പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണം

Indian cricketer , Md Shami ,second marriage, allegation,  invite ,wife ,Hasin Jahan,

മുംബൈ: കളിക്കളത്തിൽ തന്റെ പേസ് ബൗളിങ്ങിനാൽ തിളങ്ങിയ ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ ( Md Shami ) വ്യക്തി ജീവിതത്തിലെ വിവാദങ്ങൾ ദേശീയ തലത്തിൽ താരത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുന്നതിന് നാം സാക്ഷ്യം വഹിച്ചതാണ്.

ഷമി തന്റെ മുതിർന്ന ജ്യേഷ്ഠന്റെ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനൊരുങ്ങുന്നു എന്ന ആരോപണവുമായി താരത്തിന്റെ ഭാര്യ ഹസീൻ ജഹാൻ രംഗത്തെത്തിയതിന് പിന്നാലെ പുതിയ പ്രസ്താവന നൽകിയിരിക്കുകയാണ് ഷമി.

ഈദ് കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്ക് ശേഷം വിവാഹം നടത്താൻ ഷമി ആഗ്രഹിക്കുന്നുവെന്നും ഇതിനാലാണ് തനിക്ക് പണം വാഗ്ദാനം നൽകുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തതെന്നാണ് ജഹാൻ ആരോപിച്ചത്.

ഇതിന് മറുപടിയായി തന്റെ ഭാര്യയെ തന്റെ രണ്ടാം വിവാഹത്തിന് ക്ഷണിക്കുമെന്നാണ് ഷമി തമാശയായി പറഞ്ഞത്. ആദ്യ വിവാഹത്തിലൂടെ താൻ നിരവധി പ്രശ്നങ്ങളിലാണെന്നും ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലും തനിക്കാകില്ലെന്നും വിശദീകരിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളിൽ തനിക്കെതിരെ പലതരം ആരോപണങ്ങളും ഹസീൻ ഉന്നയിച്ചുവെന്നും ഷമി കൂട്ടിച്ചേർത്തു.ഐ പി എൽ ടൂർണമെന്റിൽ ഡൽഹി ഡെയർഡെവിൾസിന് വേണ്ടി കളത്തിലിറങ്ങിയ ഷമിക്ക് മൂന്ന് വിക്കറ്റുകൾ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളു.

കളിക്കളത്തിലെ മോശം പ്രകടനം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരുന്നതിനാലാണെന്നും കുടുംബ പ്രശ്നങ്ങൾ തന്നെയാണ് അതിന് പ്രധാന കാരണമെന്നും ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ തനിക്ക് മികച്ച പ്രകടനത്തിലേക്ക് തിരിച്ച് വരാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.

domestic-violence-case-fir-registered-against-cricketer-shami

ജഹാൻ ഉയർത്തിയ ഗാർഹിക പീഡനം, മാച്ച് ഫിക്സിങ് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ നേരത്തെ മരവിപ്പിച്ചിരുന്ന 3 കോടി രൂപയുടെ ബി ഗ്രേഡ് കരാർ ബി സി സി ഐ താരത്തിന് നൽകിയിട്ടുണ്ട്.

കറാച്ചിയിലുള്ള മോഡലുമായി ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്നും മത്സരങ്ങളുടെ പേരിൽ ഷമി പണം കൈപറ്റിയിരുന്നു എന്നെല്ലാമുള്ള ആരോപണങ്ങളാണ് ജഹാൻ ഉയർത്തിയത്.

മോഡൽ എന്ന് പരാമർശിച്ച അലിശ്ബ ഷാമിയുമായി പ്രഭാതഭക്ഷണത്തിനായ്റ്റി ഒന്നിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കിയിരുന്നു എങ്കിലും കൊൽക്കത്ത പോലീസ് ഷമിക്കെതിരെ കേസെടുത്തിരുന്നു.

ഉത്തർ പ്രദേശിലെ മൊറാദാബാദ് സ്വദേശിയായ ഷമിക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും ജഹാൻ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള പീഡന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

തുടർന്നാണ് ഷമി സമൂഹ മാധ്യമമായ ട്വിറ്ററിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് രംഗത്ത് വന്നത്. തന്നെ അപമാനിക്കാനും കളിക്കളത്തിലെ തന്റെ പ്രകടനം ഇല്ലാതാക്കുവാനുമുള്ള മനപ്പൂർവ്വ ശ്രമമാണിതെന്നുമാണ്‌ താരം മറുപടി നൽകിയിരുന്നത്.

അതേസമയം, ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുഹമ്മദ് ഷമിയെ ഒഴിവാക്കി. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ടെസ്റ്റ് നടന്നത്. ഷമിക്ക് പകരം നവദീപ് സെയ്‌നിയെ ടീമിലുള്‍പ്പെടുത്തിയതായി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Maradu school van accident , Kochi, RTO, case, driver, checking, vehicles, 

മരടിലെ സ്‌കൂൾ വാൻ അപകടം; കൊച്ചിയില്‍ വാഹന പരിശോധന കര്‍ശനമാക്കി

MM Mani, KSEB, electricity , tarif, may increase , debit , Athirappilly project,

കെഎസ്ഇബിയുടെ കടബാധ്യത: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയുമായി മന്ത്രി