാടകയിലെ റിയാസ് ഭക്ടലിനും സിമിയുടെ ആത്തിഫ് അമീനുമൊപ്പമാണ് തൗഖീര്‍ രാജ്യത്ത് സ്ഫോടന പരമ്പര നടത്തിയത്.

ഘാസിപൂരില്‍ വച്ച് ആയുധങ്ങള്‍ കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ ഡല്‍ഹി പോലീസ് പിടികൂടിയത്. 2014-ലെ ബെംഗളൂരു സ്‌ഫോടനം, 2010-ല്‍ ഡല്‍ഹിയില്‍ നടന്ന സഫോടന പരമ്പര, 2006-ല്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ നടന്ന സ്‌ഫോടനം എന്നിവയിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന.

സിമിയില്‍ അംഗമാകുന്നതിനു മുമ്പ് ഖുറേഷി വിവിധ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്തിരുന്നു. 2008-ലെ അഹമ്മദാബാദ് സ്ഫോടനക്കേസിനു പുറമെ വാഗമണ്‍ സിമി ക്യാമ്പുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണിയാള്‍. 2007 സെപ്റ്റംബറില്‍ ഒന്നിലേറെ തവണ ഇയാള്‍ തൃശൂരില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി കേന്ദ്ര ഇന്റലിജന്‍സ് അധികൃതര്‍ക്കു നേരത്തെ വിവരം ലഭിച്ചിരുന്നു.

വാഗമണ്‍ തങ്ങള്‍ പാറയില്‍ 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ ക്യാമ്പില്‍ ഇയാള്‍ പങ്കെടുത്തതായും സൂചനയുണ്ടായിരുന്നു. ഇയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു എന്‍ഐഎ നേരത്തെ നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തില്‍ 2008 ജൂലൈയിലും ഡല്‍ഹിയില്‍ അതേ വര്‍ഷം സെപ്റ്റംബറിലുമായിരുന്നു തൗഖീര്‍ സ്ഫോടനങ്ങള്‍ നടത്തിയത്. ജൂലൈ 26-ന് 70 മിനിറ്റിന്റെ ഇടവേളയില്‍ 21 ബോംബുകൾ അഹമ്മദാബാദിലും സൂറത്തിലുമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന്  56 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ 200-ലധികം പേര്‍ക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റിരുന്നു.

Indian Bin Laden, arrested, terrorist, Qureshi, NIA, most wanted Terrorist, encounter, blasts, terrorism, SIMI, Vagamon, Kerala, India', serial blasts , Gujarat , 2008,  56 people , killed, Delhi Police , Monday,Abdul Subhan Qureshi,  software engineer, Ghazipur , police, Republic Day celebrations ,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കെവിഎം ആശുപത്രി സമരം; സ്വകാര്യ നേഴ്‌സുമാർ സംസ്ഥാനതല പണിമുടക്കിലേക്ക്

obesity,  can't lose weight, reasons, remedy, exercise, food control, weight loss, food, health reasons, factors, fast food, weight gain, Common mistakes, diet,sleep, stress, Cortisol

എന്തൊക്കെ ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ല; കാരണമെന്ത്?