Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, 
in , , ,

നിതാന്ത ദുരിതത്തിന് അന്ത്യമോ? ശുഭ പ്രതീക്ഷയോടെ ഇന്ത്യൻ കർഷകർ

കാർഷികവൃത്തി മുഖ്യ തൊഴിലായി സ്വീകരിച്ച ബഹുഭൂരിപക്ഷം ഇന്ത്യക്കാരും പലപ്പോഴും വാർത്തകളിൽ ഇടം നേടിയത് കർഷക ആത്മഹത്യയുടെ പേരിലായിരുന്നു. അധികൃതരുടെ അവഗണനയും പ്രതികൂല കാലാവസ്ഥയും മോശം വിളവും സാമ്പത്തിക ബാധ്യതയും മറ്റും ഇന്ത്യൻ കർഷകരുടെ ( farmers ) ജീവിതം താറുമാറാക്കുന്നത് പതിവായപ്പോൾ ‘അളമുട്ടിയ ചേര’ കണക്കെ അവരും പ്രതികരിക്കാൻ തുടങ്ങി.

കർഷകർക്ക് പ്രതീക്ഷയേകി കേന്ദ്ര തീരുമാനം

ഇന്ത്യയിലെമ്പാടും അടുത്തിടെയായി കർഷക പ്രക്ഷോഭം അലയടിക്കുന്നത് തുടർച്ചയായപ്പോൾ തങ്ങളുടെ നിലപാട് മാറ്റുവാൻ കേന്ദ്രവും തയ്യാറാകുകയാണെന്ന പുതിയ വാർത്ത ഇന്ന് പുറത്തു വന്നു. നെല്ല് ഉൾപ്പെടെയുള്ള കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചത് ഇന്ത്യൻ കർഷകർക്കിടയിൽ പ്രതീക്ഷയുടെ ചെറുതിരി വെട്ടം തെളിയിച്ചിരിക്കുകയാണ്.

മണ്‍സൂണ്‍കാല വിളകളുടെ 53 ശതമാനം വരെ താങ്ങുവില വർദ്ധിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെ യോഗം അംഗീകാരം നല്‍കിയത്. താങ്ങുവില വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിന്‍റെയും മധ്യപ്രദേശ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തിലാണ് താങ്ങുവില വർദ്ധിപ്പിക്കാനുള്ള തീരുമാനം മോഡി സര്‍ക്കാര്‍ കൈക്കൊണ്ടതെന്നാണ് വിലയിരുത്തൽ.

നെല്ല്, എള്ള്, സോയാബീന്‍സ്, ബജ്റ, സൂര്യകാന്തി വിത്ത്, റാഗി, മൈസ്, പരിപ്പ്, ചെറുപയര്‍, ഉഴുന്ന് പരിപ്പ്, നിലക്കടല എന്നിവയടക്കം 14 വിളകള്‍ക്ക് ഒന്നരമടങ്ങ് താങ്ങുവില വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഇന്ത്യൻ കർഷരുടെ ദീർഘനാളായുള്ള ആവശ്യത്തിന് ഇതോടെ സാക്ഷാത്കാരമാകുകയാണ്.

താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന് 15,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. ഇതുസംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ കേന്ദ്ര ധനമന്ത്രാലയമോ നീതി ആയോഗോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2017-18 വര്‍ഷത്തില്‍ 279.51 മില്യൺ ടണ്‍ അരി, ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍ അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കൂകൂട്ടല്‍.

സംഘടിത ശക്തിയോടെ കർഷക പ്രക്ഷോഭം

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, farmers agitation , 10 day, strike, dump, milk, veggies , roads , seven states, Maharashtra, Uttar Pradesh, Madhya Pradesh and Punjab, 

അധികൃതരുടെ വാഗ്ദാന ലംഘനത്തെ തുടർന്ന് ഇക്കഴിഞ്ഞ ജൂൺ ഒന്നിന് രാജ്യത്ത് വീണ്ടും കർഷക പ്രക്ഷോഭം ആരംഭിച്ചിരുന്നു. തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾക്ക് ന്യായമായ വില നൽകണമെന്ന ആവശ്യവുമായി കർഷകർ വീണ്ടും തെരുവിലിറങ്ങി. പത്തു ദിവസത്തെ സമരത്തിനാണ് അന്ന് ആരംഭം കുറിച്ചത്.

കഴിഞ്ഞ ജൂൺ മാസം മൻഡ്സൂറിൽ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട ആറ് കർഷകരുടെ ചരമവാർഷികദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലാണ് ആദ്യം സമരം ആരംഭിച്ചത്.

എന്നാൽ അധികം വൈകാതെ തന്നെ ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിക്കുകയായിരുന്നു.

