ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാൻ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് അനുമതി

Indian Football team , Asian Games, Sony,IOA,  Olympic Association, coach, captain, live, broadcast, world cup, competitions, 

ന്യൂഡൽഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ഇനി ശുക്രദശയെന്ന സൂചനയുമായി രണ്ടു റിപ്പോർട്ടുകൾ പുറത്തു വന്നു. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് (  Indian Football team ) അനുവാദം ലഭിച്ചതിന് പുറമെ ഫുട്ബോള്‍ പ്രേക്ഷകരെ കുറിച്ചുള്ള സോണിയുടെ വെളിപ്പെടുത്തലും ശുഭസൂചനയാണ് നൽകുന്നത്.

ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ടു വരെ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് അനുവാദം ലഭിച്ചു. ഏഷ്യൻ ഗെയിംസിന് 900 പേരുടെ വൻസംഘത്തെ അയയ്ക്കാനുള്ള തയ്യാറെടുപ്പുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഈ മാസം ആദ്യം രംഗത്തെത്തിയിരുന്നു.

തുടർന്ന് ഇന്ത്യന്‍ കോച്ച്‌ കോണ്‍സ്റ്റന്റൈന്‍ അടക്കമുള്ളവര്‍ ഗവണ്‍മെന്റിനോട് ഏഷ്യന്‍ ഗെയിംസില്‍ ഫുട്ബോള്‍ ടീമിനെയും അയക്കണമെന്ന് അപേക്ഷിച്ചിരുന്നു.

ഇന്തോനേഷ്യയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിൽ ഏഷ്യയിലെ മികച്ച കായിക താരങ്ങൾ മാറ്റുരക്കും. അത്തരമൊരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് ഇന്ത്യക്ക് ഏഷ്യാ കപ്പിനായി മികച്ച രീതിയില്‍ ഒരുങ്ങാന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ഏഷ്യന്‍ ഗെയിംസിൽ അവസാന രണ്ട് തവണയും ഇന്ത്യൻ ടീം വളരെ മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. 2014 ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത 29 ടീമുകളില്‍ 26-മത്തെ സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീം കഴിഞ്ഞ തവണത്തെ അബദ്ധങ്ങൾ ആവർത്തിക്കില്ലെന്നും മികച്ച പ്രകടനം തന്നെ ടീം കാഴ്ചവയ്ക്കുമെന്നും ഫുട്ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അതേസമയം, ഇന്ത്യയില്‍ ഫുട്ബോള്‍ ലോകകപ്പ് പ്രേക്ഷകരുടെ എണ്ണം പത്തുകോടി കടക്കുമെന്ന് സോണി പിക്ചേഴ്സ് നെറ്റ്‌വര്‍ക്ക് വെളിപ്പെടുത്തി. ഓണ്‍ലൈന്‍ മേഖലയുടെ വളര്‍ച്ച കൂടി പരിഗണിച്ചാണ് സോണിയുടെ ഈ കണക്കുകൂട്ടല്‍ നടത്തിയത്.

അതിനാൽ ഇത്തവണ പരസ്യവരുമാനം കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചു മടങ്ങ് വര്‍ധിക്കുമെന്നാണ് സോണി പ്രതീക്ഷിക്കുന്നത്. ബ്രസീല്‍ ലോകകപ്പ് ആസ്വദിച്ച ഇന്ത്യക്കാര്‍ അഞ്ചു കോടിയായിരുന്നു. എന്നാല്‍ ഇത്തവണ ഇത് ഇരട്ടിയാകുമെന്നാണ് സോണി അറിയിച്ചത്.

ഇത്തവണ സോണി ലൈവില്‍, മല്‍സരങ്ങളുടെ ലൈവ് സ്ട്രീമിങ്ങുമുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി മല്‍സരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായ സമയങ്ങളിലാണെന്നതും സോണിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

പശ്ചിമ ബംഗാൾ, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികളുള്ളത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രാജ്യസഭാ സ്ഥാനാർത്ഥി; ഉമ്മൻ ചാണ്ടിയെ കുറ്റപ്പെടുത്തി കുര്യൻ; പ്രതികരണവുമായി മാണി

Asian Junior Athletic Meet , Jisna Mathew, Gold, medal, Usha School, Japan,  Asian Junior Athletic Meet 

ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റിൽ മലയാളി താരം ജിസ്‌ന മാത്യുവിന് സ്വര്‍ണ്ണം