കാർഷിക ഉൽപന്നങ്ങൾക്ക് മികച്ച വില നൽകണമെന്ന ആവശ്യവുമായി പ്രക്ഷോഭം ആരംഭിച്ച കർഷകർ പാലും പച്ചക്കറികളും തെരുവുകളിൽ ഉപേക്ഷിച്ചു കൊണ്ടാണ് സമരം നടത്തിയത് .

എന്നാൽ മധ്യപ്രദേശിൽ പ്രക്ഷോഭം ഉച്ച വരെ മാത്രമേ നീണ്ടു നിന്നുള്ളൂ. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് അതിവേഗം നടപ്പാക്കുക, കാർഷക ലോൺ എഴുത്തിത്തളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ് ഫരീദ്കോട്ടിൽ കർഷകർ തങ്ങളുടെ ഉത്പന്നങ്ങളെ വഴികളിൽ ഉപേക്ഷിച്ചു കൊണ്ട് സമരം നടത്തിയതായി എഎൻഐ ട്വിറ്റിറിലൂടെ പുറത്ത് വിട്ട ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ലുധിയാനയിലെ സമ്രലയിൽ കർഷകർ റോഡുകളിൽ പാൽ ഒഴുക്കിയാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നഗരങ്ങളിലേക്ക് കാർഷിക ഉൽപന്നങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നത് തടയാൻ കർഷകർ പ്രതിജ്ഞ ചെയ്തുയെന്നും ഈ സമരം ഇപ്പോൾ രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറിയിരിക്കുന്നതായും രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ പ്രസിഡന്റ് ശിവ്കുമാർ ശർമ്മ അറിയിച്ചിരുന്നു.

തങ്ങൾ ഇനി പട്ടണങ്ങളിലേക്ക് പോകില്ലെന്നും എന്നാൽ നഗരവാസികൾക്ക് സാധനങ്ങൾ വാങ്ങാൻ ഗ്രാമങ്ങളിലേക്ക് വരേണ്ടി വരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. അനിഷ്ട സംഭവങ്ങൾ തടയാൻ മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ അന്ന് 15,000 പോലീസുകാരെയാണ് പ്രക്ഷോഭ മേഖകളിൽ വിന്യസിപ്പിച്ചത്.

അധികാരികളെ ഏറ്റവുമധികം സമ്മർദ്ദത്തിലാക്കിക്കൊണ്ടാണ് അടുത്തിടെയായി കർഷക പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത്. കർഷക സമരത്തെ തുടർന്ന് ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധിച്ചിരുന്നു. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ ഉപയോക്താക്കൾ അവശ്യസാധനങ്ങൾ സംഭരിക്കാനുള്ള തിരക്ക് കിട്ടിയതോടെ വില വീണ്ടുമുയരുകയായിരുന്നു.

150-ഓളം കർഷക സംഘടനകൾ ഈ സമരംപിൻതാങ്ങി മുന്നോട്ട് വന്നതായി ആം കിസാൻ യൂണിയൻ നേതാവ് കേദർ സിരോഹി അവകാശപ്പെട്ടിരുന്നു. ഇതൊക്കെയാണെങ്കിലും പണിമുടക്ക് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കില്ലെന്നുമാണ് അന്ന് കൃഷിമന്ത്രി ഗൗരി ശങ്കർ ബിസൻ വ്യക്തമാക്കിയത്.

കർഷക പ്രക്ഷോഭവും അധികൃതരുടെ പ്രതികരണവും

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, farmers agitation , 10 day, strike, dump, milk, veggies , roads , seven states, Maharashtra, Uttar Pradesh, Madhya Pradesh and Punjab, 

‘കർഷക സമരം’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രക്ഷോഭത്തെ ഭൂരിഭാഗം കർഷകരും പിന്തുണയ്ക്കുന്നില്ലെന്നും കോൺഗ്രസിന്റെ പിന്തുണയുള്ള ചില സംഘടനകളും പ്രവർത്തകരും മാത്രമാണ് ഈ പ്രക്ഷോഭത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും ബിസെൻ ഉൾപ്പെടെയുള്ള പ്രമുഖർ സൂചിപ്പിച്ചിരുന്നു.

കർഷകർ യഥാർഥത്തിൽ സംസ്ഥാന ഗവൺമെന്റിന്റെ നയങ്ങളിൽ സന്തുഷ്ടരാണെന്നും ഭക്ഷണം വിതരണം ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നവർ പോലീസ് നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയെങ്കിലും അത് വിലപ്പോയില്ല. കഴിഞ്ഞ വർഷം കർഷക പ്രക്ഷോഭം നടന്നതിന്റെ ഭാഗമായി ഇത്തവണ മൻഡ്സുറിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്.

ഈ വർഷം മാർച്ച് 12-നും തങ്ങളുടെ ആവശ്യങ്ങളുമായി മുന്നോട്ട് പോകുമെന്ന നിശ്ചയദാർഢ്യത്തോടെ മഹാരാഷ്ട്രയിലെ കർഷക പ്രതിഷേധ ജാഥ മുംബൈയിലെത്തിയിരുന്നു.

മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യമെമ്പാടും പ്രക്ഷോഭം നടത്തുമെന്ന് അന്ന് ‘അഖിലേന്ത്യ കിസാന്‍ സഭ’ മുന്നറിയിപ്പ് നൽകിയിരുന്നു.

അധികാരത്തിലേറിയതു മുതല്‍ തീവ്ര നവ ലിബറല്‍ നയങ്ങളാണ് മോഡി-ഫഡ്‌നാവിസ് സര്‍ക്കാരുകള്‍ പിന്തുടരുന്നതെന്നും കൃഷി, ചില്ലറ വ്യാപാര മേഖലകളിലെല്ലാം പൂര്‍ണ്ണമായും എഫ്.ഡി.ഐ അനുവദിച്ച നടപടി വന്‍കിടക്കാരെ മാത്രം സഹായിക്കുന്നതാണെന്നും ‘കിസാന്‍ സഭ’ അന്ന് ആരോപിച്ചിരുന്നു.

കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ തയ്യാറാകണമെന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ ആ നിശ്ചയ ദാർഢ്യത്തിന് മുന്നിൽ അധികാരികൾ പകച്ചു പോയി എന്നതാണ് സത്യം.

കര്‍ഷിക കടം പൂര്‍ണമായി എഴുതിതള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ആദിവാസികള്‍ക്ക് കൃഷി ചെയ്യുന്ന വനഭൂമി വിട്ടുനല്‍കുക എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാകണമെന്നാണ് അന്ന് കർഷകർ പ്രധാനമായും ആവശ്യപ്പെട്ടത്.

വമ്പിച്ച ജനപിന്തുണ നേടിയ കർഷകർ

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, Kisan long march , Mumbai, Maharashtra, Fadnavis,farmers, protest, meeting, Azad Maidan, 

മഹാരാഷ്ട്രയില്‍ ‘കിസാന്‍സഭ’ സ്വതന്ത്രമായും മറ്റ് കര്‍ഷക സംഘടനകളുമായി ചേര്‍ന്നും നടത്തിയ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിരുന്നു ലോംഗ് മാര്‍ച്ച്. നാസിക്കില്‍ നിന്നാണ് ‘അഖിലേന്ത്യ കിസാന്‍ സഭ’യുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കാല്‍നടജാഥ ആരംഭിച്ചത്.

ഒരു ലക്ഷത്തിലധികം കര്‍ഷകരുടെ പങ്കാളിത്തത്തോടെ 200 -ഓളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് കർഷക ജാഥ മുംബൈയിലെത്തിയത്. ഗ്രാമ നഗര പ്രദേശങ്ങളില്‍ നിന്നും പൂർണ്ണ പിന്തുണയാണ് അന്ന് കര്‍ഷക മാര്‍ച്ചിന് ലഭിച്ചത്.

1995-ന് ശേഷം രാജ്യത്ത് നാലു ലക്ഷത്തിലേറെ കര്‍ഷകര്‍ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ ഇക്കാലയളവിനിടയിൽ 76000-ലധികം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

മഹാരാഷ്ട്രയിൽ നടക്കുന്ന കർഷക പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഊർജ്ജം പകർന്നിരുന്നു. യു.പിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതുപോലെ മഹാരാഷ്ട്രയിലും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്നാണ് നേരത്തെ കര്‍ഷകര്‍ ആവശ്യപ്പെട്ടത്.

Madras HC, instructs ,TN govt, waive off, loans , drought-hit farmers, Madras high court, farmers, loan, tamil nadu Chennai,  rescue,drought,Tuesday, All India Anna Dravida Munnetra Kazhagam government t, cooperative banks,Tamil Nadu government , five-acre of land,suicide,  crops , agricultural crisis,banks,private money lenders, South Indian Rivers Inter-Linking Farmers Association president P Ayyakannu ,

30,000 കോടി രൂപയാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മൊത്തം കടം. ഈ ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. കൊടും വരള്‍ച്ചയെതുടര്‍ന്ന് വിദര്‍ഭയിലും മറാത്താവാഡയിലുമായി കഴിഞ്ഞ വര്‍ഷം എഴുനൂറോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

തുടർന്ന് നടന്ന പ്രക്ഷോഭത്തിൽ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനുപുറമെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകാത്തതില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

കർഷക ദുരിതം പഠിക്കാൻ വിദേശയാത്ര !

അഞ്ച് വര്‍ഷത്തെ കൊടിയ വരള്‍ച്ചയില്‍ വലയുന്ന മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതം പഠിക്കുന്നതിനായി സംസ്ഥാന കൃഷിമന്ത്രിയും 15 എം.എല്‍.എമാരും വിദേശത്തേക്ക് യാത്ര തിരിച്ച നാടാണിത്. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവര്‍ കഴിഞ്ഞ വർഷം പഠനയാത്ര നടത്തിയത്.

ഒരാള്‍ക്ക് ആറ് ലക്ഷം രൂപ വീതം ചിലവാക്കിയ രണ്ടാഴ്ച നീണ്ടു നിന്ന യാത്രക്ക് തുകയുടെ പകുതി വഹിച്ചത് സംസ്ഥാന സര്‍ക്കാരായിരുന്നു. ഇക്കഴിഞ്ഞ വർഷം മെയ് രണ്ടിനാണ് മന്ത്രിയും സംഘവും വിദേശത്തേക്ക് യാത്ര തിരിച്ചത്.

ഈ രാജ്യങ്ങളില്‍ കര്‍ഷകരുടെ കടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് ഇത്തരമൊരു യാത്ര നടത്തുന്നതെന്നാണ് ഇതിനെ ന്യായീകരിച്ചു കൊണ്ട് സംസ്ഥാന ധനകാര്യമന്ത്രി സുധീര്‍ മുന്‍ഹാന്ധിവാര്‍ അന്ന്അഭിപ്രായപ്പെട്ടിരുന്നു.

2009-ലും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിലെ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും എം.എല്‍.എമാരും വിദേശ യാത്രക്ക് ശ്രമിച്ചെങ്കിലും വിമര്‍ശനം ഉയര്‍ന്നതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു.

വിചിത്രമായ സമരമുറകളുമായി തമിഴ് കര്‍ഷകർ

Madras HC, instructs ,TN govt, waive off, loans , drought-hit farmers, Madras high court, farmers, loan, tamil nadu Chennai,  rescue,drought,Tuesday, All India Anna Dravida Munnetra Kazhagam government t, cooperative banks,Tamil Nadu government , five-acre of land,suicide,  crops , agricultural crisis,banks,private money lenders, South Indian Rivers Inter-Linking Farmers Association president P Ayyakannu ,

കഴിഞ്ഞ വർഷം മാർച്ച് ഏപ്രിൽ മാസങ്ങളിൽ ജന്തര്‍മന്ദിറില്‍ നടന്ന തമിഴ് കര്‍ഷകരുടെ പ്രതിഷേധ സമരത്തിൽ കര്‍ഷകർ വീണ്ടും വിചിത്രമായ സമരമുറകളാണ് സ്വീകരിച്ചിരുന്നത്.

വരൾച്ചയെ തുടർന്ന് കർഷകർക്ക് ദുരിതാശ്വാസം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സമരക്കാർ സ്വന്തം മൂത്രം കുടിച്ചു.

നേരത്തെ തലയോട്ടികള്‍ കഴുത്തിലണിഞ്ഞും, പൊതു വഴിയിൽ നഗ്നരായും കര്‍ഷകര്‍ പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കുക, കാവേരി നദിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുക എന്നീ ആവശ്യങ്ങളാണ് അവർ അന്ന് ഉയര്‍ത്തിയത്.

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, 

കർഷകർ മണ്ണിലിറങ്ങി പണിയെടുത്തില്ലെങ്കിൽ കൈയ്യിലെത്ര പണമുണ്ടായാലും തങ്ങൾക്ക് അന്നം ലഭിക്കില്ലെന്ന തിരിച്ചറിവ് പൊതുജനത്തിനും അധികാരികൾക്കും ഉണ്ടായിട്ടുണ്ടെന്നതിന്റെ സൂചനയാണ് കർഷകർക്ക് സമരവേളയിൽ ലഭിച്ച ജനപിന്തുണയും ഇപ്പോൾ കേന്ദ്രം കൈക്കൊണ്ട പുതിയ തീരുമാനവും വ്യക്തമാക്കുന്നതെന്ന് മനസിലാക്കാം.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Neyyappam , junk food , children, health, school, bakery, packed food,

കുട്ടികൾ കൈവിട്ട നെയ്യപ്പം; വില്ലന്മാരായി ജങ്ക് ഫുഡ്

മരിയാപുരം സർക്കാർ ഐ ടി ഐ രാജ്യാന്തര നിലവാരത്തിലേക്ക്